കൊല്ലകാലം ലണ്ടായിരത്തി ഏയ്...എങ്ങനെങ്കിലും ലോകം നന്നാക്കി മകാത്മാ കാന്തിന്റെയ് തൊട്ടിപ്പറമുള്ള സീറ്റുമ്മല് കേറി നെരങ്ങണം എന്ന നല്ല കനത്തില്ള്ള പൂതിയുമായി മേയുന്ന കാലം. അങ്ങ്നത്തെ മോകം മൂത്ത് മൂത്താണ് ഞാന്‍ സാമൂഹ്യ സേവനം പടിച്ച് പാസാകണം എന്ന അതിമോഹവുമായി എമ്. എസ്.ഡബ്ല്യൂ കോഴ്സിനു ചേര്‍ന്നത്.
"സാമൂക്യസേവനാ... ഇസ്ലാമിനു നെരക്കുന്ന പണിയാ. കയിവില്ലാത്തൊരെ സകായിക്കലും, നാട് നന്നാക്കലും ഒക്കെ നല്ല കാര്യാണല്ലോ. അത് പൊരെയ്ലും ഒരു ബര്‍ക്കത്ത്‌ള്ള പരിവാടിയാണല്ലോ?" ഉമ്മാമയും ഉമ്മയും അമ്മായിയും തലയൊക്കെ കുലുക്കി മൂക്കോക്കെ ബെറപ്പിച്ച് ചുണ്ടൊക്കെ കൂര്‍പ്പിച്ച് എന്റെ സാമൂക്യസേവന ചന്തി നാട്ടാരെ മുന്നില് മാക്സിമും പൊക്കി പിടിച്ച് കുളൂസാക്കി! ഞാന്‍ നന്നാക്കാന്‍ പോവ്ന്ന നാടല്ലേ വിശാലമായി കെടക്കുന്നത്, അതില്ള്ള പ്രജകളൊക്കെ എന്നെ അറിയണല്ലോ? പി.ആര്‍ പണി പാത്തിബിയും, കൈസേയിത്താത്തയും, മിസ് ദില്ലീസയും എല്ലാരും മല്‍സരിച്ച് ചെയ്തു "നുച്ചൂന്റെ ആയിസല്ലെ? ഓള് കാന്തിക്ക് പഠിക്കാന്‍ ചേര്‍ന്നീന്. വെലിയ പഠിപ്പാ, മനസ്സാസ്ത്രാ പഠിക്ക്ന്ന്. അന്റെ പിയാപ്ലനെ ഒരീസം കൊണ്ടേരി, ഓള് നോക്കീട്ട് എന്താ അസ്ക്യതാന്ന് പറന്ഞെരും"
ഞാനാണെങ്കില് ഒരടി മോളിലൂടെ ഒയുകി ഒയുകിയാ നടത്തം. ഉള്ളില് കന്ഞിയാണ് കുടിക്ക്ന്നതെങ്കിലും മീസമ്മല് നെയ്യും പൊരട്ടിയാ നടത്തം. നാലാള് പൊറത്തുന്നും കാണുമ്പം നെയ്യല്ലെ മണക്കൂ? അല്ലാഹു ആവാനുള്ള പൂതിയോ നായ നക്കി പോയി, ഇനിയുള്ള ഏക ചാന്‍സ് ഇതാണ്. ഫാമിലി കൌസിലിങ്ങു മുയുമനും ഞാന്‍ ഏറ്റെടുത്തു, പിന്നെ ഉമ്മാമന്റേം, എളാമന്റേം, അമ്മായിന്റേം, ഉമ്മന്റേം റെക്കമെന്റേഷണില് വെരുന്ന പാര്‍ട്ടികള് വേറേയും. ഏളാമന്റെ പാത്രം കയുകല് കണ്ടിട്ട് ഞാന്‍ തീര്‍ത്ത് പറന്ഞു, "എളാമ ഞെട്ടരുത്, എളാമക്ക് ഒബ്സെസീവ് കമ്പള്‍സീവ് ഡിസോഡറാണ്"
"പോടി വലാലെ, പാത്തരത്തിലെ നെയ്യ് കയുകാന് അന്റെ മാപ്ലന്റാട്ന്ന് ആളെ കൊണ്ടോരോ, ചെയ്ത്താനെ?". ഹ്മ്!! ഇതാണ് ഈ തറവാട്ടിലെ പ്രസ്ണം! ഒരാളെ ഷോക്ക് കൊട്ത്ത് നന്നാക്കമെന്ന് വെച്ചാല്, സമ്മെയ്ക്കൂല!! "സുബൈത്താ, ഇങ്ങളെ യൂനുസിനെ നാളെ ബെരുമ്പം ഒന്നു കൂട്ടി കൊണ്ടേരോ? ഓന്‍ പത്തില് തോക്കാന്ള്ള കാരണം ഞാന്‍ പറന്ഞെരാം"
"അയിന് ബെലിയ മനസ്സാസ്ത്രൊന്നും മേണ്ട മോളെ, ഓനോന്റെ വാപ്പന്റെ അതേ കളിയാ! സൊറ കളിച്ച് നടന്ന് കിട്ട്ന്ന പൈസ മുയുമനും കൊണ്ടോയി സില്‌മേം കണ്ട് മക്കാനീന്നും പൊറാട്ടേം തിന്ന് നടക്കണം. അയന്നെ!
അങ്ങനെ പഠിച്ചത് എവ്ടെങ്കിലും കൊണ്ടോയി കമ്ത്താന്‍ മുട്ടി നിക്കുമ്പളാണ് കോളേയിന്നും പുതിയറ ബീച്ചു ഭാഗത്ത് സ്ത്രീകള്‍ക്കായി സ്വയംസേവാ ഗ്രൂപ്പുകള്‍ തുടങ്ങാന്ള്ള പരിവാടി സര്‍ക്കാര് പ്രഖ്യാപിച്ചതായും, അയിനു മേണ്ടി വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്നും അറിയിപ്പ്. നാട് എവിടെ എങ്ങനെ നന്നാക്കണം എന്ന ഏക ചിന്തയുമായി നടക്കുന്ന ഞാന്‍ മനസ്സില് വിജാരിച്ചു " തേടിയ മസാല കുപ്പിയില്‍ കെടച്ചാച്ച്, ഹിയ്യട ഹിയാ"! ഇനി ആരൊക്കെ എതിര്‍ത്താലും, പുതിയറ ബീച്ചു ഭാഗത്ത് ഒരു മിനിമം പത്ത് സൊയംസേവാ ഗ്രൂപ്പ് തൊടങ്ങീട്ടെ ഞാന്‍ സുലൈമാനി കുടിക്കൂ!!! യൊവ്വനം ഒരു സില്‍സിലാ എന്നണല്ലോ... കണ്ണും മൂക്കുമില്ലാലോ?
ഡേ വണ്‍: കണ്‍മഷിയൊക്കെ വാരി തേച്ച് ഒരു എക്സ്ട്രാ കോട്ട് പൌഡറും പൂശി ഉമ്മാമന്റെ അത്തറ് കുപ്പിന്നും തോണ്ടിയ ഒരു തോണ്ട് അത്തറും പൊരട്ടി "എന്നാ പിന്നെ അസ്സലാമു അലൈക്കും, ഞാന്‍ പുതിയറ നന്നാക്കീട്ട് വരാം ഘടികളേ" എന്നും പറന്ഞ് എളാപ്പന്റേട്‌ത്തുന്നും കടം മേങ്ങിയ എക്സിക്യൂട്ടീവ് മാന്ഞാള വേഗും തൂക്കി ഞാന്‍ പടിയിറങ്ങി. "പുതിയറേലാ മുസ്തപ്പന്റെ പൊര, ഉച്ചക്ക് ഓന്റാടെ ചോറെയ്ക്കാന്‍ വിളിച്ചീന് അന്നേം ചെങ്ങായിച്ചിയേളേം. ഓനോട് അട്ത്തേയ്ന്റട്ത്തായ്ച്ച് കൊറച്ച് ചെമ്മീന്‍ മേണം, റഫീക്കിന് പൊവുന്മ്പം അച്ചാറിടാന് എന്ന് പറയണം". മുസ്തഫാക്ക കാലാകാലങ്ങളായി ഹമാരാ മീന്‍ക്കാരന്‍ ഹെ! അങ്ങനെ മുസ്തഫാക്കന്റെ നമ്പരും സുബാപ്തി ബിസ്വാസോം കൊണ്ട് ഞാന്‍ പുറപ്പെട്ടു. കൂടെ സ്മിതയും ഹാഷിമും.
ടിങ്ങ് ടോങ്ങ് "നമസ്ക്കാര്‍, എന്റെ പേര് ആയിഷ. ഞാന്‍ ഇവിടെയുള്ള ബമ്പത്തിയോക്ക് മേണ്ടി ഒരു സ്വയം സേവാ സങ്കട്ടന തൊടങ്ങാന്‍ പോകുകയാണ്. അയിനു ശേഷം താങ്കളുടെ പൊരയില്‍ സന്തോയം,സമാധാനം,അച്ചാറ്,സോപ്പുമ്പൊടി,അടിപ്പാവാട,ഫിനോയില് മുതലായ സാമാനങ്ങള്‍ കളിയാടും. ഇതിനായി ഭവതി ചെയ്യേണ്ടതിത്ര മാത്രം..." എന്നൊക്കെ ബസ്സിലിരുന്നു ഞാന്‍ മനസ്സില് ഓതി പഠിച്ചു.
ടിങ്ങ് ടോങ്ങ് "നമസ്ക്കാരം ചേച്ചീ" (പല്ലു മുയുമനും പൊറത്താക്കിയ ഒരു ചിരി കൂടെ സൌജന്യം!)
"ഇവിടെ ഒന്നും മേങ്ങാറില്ല!" ഠപ്പ്. ഞാന് കണ്ണിമ്പി തൊറക്ക്ന്നെയ്ന്റെ മുന്നെന്നെ വായിലും പൂട്ടി ചന്തീം കുലുക്കി ഓള് പോയി.
"അന്റെ പൊരെയ്ല് കുന്തം കളിയാടും ഏക്കര്‍ച്ചി!!" എന്നും മനസ്സില് വിജാരിച്ച് ഞാനും കൂട്ടവും അടുത്ത പൊരെയ്ലേക്ക് നീങ്ങി.
ടിങ്ങ് ടോങ്ങ് "എന്റെ പേര് സ്മിത. ഞങ്ങളിവിടെ സര്‍കാരിന്റെ സ്വയം സേവാ സംഘടന എന്ന ഒരു പരിപാടിയുടെ ഭാഗമായി വന്നതാണ്..." സ്മിതയുടെ പ്രസംഗം മുഴുവന്‍ കേട്ട ശേഷം അസ്മാബി പറന്ഞു, "ഓല് പറന്ഞ്ക്ക്ണ് ഇമ്മായിരി ഒന്നിലും ചേരര്ത്‌ന്ന്. ഓല്‍ക്ക് ഇതൊന്നും ഇസ്‌ട്ടല്ല"
"ഓലോ? ആര്?"
"ഇന്റെ അസ്പന്റ് ".
"ഫിനൊയിലിന്റേം അടിപ്പാവാടന്റേം സന്തോയത്തിനേം കാര്യം പറ" ഞാന് സ്മിതനെ പൊറകിന്നും ഞോണ്ടി. പക്സേങ്കില് അസ്പന്റ് സമ്മെയ്ക്കിന്നില്ലെങ്കില് എന്താക്കാനാ?
ഈ ദുനിയാവിന്റെ ഏകദേസ മാമൂലുകള് എനിക്ക് പിടി കിട്ടി തൊടങ്ങി.. ലതായത്, ഞാന്‍ ലോകം നന്നാക്കണോന്ന് തൊള്ളട്ട്ട്ട് ഒര് കാര്യോല്ല. ലോകത്തിന് നന്നാവണം എന്ന ഒരു പൂതീം മേണം! അത് നമ്മളെ എളാമനെ പറന്ഞ പോലെ നന്നാവണം എന്ന് യാതൊരു പൂതീമില്ലാണ്ട് നടക്കാ. ഇന്ഞിപ്പം എന്താക്കും? "നന്നാവാന്‍ ആളെ ആവശ്യമുണ്ട്" എന്ന് ഒരു പരസ്യം?
എല്ലാര്‍ക്കും ആകെ മൊത്തം നിരാസ കൂടി കൂടി വെരാ. എന്നാലും "ഒരു അഞ്ചാറ് പൊരെയ്ലുമ്പാടി കേറി ഓരെ നന്നാക്കാന്‍ നോക്കാം," ഞാന്‍ ഒരു പൊരെയെങ്കിലും നന്നാക്കീട്ടെ ഇബ്‌ട്‌ന്നും പൊവ്വാന്ള്ള പരിവാടിള്ളൂ എന്ന് ഒറച്ചു പറന്ഞു.അങ്ങനെ എന്റെ അടങ്ങാത്ത സ്വൈര്യക്കേട് കാരണം നമ്മള് അട്ത്ത പൊരെയ്ലെ ബെല്ലടിച്ചു.
ഒര് നിസ്ക്കാര കുപ്പായോം മക്കനേം ഇട്ട ഉമ്മാമ്മ വാതില് തൊറന്നു. മുഖം നൊറച്ചും ചിരിയും കൊണ്ട് ചോയിച്ചു "എന്തേയി മക്കളെ?".
എന്റെ മനസ്സ്, ബിരിയാന്റെ സേസം സുലൈമാനി കുടിച്ച പോലെ തണുത്തു. ഈ ഉമ്മാമ്മ നന്നാവും, കണ്ടാലറിയാം!
"ഉമ്മാമ്മ, സര്‍ക്കാരിന്റെ സ്വയം സേവാ സങ്കടനയെ പറ്റി പറയാനാ"
"സര്‍കാരിന്റെയാ? മക്കള് കേറി ഇരിക്കീ. എന്തെങ്കിലും കുടിച്ചിട്ട് പോവാ. വെരീ" എന്റെ ഇത്തിരി പോന്ന ജീവിതത്തില് ആ നിമിസം സന്തോയോം സമാധാനോം പിന്നെ സയിക്കാന്‍ പറ്റാത്ത കൊസിയും കളിയാടി. ഇനിയാരൊക്കെ സുയിപ്പാക്കിയാലും തരക്കേടില്ല നമ്മള് ലോകം നന്നാക്കീട്ടെ കിയാമം നാള് കാണൂ.. ആ...ഡിങ്കിഡിക്കാ!! മനസ്സില് ലണ്ട്മൂന്ന് പാട്ടൊക്കെ മൂളി നമ്മള് കേറി കുത്തിരിന്ന്. നല്ലൊരു പൊര, ആരോ ദുബെയ്ലിള്ളത് കാണാന്ണ്ട്.
"ഇങ്ങളിരിക്കീ, ഞാന്‍ ചായെട്ത്ത്ട്ട് ബെരാ..."
"വേണ്ടുമ്മാമ്മാ. നമ്മള് പറയാന്ള്ളത് പറന്ഞ്ട്ട് പൊവ്വാ. ഇനിയും കൊറേ വീട്ടില് കേറാന്ണ്ട്"
"അത് പറന്ഞാ പറ്റൂലേ... മോളെ പേരെന്താ?...
"ആയിശ"
"ഓ മുത്ത്നബീന്റെ കെട്ട്യോളെ പേരാണല്ലോ..." എന്നും പറന്ഞ് മൂന്ന് കപ്പ് അസാധ്യ മധുരള്ള ചായേം ബര്‍ത്തായക്കയും കൊണ്ടേയി വെച്ച് ഉമ്മാമ്മ എന്റട്ത്ത് വന്നിരുന്നു. സ്മിത പ്രസംഗം ഏറ്റെടുത്തു. ഞാന്‍ ഫുള്ള് ശ്രദ്ധയും ഒരു കൈ കൊണ്ട് ബര്‍ത്തായക്ക തിന്ന്ന്നേയിലേക്കും മറ്റേ കൈ കൊണ്ട് ചായക്കോപ്പ പിടിക്കുന്നേയ്ലും സ്മിത വിട്ടു പോകുന്ന ഭാഗങ്ങള് പൂരിപ്പിക്കുന്നെയ്ലും ഒക്കെ പരന്നു കിടക്കുകയാണ്...
സ്മിതയാണ് വായിട്ടടിക്കുന്നതെങ്കിലും ഉമ്മാമ്മന്റെ നോട്ടം ഫുള്‍ ടൈം എന്റെ മോത്തേക്കാണെന്ന് ബര്‍ത്തായക്ക വായില് കുത്തി നൊറക്കുനെയ്ന്റെ എടെയ്ല് എന്റെയ് എടങ്കണ്ണിലൂടെ എനിക്ക് കാണുന്നുണ്ട്. തീരെ അഹങ്കാരവും ദുസ്ച്ചിന്തകളുമില്ലാത്ത ഞാന്‍ മനസ്സിലു വിജാരിച്ചു "പുവര്‍ ഗ്രാന്മാ, എന്റെ മൊഞ്ച് കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്ന്ന്നേയില്ലാ" ഹ ഹ ഹ! ഉമ്മാമ്മ ഒന്നും കൂടി അഞ്ചിക്കോട്ടേന്ന് കരുതി ഞാന്‍ എന്റെ ചിപ്സ് നൊറന്ഞ തൊള്ള കാട്ടി ഉമ്മാമ്മനെ നോക്കി ചിരിച്ചു കാട്ടി.
പെട്ടന്ന് ഉമ്മാമ്മ എന്റെ മൊഖം രണ്ട് കയ്യോണ്ടും പിടിച്ച് മൂപ്പത്തിന്റെ നേരെ തിരിച്ച് മൂപ്പത്തിന്റെ മൊഖത്തേക്ക് വലിച്ചടുപ്പിച്ച് ചോയിച്ചു, "ആയിസാ, അന്റെ മണ്ടെയിലെന്താ? എന്താ?"
"ങ്ങേ?!!" എന്നു പോലും മൂളാന്‍ സമയം തരാണ്ട് മൂപ്പത്തി "മിനച്ചെയ്ത്താനി റജീം" എന്ന് ഒരു നാലര സ്പീക്കറിന്റെ സമണ്ടില് കൂവി വിളീച്ച് എന്റെ മോന്തമ്മലേക്ക് അഞ്ചാറ് ഊത്ത് ഊതി. ആ സമണ്ടും തുപ്പലും വായ്‌നാറ്റോം എല്ലാങ്കൂടി എന്റെ വയറിങ്ങ് ലൂസ് കോണ്ടാക്റ്റിലായി പോയി! ഞാനൊരു സെക്കണ്ട് ബ്ലിങ്കി ഇരുന്നെയ്ന് ശേഷം സ്മിതനേം ഹാഷിമിനേം നോക്കി. ദയനീയമായി നോക്കി എന്നാണ് ദ്രിക്സാക്ഷി വിവരണം, പക്ഷെ ഞാന്‍ ഒരു ചോദ്യചിഹ്ന നോട്ടമായിരുന്നു ഉദ്ദേശിച്ചത്!
ഉമ്മാമ്മ എണീച്ച് മേശപ്പൊറത്തെ ജഗ്ഗെട്ത്ത് അയിലെ വെള്ളം ഹാഷിമിന്റെ മേല് കൊടന്ഞിട്ട് "ഒയിന്ഞോ... ഒയിന്ഞോ... പോ.." എന്ന് അമറാന്‍ തൊടങ്ങി. എന്നെ നോക്കി കിതച്ചോണ്ട് അലറി ചോയിച്ചു: "അന്റെ മേത്ത്ള്ള കറ കയികി കളയോ ഇയ്യ്?"
ഞാന്‍ തൊണ്ടേയില് കുടുങ്ങിയ ബര്‍ത്തായക്ക എറക്കാന് പെടാപ്പാട് പെട്‌ആ. ഉമ്മാമ്മ പിന്നേം അലറി "ഞാന്‍ ചോയിക്കാണ്...
ചോയിച്ചത് എന്താന്ന് ഞാങ്കേട്ടീല. സ്ഥലകാല ബോധം വന്ന് നോക്കുമ്പണ്ട് ഞാന്‍ കൈയ്യിലൊര് കോപ്പ ചായേം ഒര് പിടി ബര്‍ത്തായക്കേം കൊണ്ട് റോട്ടുമ്മല് നിക്ക്ന്ന്. പടച്ചോനാണേ, ഇദ്ദൂസം വെരെ ഞാനെങ്ങനെ റോട്ടുമലെത്തി എന്ന് എനിക്കോര്‍മ്മയില്ല. സ്മിതയും ഹാഷിമും പറയുന്നത്, ഞാന് ഇന്റെ കയ്യും കാലും നെലത്ത് കുത്തി ബെരളി പിടിച്ച എട്ട്കാലിന്റെ ചേലില് ഉമ്മാമ്ം നീട്ടിയ കയ്യിന്റെടെയിലൂടെ നൂണ് നൊയന്ഞ്, കപ്പും ബര്‍ത്തായക്കയും അടക്കം നാലു കാലില് ഇഴയുകയോ ഓടുകയോ എന്തോ ഒന്ന് വളരെ സ്പീഡില് ചെയ്തു ഇറങ്ങി പാന്ഞു എന്നാണ്.
കോപ്പയും പിടിച്ച് എന്താക്കുമെന്ന് അറിയാണ്ട് റോട്ടുമ്മല് മുയിച്ചു നിക്കുമ്പണ്ട് ഒരു വയിപ്പോക്കന്‍ ആ വയിക്ക് പോണ്. ഇതെന്നെ കിട്ടിയ ചാന്‍സെന്ന് മനസ്സിലാക്കിയ ഞാന്‍, "ഇക്കാ, ഈ കോപ്പൊന്ന് ആ പച്ച പെയ്ന്റടിച്ച പൊരെന്റെ കൊലായില് വെക്കോ?" ഇക്കാക്ക നമ്മളെയൊന്ന് ആകെ നോക്കി "ഇങ്ങള് റംലാബീവിന്റാടെ പോയീനെയ്നോ? ഓരെന്താ പറന്ഞേ?"
"ഓരെന്തു പറയാന്? ആ പെണ്ണ്ങ്ങക്ക് പിരാന്താ?"
"പിരാന്ത് നിന്റെ ഉമ്മക്കാണ്ടി!! സെയ്ക്കിന്റെ ജിന്ന് കൂടിയോരെ പിരാന്ത്‌ന്ന് പറന്ഞ നീയൊക്കെ നരകത്തിലാണ്ടി!".
അന്നു രാത്രി മുതല് എനിക്കൊര് നേരിയ പനി. എല്ലാരും ഒറപ്പിച്ച് പറന്ഞു ഇത് പേടി കുട്ങ്ങിയതാ. ഞാന്‍ സമ്മെയ്ച്ചീലാ.
പിറ്റേന്ന് പനി നൂറ്റിനാല്... "ഓക്ക് കണ്ണൊണ്ടതാ, ഒന്നുയിന്ഞിട്ടാളി..പനി പോയ വയി കാണൂല!" ആമിന്താത്ത ഒറപ്പിച്ചു പറന്ഞു.
"അയ്യോ ചാമീ, എന്നാച്ച് അയ്സാവുക്ക്? തീ പോലെ ജൊരം, മാത്ര യെതാവത് പോയി വാങ്ങണുമാ?" പാങ്കിയുടെ സ്നേകം.
"മോളേ ആയിസൂ, അനക്കെന്താ മേണ്ടി തിന്നാന്? രണ്ട് പത്തിരീം എറച്ചി ചാറും തെരട്ടെ?" പാത്തിബി
"മേണ്ടുമ്മാമ്മാ, എനിക്ക് ഒറങ്ങണം". അപ്പം എല്ലാരും നല്ലോണം പേടിച്ചു. പത്തിരീം ചാറും തിന്നൂലെങ്കില് എന്റെ തലച്ചോറിനായിരിക്കും പ്രസ്ണം!
"കൊറച്ച് പൊടിയരിക്കന്ഞി നല്ലോണം നാലഞ്ച് നേരായിട്ട് ഓക്ക് പനിനാരങ്ങേം കൂട്ടി കോരികൊട്, പനി നാളാവ്മ്പളേക്ക് ബിടും. ഓരോ ഹലാക്കിന്റെ പണിക്ക് നിക്കര്ത്‌ന്ന് ഇതാണ് തലേം മൊലേം വെച്ചോരോട് മൂത്തോര് പറീന്നെയ്ന്റെ കാര്യം!"