Friday, April 8, 2011

അണ്ടി കച്ചോടം...

"ഹലോ ഉമ്മാ അബില്ലെ ഔടെ?"

"അലോ... ആരാ റഫീക്കാ?"

"ആങ്ങ്ഉമ്മാ അബില്ലെ ഔടെ?"

"ഇല്ലെടാ, ഓനും ഷൌക്കൂം, ആയിസേം, ആമീം, നുച്ചൂം കൂടി പൊറൊത്തോയീന്"

"കല്ല്യാണതിന്റെ തലേന്നാ സര്‍ക്കീട്ട്? പൊരെയ്ല് ആള് വെര്മ്പം പിയാപ്പളേം മേണ്ടോലും ഇല്ലാണ്ടെങ്ങനെയാ? എബടെ പോയതാ?"

"അതബിന്റെ സാമാനം മാങ്ങാന്"

"അബിന്റെ സാമാനതിന് എന്ത് പറ്റി?"

"അല്ലെടാ...ഇള്ളത് പയേതല്ലെ? കല്ല്യാണതിന് പുതിയേത് മേണ്ടേ. ഈ പയേതും വെച്ച്..കൊറവല്ലെ? ഓനാണെങ്കില് ഒരു തിരിപാടും ഇല്ല, അതോണ്ടാ നുച്ചൂനേം ആയിസനേം എല്ലാരീം കൂടെ അയച്ചത്. ഓരാവുമ്പം വെല്ലാണ്ട് പൈസല്ലാണ്ട് നല്ല സാമാനം നോക്കി മാങ്ങിക്കോളും അതാ.."

"കല്ല്യാണതിന് മാങ്ങ്ന്ന സാമാനല്ലെ ഉമ്മാ? അപ്പം പിന്നെ എന്തിന ബെറ്തെ പൈസക്കണക്ക് നോക്ക്ന്നേ?"

ഈ സാമാനം എന്നു പറന്ഞത് അബിക്ക്ള്ള ബനിയന്‍, ടൌവ്വല്, ഷെഡ്ഡി, സോക്സ് മുതലായ അനാദികളാണ് എന്നു വ്യക്തമാക്കി കൊള്ളട്ടേ...

അബി വലിയ സംഭവമൊന്നുമല്ല, അതായത് ആയിരുന്നില്ല... ഏയാങ്ക്ളാസീ മൂന്നാമതും തോറ്റപ്പം അസ്സുക്കാക്കയാണ് പിടിച്ച് അയ്മദാക്കന്റെ പീടിയേലാക്കി കൊട്‌ത്തത്. അയമ്മദാക്ക തിരിച്ച് തിരിച്ച് ട്യൂണെയ്തെട്ത്ത മൊറം പോലത്തെ ചെവിയും വെച്ച് അബി കച്ചോടം പടിച്ചു.

"ഇനി ഓന് മേണങ്കി ഒരു നാട് ഗവണ്‍മെന്റിന് ബിക്കാം" എന്ന് അയമ്മദാക്ക് സര്‍ട്ടിക്കറ്റ് കൊടത്തേയ്ന്റെ പിറ്റേന്നത്തെ ആയ്ച്ച അബി സൊന്തം കച്ചോടം തൊടങ്ങാന്‍ തേരുമാനിച്ചു. എന്ത് തൊടങ്ങണം എന്നു പൊരിന്ഞ ആലോസന... ഓന്റെ ലങ്കോട്ടി ദോസ്തായ ഉസ്മാനിനെയും കൂട്ടി ആലോസനക്ക്...

"കോയിക്കോട് ഏറ്റോം ചെലവ് ഏതിനാ?" ഉസ്മാന്‍ അബിനോട് ചോയിച്ചു.

"ആ... നീ പറി, എന്തിനാ?" അബി കൈ മലത്തി.

"അണ്ടിക്ക്!!"

"അയ്യേ, അതൊന്നും ഇസ്ലാമിന് നെരക്ക്ന്ന പണിയാ സ്മാനേ?"

"പോ മോയന്തേ അവിടുന്നും! കസൂവണ്ടി! ബിരിയാന്ന് മേണം, ചട്ടിപ്പത്തിരിക്ക് മേണം , ഉന്നക്കായിക്ക് മേണം, പയന്നൊറച്ചെയ്ന് മേണം, നെയ്ച്ചോറിന് മേണം..." ഉസ്മാന്‍ വെരല് മടക്കി മടക്കി ബോധിപ്പിച്ചു.

അങ്ങനെയാണ് അബി അണ്ടിക്കച്ചോടം തൊടങ്ങുന്നത്. പിന്നെ അബിക്ക് തിരിന്ഞോക്കേണ്ടി വന്നിട്ടില്ല. കര്‍ണാടേയ്ന്നും ബോമ്പായിന്നും ലോറിക്കണക്കിന് കോളിറ്റി അണ്ടികള് പാന്ഞു കളിച്ചു. അബിന്റെ കച്ചോടത്തിന്റെ മെഹബ് മൂപ്പരെ ചാടിയ പള്ള വിളിച്ചു പറന്ഞു.

"ഓനൊരു ഇരുത്തം ബന്ന്‍ക്ക്ന്ന്, കൈമല് ചെലവാക്കാന് കായി മന്ന് കയിന്ഞാല് പിന്നെ വെച്ച് താമസിപ്പിക്കാണ്ട് ഒരു ബീടരെ കയ്യിലേല്പ്പിക്കാന്ള്ള പണി നോക്കണം".ഒസ്സാന്‍ബളപ്പിലെ ഹമീദ്ക്കാന്റെ ചെറിയോള് ആരിഫക്ക് അങ്ങനെ അബിനെ ഒറപ്പിച്ചു.

നിക്കാഹ് വെരുന്ന മാസം ആദ്യത്തെ ജുമാക്ക് പള്ളീന്നും ജുമാ ശേഷം നടത്താന് തീരുമാനമായി. അയിനേഷം പെണ്ണിന്റെ പൊരെയ്ന്നും ചോറും; പിറ്റേന്ന് തറവാട്ടിന്നും വീട്ടിക്കൂടലും.

കുത്ത്ബ നടന്നോണ്ടിരിക്കുമ്പം അബിക്ക് ഫോണ് വന്നോണ്ടിരിക്കുന്നു. അബി ഫോണെടുക്കുന്നു ബേജാറായി എന്തൊക്കെയോ പറയുന്നു, വിയര്‍ക്കുന്നു വന്നിരിക്കുന്നു..പിന്നേം ഫോണെടുക്കാന്‍ പോകുന്നു...അകെ മൊത്തം ബേജാറും ബെരുത്തോം... എല്ലാരും നോക്കുന്നുമുണ്ട്.

"ടാ, നീയെന്താണ്ടാ തീട്ടം കണ്ട ഈച്ചനെ പോലെ കെടന്ന് കുന്തം മറീന്ന്... അടങ്ങിരിക്ക്.. ആ ഫോണൊഫാക്കിട്!"- മൂത്താപ്പ ഒറക്കെ സൊകാരിച്ചു!

"മൂത്താപ്പാ, കാദിരിക്കോയന്റെ ഫോണാ...ബോമ്പെയിന്നും വെര്ന്ന നമ്മള ലോറി പോസ്റ്റില് പിടിച്ചിട്ടീന്‌ന്ന്... ഏയെട്ട് ലക്ഷത്തിന് മൊതലാ.. ആകെ കൊയപ്പാവും.. എന്താപ്പം ചെയ്യാ? നമ്മക്കാരിക്കും ഇപ്പം പൊവ്വാനും പറ്റൂലാലൊ? എനിക്ക് ഒന്നും മനസ്സിലാവുന്നൂലാ.." അബിന്റെ കൊടവയറ് കൊറക്കാ‌ന്‍ പെഷലായി പറന്ഞ് തുന്നിച്ച നേറുന്റെ കളസം വിയ‌ര്‍പ്പില് തെളങ്ങി.

കണ്ണ് ചീനിലും ചെവി ലന്തനിലും എന്ന് പറയുന്നതിനു ഉത്തമോദാഹരണമായ ഇച്ചുകോയട്ടി എടെയില് കയറി- നമ്മളെ ഫ്രീയായി കിട്ടുന്ന ആ സാമാനമില്ലെ? ഹ! എല്ലാരും എല്ലാരിക്കും വാരിക്കോരി മേണോമേണ്ടേ എന്നു വെച്ച് ഒരു പിസുക്കും കാണിക്കാണ്ട് കൊട‌ക്ക്‍ന്ന സാമാനം? ഉപദേശ്! അതന്നെ! അതും കൊണ്ട് ! ബാക്കി എല്ലാ കാര്യത്തിനും ഇറുക്കീസാണെങ്കിലും ഉപദേസം, ആരാന്റെ കാര്യം, മറ്റുള്ളോലെ കുറ്റോം കൊറവും, ഫിത്ത്ന എന്നിവയില് വിസാലഹ്രിദയമാ ഇച്ചുകോയട്ടിക്ക്...

"ന്താ ബി? ന്താ പ്രസ്ണം?" ഒരു നിക്കാഹ് മൊടങ്ങിയാല് കടിച്ചു പറിക്കാന്‍ ഒന്നു രണ്ടായ്ച്ചത്തേക്ക് എറച്ചിയായല്ലോ? പക്ഷെ ചമ്മിയത് ഇച്ചുകോയട്ടി! "ഏ? എയു ലക്സോ? എന്നിട്ടാ? നീയൊരു കാര്യം ചെയ്യ്... ഖുത്ത്ബ കയ്യുമ്പം, പ്രസ്ണം എന്താന്ന് ചുരുക്കതില് എയുതി ദുആക്ക് ഒരു അപേക്ഷ എയുതി കൊടക്ക്. അല്ലാഹു ബിജാരിച്ചാ എല്ലന്നേരയാവും..."

അതെല്ലാര്‍ക്കും ബോധിച്ചു. എല്ലാം തവകല്‍ത്തു അലല്ലാ എന്ന് വിജാരിച്ചു സബൂറാക്കി കാത്ത് നില്‍ക്കുക. ഇച്ചുകോയട്ടി കത്തെയുതി മൊല്സായിവിനെ ഏല്പ്പിക്കാന്‍ പോയി. ഖുത്ത്ബ കയിന്ഞ് നിസ്ക്കാരത്തിന്റെ തൊട്ട് മുന്നം മൌലവി ഉമ്മര്‍ അന്നതെ ദുആക്കുള്ള അപേക്ഷകള്‍ വായിച്ചു തുടങ്ങും

"ഒരു സഹോദരി അറിയിക്കുന്നു..അവരുടെ മകന് അടുത്ത്യാഴ്ച്ച ദുബാഇയിലേക്ക് വിസ കിട്ടിയിട്ടുണ്ട്, എല്ലാം നന്നായി വരാന് ദുആ ചെയ്യാന്‍ അപേക്ഷിക്കുന്നു..."

"പി.പി ഹസ്സന്‍ കോയ സായിബ് അറിയിക്കുന്നു അവരുടെ കച്ചോടസമ്പന്തമായി നടക്കുന്ന കേസിന്റെ തീര്‍പ്പ് വരുന്ന ചൊവായ്ച്ചയാണ്. എല്ലാം നല്ലപോലെ നടക്കാനും അവര്‍ക്കു അനുകൂലമായ ഒരു വിധി ഉണ്ടാകാനും ദുആക്ക് അപേക്ഷിക്കുന്നു"

ഇങ്ങനെ ഒരു സഹോദരിയും സഹോദരനും അറിയിച്ചതൊക്കെ വായിച്ച ശേഷം അബിന്റെ ദുആക്കുള്ള അപേക്ഷ വായിച്ചു.

"ഇന്നു ഇവിടെ നിക്കാഹ് നടക്കുന്ന വരന്‍ ഹബീസ് ഹാഷിം സാഹിബിന്റെ ദുആക്കുള്ള അപേക്ഷയാണ്. അദ്ദേഹം അറിയിക്കുന്നതെന്തെന്ന് വെച്ചാല്‍, പ്രിയപ്പെട്ടോരെ കര്‍ണ്ണാടക ഗേറ്റില് എന്റെ അണ്ടി കുടുങ്ങിയിരിക്കുകയാണ്. വളരെയേറെ നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എത്രയും വേഗം അണ്ടി വിട്ടു കിട്ടാനും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ എത്താനും വേണ്ടി എല്ലാരും ദുആ ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു."

"എന്നാലും മോനെ നിക്കാഹിന്റന്ന് തന്നെ അന്റെ അണ്ടി കുടുങ്ങി പോയല്ലോ..." അബിന്റെ അടുത്തിരുന്ന കണ്ണിമ്മിക്കോയ ബെസമത്തോടെ അബിന്റെ പൊറത്ത് തട്ടി.

77 comments:

Aisibi said...

"കോയിക്കോട് ഏറ്റോം ചെലവ് ഏതിനാ?" ഉസ്മാന്‍ അബിനോട് ചോയിച്ചു.

"ആ... നീ പറി, എന്തിനാ?" അബി കൈ മലത്തി.

"അണ്ടിക്ക്!!"

JAHANGEER said...

NICE.. A REALISTIC PIECE OF MALLU MALABAR LIFE - JAHANGEER PALERI

Azra said...

haha. Angathanne menam ola andkk!!

സമീര്‍ said...

ഇന്നിട്ട് അഭിന്റെ കുടുങ്ങിപ്പോയ അണ്ടി തിരിച്ചു കിട്ട്യോ??

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഗംഭീരായ്ട്ട്ണ്ട്ട്ടാ‍ാ..


"എന്നാലും മോനെ നിക്കാഹിന്റന്ന് തന്നെ അന്റെ അണ്ടി കുടുങ്ങി പോയല്ലോ..." അബിന്റെ അടുത്തിരുന്ന കണ്ണിമ്മിക്കോയ ബെസമത്തോടെ അബിന്റെ പൊറത്ത് തട്ടി.

പാവം അബി...ഇനിപ്പ്യോന്തുട്ടാ ചെയ്യാല്ലേ..!

~ex-pravasini* said...

അള്ളോ..ചിരിച്ചു മരിച്ചു.

മുകിൽ said...

മൂത്താപ്പ ഒറക്കെ സൊകാരിച്ചു!
എന്റൈസിബീ സഹിക്കാൻ വയ്യ..
എവിടെയായിരുന്നു? കുറച്ചുകാലമായല്ലോകണ്ടിട്ട്.

ശ്രീനാഥന്‍ said...

കേട്ടട്ട് കൊറച്ചു കാലായീലോ ന്ന് കരുതിയിരിക്കായിരുന്നു. തകർപ്പനായി.

SHANAVAS said...

നല്ല മൊഞ്ചുള്ള എഴുത്ത്.പെരുത്ത്‌ സന്തോഷം ആയി.

Aisibi said...

Jahangeer: Thank you. I try :)

Ju: This one was for us :D

സമീര്‍ക്കാ: കിട്ടി. കൊറച്ച് എടങ്ങേറായീന്നേ ഉള്ളൂ...

സായിപ്പേ : നന്ദി. നന്ദി. കാര്യം വിട്ടു കിട്ടിയതു കൊണ്ട് സംഗതി സോള്‍വായി എന്നു പറന്ഞാ മതിയല്ലൊ?

മുന്‍ പ്രവാസിനീ: മരിക്കരുത്...കുന്തം മറിന്ഞാ മതി

മുകിലേട്ടാ: സര്‍ക്കീട്ടായിരുന്നു. ഒന്നു ചൈന കണ്ടു, പിന്നെ ഡെല്‍ഹി നെരങ്ങി, അങ്ങനങ്ങനെ... പിന്നെ അപാരമായ മടിയുടെ തീരങ്ങളില് ചുരുണ്ട് കൂടി ഉറങ്ങി!

ശ്രീനാഥേട്ടാ: ഞാന്‍ വന്നൂ....

ഷാനുക്കാ : നന്ദി!

MANU said...

ha ha...... nannayind aishaa....

Manu

ഷാ said...

സത്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ending ആയിരുന്നു. കലക്കന്‍ എഴുത്താണ്​ട്ടാ...

santhoo said...

ഇങ്ങേ ഐസിബി ഇങ്ങള് ബ്ലോഗ്‌ ബായിച് ഞമ്മള് ഒരു ബയിക്കായ്, എന്തിരുത്ത പറയ ഞമ്മള് "ജോറായിക്കന്നു".
അബിം അണ്ടികചോടോം. എന്നിട്ട് ഓന്റെ അണ്ടി കര്‍ണാടക ഗൈറ്റിന്നു ഊരി പോന്നോ.
ഞമ്മള് ആദ്യായിട്ട ഇങ്ങനത്തെ ഒരു ബ്ലോഗില് കേറന്നെ. നല്ല മോന്ച്ചയിക്കുന്നു ഐസിബിയെ.
ഇടക്ക് ഞമ്മളെ ബയിക്കും ബരണം ഇട്ടോ ഇങ്ങള്..

കുഞ്ഞൂസ് (Kunjuss) said...

വളരെ രസകരമായി എഴുതി ട്ടോ ഐസീബിക്കുട്ടീ....

Aisibi said...

Manu: Thank you :)

ഷാ: നമ്മളും പ്രതീക്ഷിച്ചില്ലെയ്നും...

സന്തൂ: ആ വയിക്ക് ഞന് വരണ്‌ണ്ട്.. ചായേം കടീം കരുതിക്കോളീ

കുന്ഞുത്താ: :)

കശ്മലന്‍ said...
This comment has been removed by the author.
കശ്മലന്‍ said...

സംഗതി ജോറായിട്ടോ.. എന്തായാലും നമ്മടെ അബീടെ "അണ്ടി" ബിസിനസ്‌ ഇപ്പൊ നടുക്കുന്നുണ്ടോ..എന്തോ?

ചെറുവാടി said...

ഇവിടെ എത്തിപ്പെടാന്‍ കുറച്ച് വൈകിയാലും കോഴിക്കോട് ടോപ്‌ ഫോമിലെ ഒരു ബിരിയാണി തിന്ന പോലെ ഒരു പോസ്റ്റ്‌ വായിക്കാന്‍ പറ്റിയല്ലോ.
നല്ല രസായിട്ട് പറഞ്ഞൂ ട്ടോ.

Mohamedkutty മുഹമ്മദുകുട്ടി said...

അല്ലാ കോയി പുരാണം കയിഞ്ഞു പൊയതാണല്ലോ ബീവി. പെരുത്തു പോസ്റ്റ് ഞമ്മള് ബായിച്ചക്കണ്.ന്നാലും ഇജ്ജാതി അണ്ടി കുടുങ്ങിയ പോസ്റ്റ് ആദ്യായിട്ടാ!.പെരുത്ത് സന്തോസം. പിന്നൊരു സംസയം. ഞമ്മള പള്ളിക്കലൊന്നും ഇജ്ജാദി ദുആക്കുള്ള കടലാസ് ബായിച്ചണ പരിപാടി ഇല്ല.ങ്ങള കോയിക്കോട് ബല്ലാത്തൊരു സലം തന്നെന്റെ പടച്ചോനെ!

അതിരുകള്‍/പുളിക്കല്‍ said...

ഒരുപാട് ചിരിച്ചു..എങ്ങിനെ ചിരിക്കാതിക്കും അണ്ടിയല്ലെ കുടുങ്ങിയത്..നന്നായിരിക്കുന്നു.

Niyad said...

ഇനി ഏതായാലും എന്റെ കല്യാണത്തിന് ബിരിയാനിയിലും അല്സയിലും അണ്ടി വേണ്ട ...വേണ്ടേ വേണ്ട !!!

ഉഷാര്‍ പാത്തു ഉഷാര്‍ !!!

കൂതറHashimܓ said...

ഹഹഹ് അഹഹ് അഹാ
ചിരിച്ചു കുറേ

mini//മിനി said...

കൊറച്ച് പയം‌പൊരിയും കൊറച്ച് ഉന്നക്കായും പൊതിഞ്ഞുകെട്ടി തുഞ്ചൻ പറൻപിലെത്തിയപ്പോൾ അബിടെള്ള അറാം‌പെറന്ന ബ്ലോഗർ‌മാർ, കോയിക്കോടൻ അലുവ കണ്ട കുട്ട്യേളപ്പോലെ ആക്രാന്തം കാണിച്ച് തട്ടിപ്പറിച്ചപ്പോൾ അടിപിടിയായി എന്ന് കേട്ടു. ഇതാരാപ്പാ ഇങ്ങനെയൊരലുവ എന്ന് ചോയിച്ചപ്പോ നമ്മെന്റെ മമ്മൂട്ടിക്കയാ ബ്ലോഗിലെ ബയി കാണിച്ച് തന്നത്. ഇനീം നമ്മള് ബരും ഒറപ്പ്...

Aisibi said...

മിനീ: മമ്മൂട്ടിക്കാ ചക്കപ്പയം കണ്ട ഈച്ചന്റെ ചേലിക്ക് പാന്ഞു വീണത് കണ്ടപ്പം പയംപോരീം സമ്മൂസേം തമ്മിലുള്ള വിത്ത്യാസം വെരെ മനസ്സിലാവൂല എന്ന് വിജാരിച്ചില്ലേയ്നി. ഞാങ്കോണ്ടോയത് 50 ബീഫിന്റെ സമ്മൂസേം 50 ഉന്നക്കായുമാ.. അടിച്ചു തീര്‍ക്കാന്‍ ഞാന്‍ തന്നെയ പറന്ഞത്. അല്ലാണ്ട് 200 കുണ്ടന്മാര്‍ക്ക് എവിടെ തെകയാനാ?
ഇങ്ങള് ഇന്ഞീം ബെരണം...

Mohamedkutty മുഹമ്മദുകുട്ടി said...

ഞ്ഞി എന്നാണാവോ സര്‍ക്കീട്ട് കയിഞ്ഞ് അടുത്ത പോസ്റ്റിടുന്നത്? സമൂസേം ഉന്നക്കായീം ബേഗം തീര്‍ന്നല്ലെ?.അടുത്ത മീറ്റിനു ഞമ്മക്ക് ചട്ടിപ്പത്തിരി മതി.പിന്നെ മുട്ട മാലേം,ന്ത്യേ?

Shukoor said...

നല്ല രസമായിട്ട് അവതരിപ്പിച്ചു. പരിചയപ്പെട്ടതില്‍ സന്തോഷം.

Noushad Koodaranhi said...

sambhavam aayirikkunnu....

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഇത് പോലെ എത്രണ്ണം ഇനി കയ്യിലുണ്ട് ?????????
കലക്കി ഐസിബി ..............

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ആദ്യമായാണ് ഇവിടെ. ചിരിച്ച് ഒരുവിധം അയി.:D ഞമ്മക്കും ബല്ലാണ്ടേ അങ്ങ്റ്റ് ഇസ്ടായി ട്ടോ.. വീണ്ടും വരാം..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഐസീബ്യാത്താ.. ഇങ്ങളെ ഈ ബ്ലോഗ്‌ ഫോളോ ചെയ്യുന്നുണ്ട് ട്ടോ..

തൂവലാൻ said...

ഹൊ...മുയുവൻ അശ്ലീലം..അപ്പിടി അശ്ലീലം

Aisibi said...

മമ്മൂട്ടിക്കാ: ഒന്നിങ്ങനെ ഒരച്ച് ഒരച്ച് ബെര്ന്ന്‍ണ്ട്. സെരിയായാല് ഇടും.
സുക്കൂറിക്കാ: ഇവിടെയും അങ്ങനൊക്കെ തന്നെ :)
നൌഷാദ്ക്കാ: :)
ജബ്ബാറിക്കാ: ഈ ബ്ലോഗു മുയുമനും ഇമ്മയിരി ഐറ്റംസ് അല്ലെ?
സ്രീജിത്തേട്ടാ: വെരാന്ന് പറന്ഞിട്ട് ഇങ്ങള് വെരാതിരിക്കര്ത്..
തൂവലാന്‍: അല്ലാഹുവേ! അസ്ളീലം പോലും!! ഇങ്ങള് ഇത് വെരെ കോയിക്കോട് വന്ന്‍ട്ടില്ലെ? അയിന്റത് കാണാന്ണ്ട്!

ബെഞ്ചാലി said...

കൊയ്ക്യോട്ടേർത്തിയാണല്ലെ…!

ഷബീര്‍ (തിരിച്ചിലാന്‍) said...

മുഹമ്മദുകുട്ടിക്ക തുഞ്ചന്‍ പറമ്പില്‍ ഉന്നക്കയയും സമൂസയുമായി എത്തിയ കോയിക്കോട്ടാരത്തി ബ്ലോഗര്‍ എന്ന് പറഞ്ഞപ്പളേ കാണാന്‍ ഒരു പൂതി വന്നീനി. കണ്ടതില്‍ സന്തോഷം. ഞാനും നല്ല ഉസ്സാറ് കോയിക്കോട്ടാരനാണ്. ഞമ്മളെ കോയിക്കോടന്‍ ഭാഷക്ക് ഒരു കൊയപ്പണ്ട്. എന്താന്നറ്യോ...? ശരിക്കങ്ങട്ട് എയ്തുമ്പോ വായിക്കാന്‍ കൊറച്ച് പാടാണ്... അത്പ്പൊ വ്ടെ ആരുങ്ങനെ പറഞ്ഞത് കണ്ടീല. വായിക്കാന്‍ കൊറച്ച് ബുദ്ദിമുട്ട്യെങ്കിലും ഞമ്മക്ക് ബല്ലാണ്ടെ പുടിച്ചിക്ക്ണ്.

subanvengara-സുബാന്‍വേങ്ങര said...

..കോഴിക്കോടന്‍ പുരാണം അസ്സലായിട്ടുണ്ട്.....!

ismail chemmad said...
This comment has been removed by the author.
ismail chemmad said...

ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നൌഷാദ കൂടാരഞ്ഞിയിട്ട ലിങ്ക് വഴിയാണ് ആദ്യമായി ഇന്നിവിടെ എത്തുന്നത്. നന്നായിട്ടുണ്ട്. നര്‍മം നന്നായി എഴുതിയിട്ടുണ്ട്. . തുഞ്ചന്‍ പറമ്പില്‍ സമൂസയും ഉന്നക്കായയും വിതരണം ചെയ്ത ഒരു ബ്ലോഗ്ഗേറെ കുറിച്ച് കേട്ടിരുന്നു. ഇന്ന് ഹാഷിമിന്റെ മെയില്‍ കിട്ടിയപ്പോഴാണ് (നിങ്ങളെ കുറിച്ച് മെട്രോ മനോരമയില്‍ വന്ന ലേഖനം )അതീ ബ്ലോഗ്ഗെരാനെന്നു അറിഞ്ഞത്. ഏതായാലും ഞാനിവിടെ 100 മത്തെ ഫോല്ലോവേര്‍ ആയി ചേരുന്നു.

ഷബീര്‍ (തിരിച്ചിലാന്‍) said...

മെട്രോ മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിച്ചുട്ടോ... ആളൊരു പ്രസ്ഥാനമാണല്ലേ... congrats...

ayyopavam said...

ചെമ്മാടന്‍ പറഞ്ഞത് കേട്ട കൂടരഞ്ഞി വഴി ആ വന്നത്
വന്നു നോക്കിയപ്പോള്‍ അല്ലെ ഈ സാമാനം കൊയപ്പം ഇല്ലല്ലോ
സംഗതി കളരാ ഇന്യും വരാം ഇത് വഴി

Faizal Kondotty said...

:)
Nice..!

ആചാര്യന്‍ said...

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ പോസ്റ്റ് കണ്ടാണ് ഇവിടെ വന്നത് ആദ്യം വായിച്ചത് തന്നെ അടിപൊളി...ഇത്രയും നാള്‍ ഇങ്ങനെ ഒരു ബ്ലോഗു കാണാത്തതില്‍ വിഷമവും ..ആശംസകള്‍ ഇനി ഇവിടൊക്കെ തന്നെ കാണും കേട്ടാ...

Jefu Jailaf said...

എന്താണ് ഐസീബി ഇത്.. ജ്ജ് എന്തിനുള്ള പൊറപ്പാടാ .. വന്നത് ബെറുതെ ആയില്ല ... അടി പൊളി..

നികു കേച്ചേരി said...

അയ്യയ്യേ...ബെസ്റ്റ് കച്ചോടം....

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഇനി മൊതല്‍ "അണ്ടി പോയ അണ്ണാനെ പോലെ" എന്ന പ്രയോഗം മാറ്റി പകരം എല്ലാരും " അണ്ടി കുടുങ്ങിയ അബിയെപോലെ" എന്ന് പ്രയോഗിക്കെണ്ടതാണ്.
(എന്റെ നാടായ തുഞ്ചന്‍പറമ്പില്‍ വരാന്‍ കഴിഞ്ഞില്ല. എന്നാലും അതുവഴി പല പുതിയ പുലികളെയും കണ്ടെത്താന്‍ കഴിഞ്ഞു. അതിലൊന്നാണ് ഇതും. അണ്ടിക്കചോടം അസ്സലായി)

റഫീക്ക് കിഴാറ്റൂര്‍ said...

തുഞ്ചൻപറമ്പിലെ അവേശ നിമിഷങ്ങൾ ഫോട്ടോ പോസ്റ്റ് കാണുക

പള്ളിക്കരയില്‍ said...

ഈ അബിന്റെ ഒരു കാര്യം..!! നിക്കാഹിന്റെ തലേന്ന് ആദ്യം ഓന്റെ സാമാനം കേടുവന്നു പുത്യേത് വാങ്ങണ്ടിവന്ന്. നിക്കാഹിന്റെ ദിവസം അണ്ടി കുടുങ്ങി.... നിക്കാഹ് കയിഞ്ഞിട്ട് എന്തൊക്കെ കുലുമാലുണ്ടായ്യീന്നറിയാണ്ട് ഞങ്ങക്ക് ഇരിക്കപ്പൊറുതില്ല ന്റെ ഐസീബീ.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഹ..ഹ..
വളരെയധികം ചിരിപ്പിച്ചു...
ഫേസ്ബുക്കിലെ കൂടരഞ്ഞിയിട്ട ലിങ്കുവഴിയാ ഇവിടെ വന്നത്...
പോസ്റ്റുകളുണ്ടാവുമ്പൊ ഇനീ വരാട്ടൊ..

ആശംസകൾ!

കുഞ്ഞൂസ് (Kunjuss) said...

മെട്രോ മനോരമ കണ്ടിട്ട് ഒന്നൂടി സന്തോഷം പങ്കുവെക്കാന്‍ വന്നതാ ഐശൂ.... നന്മ വരട്ടെ എന്നും...!

ഷാ said...

മെട്രോ മനോരമയിലെന്താ സംഭവം...? ആരെങ്കിലും ലിങ്കൂ.......!!

sm sadique said...

ഇനി മുതൽ ഞാനും വായനക്കാരുടെ കൂട്ടത്തിലുണ്ട്.
ആശംസകൾ…………………………………………

Hashim show me the way to this blog

ente lokam said...

ഇഷ്ട്ടപ്പെട്ടു ..ഹാഷിം വഴി ആണ് എത്തിയത് .
തുഞ്ചന്‍ പറമ്പിലെ ഉന്നക്ക പോലെ തന്നെ
എനിക്ക് ഈ മലയാളവും ഹിന്ദി വായിച്ചത്
പോലെ തലയില്‍ കയറാന്‍ ഒത്തിരി സമയം പിടിച്ചു ..
നര്‍മം നന്നായി ഫലിപ്പിച്ചു....
ആശംസകള്‍ ...

അനു said...

കോയികൊട്ടെ അങ്ങാടിയിന്റ്റെ എല്ലാ സൗന്ദര്യവും ആയ ഭാഷക്കുണ്ട് keep it ....എഴുത്തിലെന്നും

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

മെട്രോ മനോരമ കണ്ടപ്പോള്‍ ആണ് കൂടുതല്‍ അറിഞ്ഞത്. അഭിനന്ദനമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെ.. തികച്ചും മാതൃകാപരം. തുടരുക.. എല്ലാ പിന്തുണയും....

ഷമീര്‍ തളിക്കുളം said...

മെട്രോ മനോരമയിലെ ആര്‍ട്ടിക്കിള്‍ ഹാഷിം കൂതരയാണ് മെയില്‍ അയച്ചത്, ഇപ്പൊ പോസ്റ്റും വായിച്ചതോടെ ബഹു ജോറായി. പോസ്റ്റ്‌ ചിരിക്കാനുള്ള വക നല്‍കുന്നു. ഇനിയും വരാം...

Reji Puthenpurackal said...

മീറ്റില്‍ വച്ച് ഉന്നക്കായ് ഒരെണ്ണം എനിക്കും കിട്ടി. ഞാന്‍ ആദ്യമായിട്ടാ ഉന്നക്കായ് കഴിക്കുന്നത്‌. കൊള്ളാം ഐസീബി...
മെട്രോ മനോരമയില്‍ എന്താ ....ഒരു ലിങ്ക് തരൂ...

ബഷീര്‍ Vallikkunnu said...

പേരെഴുതിയ രീതിയും ഈ ശൈലിയും ഏറെ ഇഷ്ടപ്പെട്ടു. ചെറുപ്പം മുതല്‍ കോഴിക്കോടിനോട് ഒരു വല്ലാത്ത ഇഷ്ടമുണ്ട്. ആ ഇഷ്ടം ഈ രചനയെ കൂടുതല്‍ ഇഷ്ടപ്പെടുത്തുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തുഞ്ചന്‍ പറമ്പിലെ ബ്ലോഗ് മീറ്റ് പോസ്റ്റില്‍ നിന്നാണു ഇങ്ങനെയൊരാളെ അറിയുന്നത്...
ഇവിടെ വന്നപ്പോ കണ്ടപ്പോ ചങ്ക് തകര്‍ന്ന് പോയീ....
നേരത്തേ വരാന്‍ കഴിയാതിരുന്നതില്‍....
പോസ്റ്റ് വായിച്ച് ചിരിച്ച് ചിരിച്ച് കുന്തം മറിഞ്ഞു.

വടക്കന്‍ ഭാഷയിലുള്ള ഈ രചന വായിച്ചെടുക്കാനല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും
ഇഷ്ടായീ..കൂട്ടു കൂടുകയും ചെയ്തു...
അപ്പോ ഇനി നമ്മളിവിടൊക്കെ തന്നെ കാണും ട്ടാ...

മെട്രോ മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ കൂതറ ഹാഷിം മെയില്‍ അയച്ചു തന്നിരുന്നു.
അഭിനന്ദനങ്ങള്‍
മെയില്‍ അയച്ച് തന്ന ഹാഷിമിനു നന്ദി

SHANAVAS said...

ഞാന്‍ ഐസീബീനോട് പിണക്കമാ.സമൂസയും ഉന്നക്കായും വിതരണം ചെയ്യും മുന്‍പ് എന്താണ് മൈക്കിലൂടെ തട്ടിയത്? കൊളസ്ട്രോള്‍ ഉള്ളവര്‍ ബീഫ് സമൂസ കഴിയ്ക്കണ്ട,ഷുഗര്‍ ഉള്ളവര്‍ ഉന്നക്കായും കഴിയ്ക്കണ്ട.ഇത് രണ്ടും ഉള്ള ഞാന്‍ എന്ത് കഴിക്കും?പക്ഷെ ഒതുക്കത്തില്‍ രണ്ടും കഴിച്ചു.ആശംസകള്‍.

ishaqh ഇസ്‌ഹാക് said...

നല്ലശൈലി..പെരുത്ത് ഇഷടമായി..
ആശംസകള്‍..

»¦മുഖ്‌താര്‍¦udarampoyil¦« said...

കൂയ്..!
കുക്കൂയ്!

ഐസിബിത്താ ങ്ങളെന്തേ ഇപ്പറേണേ..
ബെറുംബര്‍ത്താനം പറഞ്ഞ് ഞമ്മളെ ചിരിപ്പിക്കാ..
ഓന്റൊരു അണ്ടി..
ങ്ങളെ അണ്ടിക്കഥ ഞമ്മക്കൊത്തിരി പുടിച്ചീരിക്ക്ണ്.

തുഞ്ചന്‍പറമ്പില് അണ്ടിക്കച്ചോടത്തിന് (സമൂസയില്‍ അണ്ടിയില്ലേലും ഉന്നക്കായില്‍ അണ്ടിയുണ്ടായിരുന്നല്ലൊ) വന്നപ്പം കാണാനൊത്തില്ല. അതോണ്ട് അതൊന്നും തിന്നാനും കയിഞ്ഞില്ല.
ഒരീസം ഞാനിങ്ങടെ പൊരീല് ബരാം..
ഉന്നക്കായേ സമൂസേ എന്താച്ചാണ്ടാക്ക്യാ മതി.

ങ്ങള് ബിട്ടോളീം കോയാന്ന് മാത്രം ഇത്ത പറയൂലാന്ന് കരുതട്ടെ!



പോസ്റ്റ് കലക്കീട്ടോ.
നല്ല രസായി എഴുതി..
ഉന്നക്കായീം സമൂസീം ഒപ്പം തിന്ന് തരിപ്പീക്കേറിയ മാതിരി ഞമ്മള് ചിരിച്ച് ചിരിച്ച്...
ന്റല്ലോ........!

മയില്‍പീലി said...

ഐസീബിത്താ.....മോന്ചായിരിക്കാന്...ഇങ്ങള് ഞമ്മളെ ചിരിപ്പിച്ചു കളഞ്ഞല്ലാ

Sabeerali said...

Really nice.....

feels like Basheer's sentances........

Really great job..

ഹരിതകം said...

നന്നായിട്ടൊ ഐസീബി, ഞാന്‍ ആദ്യായിട്ടാ ഇബടെ ബര്‍ന്നത്‌.ഒരു ബശീരിനെ ചൊയക്ക്ണുണ്ട്‌.ഞമ്മള്‍ കോയിക്കോട്ടുകാരുടെ ഭാഷ തിരിണോല്‍ക്ക്‌ തിരീം അല്ലാത്തോല്‍ വട്ടം തിരീം,ന്തേയ്‌?,ഈ ഭാഷേല്‍ എഴുത്ത്‌ നല്ല ശേല്‍ണ്ട്‌. എടക്കൊക്കെ ഈ വയിക്ക്‌ വരീന്ന്‌, കുത്തിര്‍ന്ന്‌ കൊറച്ച്‌ സൊറേം വലേം പര്‍ഞ്ഞ്‌ പൂവാം. അഭിനന്ദനങ്ങള്‍

Areekkodan | അരീക്കോടന്‍ said...

Good Kozhikkodan slang...

OT:I am working as NSS Programme Officer in Govt Engg College Kozhikode.We had an idea of a mangrove forest.Can you call me?9447842699 (Abid)

yousufpa said...

ഇൻയ്ക് കിട്ടീല ഇങ്ങളെ ഉന്നക്കായേം സമൂസേം..
അതല്ല പ്പൊ ന്റെ ബെസമം അബീന്റെ ഓളെ കാര്യം ആലോയിച്ചാ..

മജീദ് said...

തുഞ്ചന്‍ പറമ്പില്‍ വെച്ചു കണ്ടിരുന്നു. ഈയിടെയാണ് ബ്ലോഗിന്റെ അഡ്രസ്‌ കിട്ടിയത്. 2007 മുതലുള്ള പഴയ പോസ്റ്റുകള്‍ മുതല്‍ വായിച്ചു വരുന്നു. രസകരം. email id അയച്ചു തരാന്‍ വിരോധമുണ്ടോ?

MyDreams said...

superrrrrrrrrr

Echmukutty said...

ഞാനീ പോസ്റ്റ് കണ്ടില്ലല്ലോ. ഇപ്പോഴാണു കാണുന്നത്. ഗംഭീരമായിട്ടുണ്ട് കേട്ടൊ. അഭിനന്ദനങ്ങൾ.

Ashraf said...

ഇതിനെയാണോ തുറന്നു എഴുത്ത് എന്ന് പറയുന്നത്.

lulu said...

oooooh...i bcame ur faaaan....:)

Anonymous said...
This comment has been removed by a blog administrator.
Jazmikkutty said...

:):):)

ഗുല്‍മോഹര്‍... said...

kalakki tto
eeyezhuthil vayichu parichayamundu
'
anghaneya link kittiyathu
keep going

മുഹമ്മദ്‌ അഷ്‌റഫ്‌ സല്‍വ said...

ഈ ഐസാബിന്റെ ഒരു കാര്യം..

Noor Nazar said...

I had read this looong back... I was just browsing through your blog and read this again... since now, I know Abhi couldnt stop laughing out loud... and it sounds so much like him :P :P :P
"കോയിക്കോട് ഏറ്റോം ചെലവ് ഏതിനാ?" ഉസ്മാന്‍ അബിനോട് ചോയിച്ചു.

"ആ... നീ പറി, എന്തിനാ?" അബി കൈ മലത്തി.

"അണ്ടിക്ക്!!"

"അയ്യേ, അതൊന്നും ഇസ്ലാമിന് നെരക്ക്ന്ന പണിയാ സ്മാനേ?"

hahaha... did u show this entry to his wifey?!?! if not, do show her... i would LOVE to know her reaction!! :)

Sabu Ismail said...

ചിരിച്ചു മരിച്ചു! :-D)))

മണ്ടൂസന്‍ said...

മുന്നത്തെ ഒന്ന് വായിച്ചേന്റെ രസം കണ്ട്ട്ടാ ഞാൻ പിന്നീം വന്നേ. നന്നായണ്ണൂ ട്ടോ. എഴുത്ത്. നല്ല രസകരമായി വായിച്ചു തീർത്തു. ആശംസകൾ.

Eppadi?