മുക്രീന്റകം തറവാടിലെ പുലിയായ പൂക്കാക്കയുടെ ഡാര്‍ളിങ്ങായ റോക്കി- ഉപ്പാപ്പ "റോക്കീ" എന്നു നീട്ടി വിളിച്ചാല് തൂറുന്നെയ്ന്റെടെയിലായാലും പറന്നു വെര്ന്ന നായ്- സ്നേഹം കൊണ്ടല്ല, പേടിച്ചിട്ട്. ഒരിക്കല് തേങ്ങ കക്കാന്‍ കേറിയ യൂനുസിനെ കൊരച്ചോണ്ട് പറമ്പിനു ചുറ്റും ഓടിച്ചപ്പം യൂനുസ് "ഉപ്പാപ്പാ.. അള്ളോ ഉപ്പാപ്പാ..." എന്നു കരന്ഞതും ഓട്ടം നിര്‍ത്തി മോങ്ങി കൊണ്ട് പാന്ഞ് കൂട്ടില് കേറി ഒളിച്ചവന്‍ റോക്കി!!!
ദിവസോം ലാവിലെ സുബൈസ്ക്കാരം കയിന്ഞാല് പേപ്പറെടുക്കാന്‍ പോവുമ്പം ഉപ്പാപ്പ റോക്കിനെ കൂട്ടീക്കേറ്റി കൂടടച്ചിട്ടാണ് പേപ്പറു വായന തുടങ്ങാറ്... ഒരു കരിദിനം നോ മാറ്റര്‍ വാട്ട്, റോക്കി കൂട്ടില് കേറുന്നില്ല.
"ഹമ്ക്ക് ബലാലെ, നിന്റെ കണ്ണ് ഞാന്‍ അടിച്ച് മുറിക്കും ഇബിലീസെ! കേറടാ കൂട്ടില്" ഉപ്പാപ്പ റോക്കിനെ പിടിച്ച് ഉന്തുന്നു, റോക്കി ദയനീയമായി മോങ്ങി കൊണ്ട് പുറകോട്ട് വലിയുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഉന്ത് തള്ള് തെറി മോങ്ങ്. ആദ്യമായാണ് റോക്കി ഇമ്മായിരി അനുസരണക്കേട് കാണിക്കുന്നത്. പൂച്ചപൊരെയ്ലെ അബ്ദുറഹീമിനോട് കളിക്കാന്‍ പൂച്ച പോയിട്ട് നായി വരെ വളര്‍ന്നിട്ടില്ല... ആങ്ങ്ഹാ!! ഉപ്പാപ്പ റോക്കിനെ അനുസരണ പടിപ്പിക്കാന് ചെത്തി മിനുക്കി വെച്ച വടിയെട്ത്തു "പറീന്നേ അന്‍സരിക്കുന്നുണ്ടോ??"
"സോറി പൂക്കാക്കാ, ഇന്നിങ്ങള് എന്ത് പറന്ഞാലും കൂട്ടില് കേറ്ന്ന പരിവാടിയേ ഇല്ല" എന്ന് ദയനീയമായി മോങ്ങി കൊണ്ട് റോക്കി തീര്‍ത്തു പറന്ഞു.
ഉപ്പാപ്പന്റെ കുരു പൊട്ടി, "നായിന്റെ മോനെ, നീ കേറോ ഇല്ലേന്ന് ഞാനൊന്ന് നോക്കട്ടെ" എന്നും പറന്ഞ് ഉപ്പാപ്പ അവിടെ കൂട്ടിയിട്ട വെറകുകൊള്ളീന്നും ഒരു മട്ടലൂരിയെടുത്തു റോക്കിനെ അടിക്കാന്‍ ഓങ്ങിയതും റോക്കി വളരെ വളരെ ദയനീയമായി "ങ്ങൂ ങ്ങീ ഊ ഊ ഊഊഊഊഊഊഊഊ ങ്ങീ" എന്നു സങ്കട ഹര്‍ജി ബോധിപ്പിച്ചു. എന്നിട്ടും കിട്ടി റോക്കിക്ക് ചുട്ട ഒന്ന്...
"ദാ നോക്കീ, ഇങ്ങളാ പാവം നായിനെ ബെറ്തേ ബിടീന്ന്. ഓന് മേണ്ടപ്പം ഓന് കേറിക്കോളും, ഓന് തൂറാനേറ്റം മുട്ട്ന്ന്ണ്ടാവും... ഇമ്മായിരി കണ്ണി ചോരല്ലണ്ടാവരുത്! മിണ്ടാപ്രാണിയേളോട് വെരെ നരിനെ പോലെയാ" ഉമ്മാമ്മ അട്ക്കള ജനലിന്നും ഉപദേശിച്ചു.
"ഉപ്പാ, റോക്കിനെ വിട്" എന്ന് നെഞും വിരിച്ച് പറന്നെത്തിയ സാപ്പിക്ക് ആദ്യം മട്ടലോണ്ട് ഒരു വീക്ക് കിട്ടി "നീയെല്ലാരും കൂടിയാ ഈ നായിനെ ഇങ്ങനെ വസളാക്കിയത്! നായിനെ നായിന്റെ സ്ഥാനത്ത് നിറ്ത്തണം..."
അടുത്ത് വീക്കിന് റെഡിയായി നിക്കുന്ന ഉപ്പാപ്പ, കിട്ടിയ വീക്കും കൊണ്ട് നിക്കുന്ന സാപ്പി, ഇപ്പം കിട്ടും വീക്ക് എന്ന പ്രതീക്ഷയുമായി നിക്കുന്ന് റോക്കി, അടുത്ത വീക്ക് അബി കാണുന്നതിന്റെ മുമ്പേ എനിക്ക് കാണണം എന്ന പൂതിയുമായി നിക്കുന്ന ഞാന്‍. ഈ സീനിലേക്കാണ് റോക്കിന്റെ കൂടിന്റെ വാതില് തുറന്നു ഒരു കോയി "ആരാ എന്നെ ഉണര്‍ത്തിയത്?" എന്ന ലുക്കുമായി വരുന്നത്. നമ്മുടെയൊക്കെ നില്പ്പു കണ്ടതും മൂപ്പിലാന്‍ "എടത്തേ ചിറ്ക് മുന്നോട്ട്... വലത്തെ കാല് പിന്നോട്ട്... പറന്നു കൊത്തി.. താഴ്ന്നു മാന്തി" എന്ന് കളരി പൊസിഷനിലേക്ക് നീങ്ങിയതും, മട്ടലും എറിന്ഞ് മുണ്ട് മടക്കി ഉപ്പാപ്പ വീട്ടിലേക്കും, സാപ്പി അടുക്കള പൊറത്തേക്കും, റോക്കി സാപ്പിക്കാന്റെ പിന്നാലേയും, നമ്മളു ചില്ലറകള് ഉപ്പാപ്പന്റെ പൊറകേ ഉപ്പാപ്പനെ വെട്ടിച്ചും ഓടി.
കോയികള്‍ എന്നാല് മുറ്റം മുയുമനും കാട്ടട്ട് നാറ്റാനും ചിക്കിപരത്തി കേടാക്കാനും മാത്രമായി നടക്കുന്ന മൊതലുകളാണെന്ന പിയാപ്ലമാരുടെ പൊതുവായ അഭിപ്രായത്തിനു വീട്ടിലെ പെണ്ണ്ങ്ങളെല്ലാങ്കൂടി ആസ് യൂഷ്വലായി യാതൊരു വെലയും കൊട്ക്കാന്ഞപ്പം "എന്തെങ്കിലാക്കിക്കൂടി" എന്ന സഥിരം തീരുമാനത്തിലെത്തി. (എടക്കെടക്ക് കറിയാക്കിയും, ബിരിയാണീലും, പത്തിരീലും, അലിസേലും, സമൂസേലും നൊറച്ച് തിന്ന്ന്ന കശ്മലരേ നന്ദിയും ഓര്‍മ്മയും വേണം ചെയ്‌ത്താന്‍സേ...നന്ദി!)
അങ്ങനെയാണ് ആദ്യമായി തറവാട്ടില് കോയി മന്നത്. ബാബു ആശാരിനോട് പറന്ഞ് പലകേം ടാര്‍പ്പായും കൂട്ടിയടിച്ച് ഒരു കോയിക്കൂടും പണീച്ച്, കോയി പോറ്റല്‍ ഔദ്യോഗികമായി തൊടങ്ങി.ആദ്യമായി വന്നത് ഒരു പുള്ളിക്കോയി..."എന്തൊര് ബര്‍ക്കത്തും അയാവുമാ അയിന്" ഉമ്മാമ്മ ഒരു കൈ താടിക്കും മറ്റേ കൈ അരയിലും വെച്ച് പറന്ഞു പോയി. പുതിയ വീടാണെന്ന ഒരു തപ്പലും ഇല്ലാണ്ട് മിസ്.പുള്ളിക്കോയി നേരെ പറമ്പിലേക്ക് വെച്ചടിച്ച് ഉടനെ ചിക്കി കൊത്തി തൊടങ്ങി. അയിനു സേസം തടിച്ചി കോയി, പൂവങ്കോയി, സൊസൈറ്റീലോയി, കറത്തോയി എന്നിങ്ങനെ പല കോയികളും തറവാട്ടങ്കങ്ങളായി. ഓരോ വിര്ന്ന് കയിന്ഞാലും കൊറയുന്ന എണ്ണത്തിനനുസരിച്ച് പുതിയ പുതിയ പൂവങ്കോയികള് വന്നു കൊണ്ടേയിരുന്നു. പെടക്കോയികളു മാത്രം സ്തിരം മെമ്പേഴ്സായി നിന്നു. തറവാട്ടിലെ പെണ്ണ്ങ്ങളെ പോലെ.
അങ്ങനെ കാര്യമായ തക്കാരോം തീനും ഇല്ലാത്ത കൊറച്ചു മാസങ്ങള്‍ക്ക് സേസാണ് ആസിയന്റെ മോക്ക് മാപ്പ്ളൊറച്ചത്. നല്ല ലെങ്ക്ന്ന ഒരുത്തന്‍. കാദിരിക്കോയന്റെ മൂന്നാമത്തോന്‍ അയമ്മദ്.
"നല്ല മൈദമാവു പോല്ള്ള ചെക്കനാ..." ഇഞാമ സീലടിച്ചു.
മാപ്പ്ളന്റാട്ന്നും വളടാന് പെങ്ങമ്മാരും അമ്മായിമാരും വരുന്ന ദൌസം കോയിക്കൂട്ടില് ഒരു വെപ്രാളം രാവിലേ തൊടങ്ങും കോയികളാണെങ്കിലും ആരാനു വെച്ച് വെളമ്പാന്‍ മാണ്ടി കൈത്തറക്ക്ന്നേയ്ന് ഓല്‍ക്കും ഇല്ലെ ഫീലിങ്ങ്സ്?
അങ്ങനെ ബിരിയാനായും കോയ്യടയായും കോയിക്കൂട്ടാനായും ജന്മസാഫല്യം പൂണ്ട് കോയിച്ചികളും പൂവന്‍സും ഒടുങ്ങി മന്നപ്പം സുലോചനേട്ത്തിക്ക് അറിയിപ്പ് പോയി കൊറച്ച് കോയികളെ മേണം, എണ്ണം തേക്കാന്‍. അങ്ങനെ വന്ന കൂട്ടത്തില് ഒരു ബമ്പനും മന്നു, ഒരു ആട്ടുങ്കുട്ടിന്റത്ത്രള്ള ഒരു ചൊങ്കന്‍. വന്ന പാടന്നെ മൂപ്പിലാനു സെറ്റപ്പൊന്നും പിടിച്ചില്ലാന്ന് മനസ്സിലായി, ആകെ മൊത്തം ഒരു പുഛേഷ്‌കുമാര്‍ സ്റ്റൈലില് നീട്ടി കൂവി മൂപ്പിലാന്‍ പറമ്പിനു ചുറ്റും പര്യടിച്ചു. കോയിക്കുടുമ്പത്തിനു വിളമ്പിയ തീറ്റ ഒരു കല്‍മാടി ലൈനില് മുയുമനും അകത്താക്കി മൂപ്പിലാന്‍ റെസ്റ്റിനായി ചുറ്റും നോക്കി, ഉമ്മാമ്മ ബഹുമാനപുരസ്കരം കോയിക്കൂടിന്റെ വാതില് തുറക്കാന്‍ ഇറങ്ങിയപ്പോളാണ് ആദ്യത്തെ ആക്രമണ സംഭവം അരങ്ങേറിയതായി റിപ്പോര്‍ട്ട്. തടിമാടന്‍ മോഹന്‍ലാലിനെ വെല്ലുന്ന സ്റ്റൈലില് ഒരു കയറിന്റെ സകായം പോലുമില്ലാതെ പറന്നു കേറി ഉമ്മാമ്മന്റെ തോളത്ത് ഒരു കൊത്ത്! പിന്നെ ചെറകൊക്കെ വിരിച്ച് അത്യുഗ്രന്‍ പ്രകടനം, കൊറച്ച് എണ്ണ തേക്കാതിന്റെ കൊറവു മാത്രമുണ്ട്.
കാദിരിക്കോയന്റെ പൊരെയ്ന്നും വിര്ന്ന് വെരുന്നോല്ക്ക് ഒര് ചെമ്പ് കോയിക്കൂട്ടാന്‍ വെക്കാനുള്ള കോയിനെ വരെ അങ്ങനെ കിട്ടാണ്ടായി. ഏതെങ്കിലും കോയിനെ നോക്കി ഉമ്മര്‍ സ്റ്റൈലില് ആരെങ്കിലും താടി ചൊറിന്ഞാ മതി പുച്ചേസ്ക്കുമാറിന് എളകാന്‍, ഉടനെ ചെറകും വിരിച്ചു മൂപ്പിലാന്‍ "എടത്തേ ചിറ്ക് മുന്നോട്ട്... വലത്തെ കാല് പിന്നോട്ട്... പറന്നു കൊത്തി.. താഴ്ന്നു മാന്തി" ലൈനിലാകും! കോയി കോയി സര്‍വത്ത്ര ഒരു കാല് കടിക്കാന്‍ ഇല്ലത്ത്രെ എന്ന സ്ഥിതിയായി തറവാട്ടില്. ഒരു മാതിരി ബാലപീഡകരെ പോലെ പെണ്ണുങ്ങളെല്ലാം എതെങ്കിലും കോയിച്ചി ഒറ്റക്ക് നടക്കുന്നുണ്ടോ തട്ടാന്‍ എന്നും നോക്കിയിരുപ്പായി.
സ്ക്കൂളില് പോകാന്‍ ഗേറ്റ് വരെ ചൂലും കത്ത്ന്ന വെറക് കൊള്ളിയുമായി ഒരു ബ്ലാക്ക് ക്യാറ്റും, സ്ക്കൂളിന്നും വരുമ്പോള് ഗേറ്റില് നിന്ന് മിസ്ക്കീന്മാരെ പോലെ "ഉമ്മാ ഉമ്മാ" എന്നും വിളിച്ചു നമ്മളും ജീവിതം തള്ളി നീക്കി തൊടങ്ങി. നമ്മളെല്ലാരും ഫുള്‍ടൈം കുളിപിച്ച് നിര്‍ത്തിയ അതേ ചേലില് നിന്നു, എല്ലാരും വെളുത്ത് തുടുത്തു- വെയിലും മുറ്റോം കണ്ട കാലം മറന്നേ... പൊറത്തെറങ്ങിയാ തുടങ്ങും മൂപ്പരെ വക ബാലപീഡനം. വീട്ടില് വരുന്ന വിരുന്നുകാരെ മുയുമനും വിറപ്പിച്ചും കൊത്തി പേടിപ്പിച്ചും വില്ലന്‍ തറവാട്ടിന്റെ പേര് പണ്ടാരടക്കി. ചെയ്ത്താന്‍!
എനിക്ക് രണ്ട് കൊത്ത്, അബിക്ക് നാല്, അനിക്ക് ഒന്ന്, സാപ്പിക്ക് രണ്ട്, ഉപ്പാപ്പക്ക് ഒന്ന് എന്ന കൊത്ത് നിലവാരത്തില്‍ നമ്മളെല്ലാരും ഒന്നിനൊന്ന് പൊരുതി നിക്കുന്ന സമയത്താണ് റോക്കിയുടെ കൂട് പിടിച്ചടക്കുന്നത്. ഉപ്പാപ്പ തീരുമാനിച്ചു, ഇനിയെന്തെങ്കിലും ചെയ്തേ പറ്റൂ...
"കൊത്തോയിന്റെ കൈത്തില് ബെല്ല് തൂക്കാം"- അബിന്റെ തലെയില് മിന്നാമിനുങ്ങ് വെട്ടി. അങ്ങനെയാകുമ്പോള് കോയി വെരുമ്പോള് രക്ഷപ്പെടാം, അനങ്ങിയാലറിയല്ലോ? കൊള്ളാം!
"സാപ്പീ, ദാമൂന്റെ പീടിയേന്നും ഒര് മണി മാങ്ങി കെട്ടിയേക്ക്" എന്നും പറന്ഞ് ഉപ്പാപ്പ ക്ലീനായി സ്കൂട്ടായി. പിന്നെയും ആ ഫിലോസോഫിക്കല്‍ ചോദ്യം ദുനിയാവില് മൊയങ്ങി, "പൂച്ചക്ക് ആര് മണി കെട്ടും?" അതു കൂടാതെ കോയിക്കും കെട്ടണമല്ലോ?
കോയിനെ മയക്കു മരുന്നു കൊട്ത്ത് കിണ്ടിയാക്കുക, എന്നിട്ട് മണി കെട്ടി വിടുക! ആകെയുള്ള വയി തെളിഞപ്പം എല്ലാരേം മൊഹം തെളിഞു. ബോധല്ലാണ്ട് കെടക്കുമ്പം രണ്ട് കോയിനെ പിടിച്ച് അറക്കേം ചെയ്യാം. പൊരെയ്ല് സുലേഖന്റെ കല്ല്യാണൊറപ്പിച്ചെയ്നേക്കാളും കൊസി! മയക്കു മരുന്നെവ്ടുന്നും കിട്ടും?
"പിലോമിന്റെ മോന് ടോക്ക്ട്രല്ലെ? ഓനോട് പറി, എന്തെങ്കിലും നല്ല മര്ന്ന് തെരാന്"
അങ്ങനെ മര്ന്നൊപ്പിച്ച് ലാത്തിരി എല്ലാ കോയിക്കളേം പൂട്ടിയേന്ന് സേസം റോക്കിന്റെ കൂടിനു പൊറത്ത് "നല്ലോണം ബോധം പൊയ്ക്കോട്ടേന്ന്" തീരുമാനിച്ച് പൊടിച്ചിട്ട നാലു കുളീക ചേര്‍ത്ത ചോറ് ഒച്ചണ്ടാക്കാണ്ട് കമ്മ്യൂണിസ്ട് പാര്‍ട്ടിയുടെ ചിഹ്നത്തിലെ അമ്മാളൂനെ പോലെ കൊടുവാളേന്തിയ ഉമ്മാമയും ചൂലേന്തിയ സാപ്പിയും കൂടി കൊണ്ടോയി വെച്ചു. നാളെ ബാക്കി പരിവാടിയൊക്കെ. സാപ്പി മണി മിനുക്കി വെച്ചു, ഉമ്മ കത്തി ഒരതി വെച്ചു...
നേരം പൊലര്‍ന്നു. എണീച്ച ഉടനെ എല്ലാരും പാന്ഞത് "അമന്‍ ബോധല്ലാണ്ട് കെടക്ക്ന്നത്" കാണാനെയ്നി. ഉപ്പാപ്പ പേപ്പറും വായിച്ച് കോലായില് ഇരിക്ക്ന്ന്ണ്ട്, "സാപ്പീ, ഇബട ബാ"
"ന്താപ്പാ?"
"ഹമെക്കേ, ചൌട്ടി നിന്റെ പല്ല് ഞാന്‍ തൊയിക്കും, ബലാലെ! കോയിക്ക് മര്ന്ന് വെക്ക്മ്പം റോക്കിനെ കെട്ടിടാന്ള്ള പുത്തി പോലും അനക്കില്ലെ ഇബിലീസെ! ജന്തു!"
മുറ്റത്ത് ഒരു റോക്കി ബോധമില്ലാതെ കിടന്നു. കളരി മുറ തെറ്റിക്കാതെ ഒരു കോയി മുറ്റമടിക്കാന്‍ നിക്ക്ന്ന സാവിത്രിനെ നോട്ടമിട്ടു കൊണ്ടും!
കുറിപ്പ്: രണ്ട് മാസം അടക്കി വാണതിനു ശേഷം "ഒര് മൂന്നര കിലോ എറച്ചിയെങ്കിലും അറക്കാന്‍ കൈമല് കിട്ടിയെങ്കില് കിട്ടേയ്നി" എന്ന നെടുവീര്‍പ്പ് മാത്രം ബാക്കിയാക്കി കൊണ്ട്; എതോ പൊട്ടന്‍ (ധൈര്യവാനും) ഇവനെ അടിച്ചോണ്ട് പോയി.
54 comments:
കോയികള്‍ എന്നാല് മുറ്റം മുയുമനും കാട്ടട്ട് നാറ്റാനും ചിക്കിപരത്തി കേടാക്കാനും മാത്രമായി നടക്കുന്ന മൊതലുകളാണെന്ന പിയാപ്ലമാരുടെ പൊതുവായ അഭിപ്രായത്തിനു വീട്ടിലെ പെണ്ണ്ങ്ങളെല്ലാങ്കൂടി ആസ് യൂഷ്വലായി യാതൊരു വെലയും കൊട്ക്കാന്ഞപ്പം "എന്തെങ്കിലാക്കിക്കൂടി" എന്ന സഥിരം തീരുമാനത്തിലെത്തി. (എടക്കെടക്ക് കറിയാക്കിയും, ബിരിയാണീലും, പത്തിരീലും, അലിസേലും, സമൂസേലും നൊറച്ച് തിന്ന്ന്ന കശ്മലരേ നന്ദിയും ഓര്‍മ്മയും വേണം ചെയ്‌ത്താന്‍സേ...നന്ദി!)
"ഒര് മൂന്നര കിലോ എറച്ചിയെങ്കിലും അറക്കാന്‍ കൈമല് കിട്ടിയെങ്കില് കിട്ടേയ്നി..."
പൊട്ടന്റെ കൈമല് എങ്ങനെ കിട്ടി??
........
കോയിപുരാണം കണ്ടം ഒന്ന്...
കോയിക്കണ്ടത്തിനു ബയില്ലാ...
.........
നല്ല രസംണ്ട് ഈ ബാഷ ബായിക്കാനക്കൊണ്ട്... :)
പുലി ഐസൂബീ.
ഇത് ഭയങ്കര ‘പെടാ‘യിട്ടാ....കോയീം മയങ്ങി,നായും മയങ്ങീ,വായിക്കണ ആളും മയങ്ങീട്ടാ...
രസിച്ചു!:))
പണ്ട് ഒരു ഫ്രണ്ടിന്റെ (കോയിക്കോട് കുറ്റിച്ചിറയിലുള്ള) തറവാട്ടിൽ പോയത് ഓർമ്മവന്നു!:)
അന്റെ പോസ്റ്റ് കാണാണ്ട ഇരിക്കുമ്പളാ..കോയി മന്നത്.. ഞ്ഞി ബാക്കി ബായിച്ചിട്ട് പറയാം... ആകെ കോയിക്കാട്ടം മണക്ക്ണ്ണ്ട്...!!!
നിഷ: പൊട്ടന് എങ്ങനെ കിട്ടി എന്നത് ഇന്നും ഒരു സസ്പ്പെന്‍സാ.. ഒന്നെങ്കില് കോയിക്കും ബോധം പോയി, അല്ലെങ്ങില് ഓന്‍ കോയിന്റെ തലക്ക് അടിച്ച് ബോധം കെടുത്തി!
കിനാവാ: നമ്മള് പൂച്ചക്കുടുംബല്ലെ? മിനിമും ഒരു പുലിയെങ്കിലും ആവാണ്ടിരിക്കോ?
മുകുന്ദേട്ടാ: മയങ്ങരുത്, സുമിത്ര വിളിക്കും :)
പാഞ്ചാലീ: നന്ദി!
മമ്മൂട്ടിക്കാ: ബേം ബേം ബാ..
ഇച്ചേല്ക്ക് പോയാ ങ്ങള് സെര്യാകൂല.അല്ലെങ്കിലും ഈ പെടക്കോയ്യേൾക്ക് ചാത്തൻ കോയേളെ കണ്ടാൽ ഒരിതാണ്. നന്നായിട്ടുണ്ട് വടക്കൻ സ്ലാങ്ങ്.
ഹഹ. ഗംഭീരായി... "മാപ്ല ഭാഷ" വലിയ പരിചയം ഇല്ലെങ്കിലും, രണ്ടു മൂന്നു തവണ വായിച്ചു , ആന്തരാര്‍ത്ഥം ആലോചിച്ചു , ആര്‍ത്തു ചിരിച്ചു...
"പൂച്ചക്ക് ആര് മണി കെട്ടും?" അതു കൂടാതെ കോയിക്കും കെട്ടണമല്ലോ?"..... എന്നാലും ആ കോയീന്റെ റൊമാന്‍സ് കൂടി ഒന്ന് പറഞ്ഞെര്‍ക്കാര്‍ന്നു....
വളരെ രസകരമായി. ഈ ഭാഷ കണ്ടപ്പോള്‍ പണ്ടു ബാല്‍ക്കുമില്‍ (താനെ) താമസിച്ചിരുന്ന കൂട്ടുകാരന്‍ ഉമ്മറിനേയും ബീവിയേയും ഓര്‍മ്മ വന്നു.
ഐസിബി ക്ക് ഭാവുകങ്ങള്‍
സസ്നേഹം
ബാലേട്ടന്‍
നായയും കോഴിയും മനുഷ്യക്കുട്ടികളും ചേർന്ന് ആകപ്പാടെ ഒരു കോഴിക്കോടൻ ബിരിയാണി കഴിച്ച പ്രതീതിയായി ഐസിബീ, നന്ദി.
രസിച്ചു...ഭാഷ വശമില്ലത്തതിനാല്‍ ഇത്തിരി വലഞ്ഞു, എന്നാലും മനസ്സിലാക്കി വായിച്ചു...
ഐസിബി
ന്‍റ മോക്ക് എബിടുന്നാണ് ഈ താത്താന്‍റ മെയിലു്അഡ്രസ്സു ബശത്താക്കിയത്.നല്ലമൊഞ്ചത്ത്യാണെ.ഞമ്മക്ക് ഈ കോയിക്കഥ പിടിച്ചൂട്ടോ.വല്ലപ്പോയും ആ ബഴിക്കൂടെ
വന്നു കുത്തീരീന്നിട്ടുപോയ്.
കോയി പുരാണം കലക്കി ഐസിബി! പുല്യന്നെ.
ഉമ്മറും കല്‍മാടീം ഒക്കെ വന്നു വായന രസകരമാക്കി. നന്ദി.
Panchaliyude buzz vazhi ivide veendum ..
ugran post .. ishtayi ..
:)
>>(എടക്കെടക്ക് കറിയാക്കിയും, ബിരിയാണീലും, പത്തിരീലും, അലിസേലും, സമൂസേലും നൊറച്ച് തിന്ന്ന്ന കശ്മലരേ നന്ദിയും ഓര്‍മ്മയും വേണം ചെയ്‌ത്താന്‍സേ...നന്ദി!) <<
ചിരിച്ച് പണ്ടാരടങ്ങിന്ന് പറഞ്ഞാ മതീല്ലോ..:)
നന്ദീണ്ട്.. ഓർമ്മേണ്ട്. ഐസാത്താ..
കൽമാഡിനെ വരെ വിട്ടില്ല :)
കോയി,നായ പുരാണം കോയിബിരിയാണി കയിച്ചമാതിർ ഇഷ്ടായി..അടുത്ത കണ്ടം പോരട്ടെ..
@യൂസ്ഫ്പ
അത് സര്യന്നെ :)
കോയിം നായിം ഒക്കപ്പാടെ ബായന്റെടേല് കയകൊയ എന്ന ചേല്ക്കായല്ലോ. പെര്ത്ത് ഇസ്റ്റായി ഇങ്ങടെ ബർത്താനം.
ഹ ഹ.. കോയിന്‍റെ കഥ വായിക്കാന്‍ പെട്ട പാട് നിക്കും ന്റ്റെ പടച്ചോനും മാത്രേ അറിയൂ,,, ന്നാലും വായിക്കുമ്പോള്‍ ചിരിയോട് ചിരി ആയിരുന്നു പണ്ടാരച്ചിരി... സമ്മതിച്ചു നിങ്ങളെ .
കോയി കോയി സര്‍വത്ത്ര ഒരു കാല് കടിക്കാന്‍ ഇല്ലത്ത്രെ എന്ന സ്ഥിതിയായി!!!
നന്ദി, മലയാള ഭാഷക്ക് പുതിയൊരു 'പഴഞ്ചൊല്ല്' സംഭാവന ചെയ്തതിന്
കോയി പുരാണം കലക്കി
"കോയിക്കുടുമ്പത്തിനു വിളമ്പിയ തീറ്റ ഒരു കല്‍മാടി ലൈനില് മുയുമനും അകത്താക്കി മൂപ്പിലാന്‍ റെസ്റ്റിനായി ചുറ്റും നോക്കി",
ശുജായി കോയീന്റെ കഥ കേട്ട് ശരിക്കും ചിരിച്ചു കേട്ടോ. നല്ല അവതരണം.
അയ്യേ! ദെന്താ കോയാ കൊയിക്കളിയാ? അതോ ചായിന്റെ കളിയോ?
പുഛേഷ് കുമാരിന്റെ courtesy കിട്ടിയില്ല.
ഒരു കോഴിയെപ്പോലും പിടിക്കാനരിയാൻ മേലാത്ത teams.
കോഴിയെ പുരകീന്നു ചെന്നാൽ ഈസിയായിട്ടു പിടിക്കാം.
ഒരു കൊട്ട വേണം, പക്ഷേ.
Will teach you the technique later.
nammude john abraham kozhiye kurichu adipoli oru kadha ezuthiyittundu....ee kadha vayikkumbo shirt onnum idathe poojari bike odichu pokumbo kanumbo thonnunna oru feeling undu.
ഈ സ്ലാങ്ങ് എനിക്ക് ഇഷ്ടപ്പെട്ടു. ഒട്ടേറെ കഷ്ടപ്പാടാണ് ഇത് എഴുതി ഫലിപ്പിക്കാന്‍...
കോയിക്കോടന്‍ കോയിക്കത ഉസാറായി!.ഇതാ ഒരു മലപ്പുറം കോയിക്കത.ജ്ജ് ബായിച്ചക്കണ ഇത്? ഇതു കോയീനെ കൊല്ല് ണ ബര്‍ത്താനല്ല. ബളര്‍ത്ത് ണ കാര്യാ..!.
ഐസീബി ഒരു കാര്യം ചെയ്യണം,കോഴിക്കോട്ടു കാരും മലപ്പുറത്തുകാരും അല്ലാത്തവരെ ഇങ്ങനെ എടങ്ങേറാക്കരുത്!. അവര്‍ക്കിതു മനസ്സിലാവണമെങ്കില്‍ വേറെ ഒരു ഡിക് ഷ്ണറി കൂടെ വെക്കേണ്ടി വരും!ഇനി പറ്റുമെങ്കില്‍ അടുത്ത പോസ്റ്റില്‍ കഥാ പാത്രങ്ങളുടെ ചിത്രം കൂടി കൊടുത്താല്‍ നന്നായിരിക്കും.[ഫോട്ടൊയില്ലെങ്കില്‍ കാര്‍ട്ടൂണായാലും മതി].
ഓരോ വിര്ന്ന് കയിന്ഞാലും കൊറയുന്ന എണ്ണത്തിനനുസരിച്ച് പുതിയ പുതിയ പൂവങ്കോയികള് വന്നു കൊണ്ടേയിരുന്നു. പെടക്കോയികളു മാത്രം സ്തിരം മെമ്പേഴ്സായി നിന്നു. തറവാട്ടിലെ പെണ്ണ്ങ്ങളെ പോലെ.
അല്ല ഐസീബ്യെ, ങ്ങളെ കോയിക്കോട്ട് മന്‍സമ്മാരും ഇങ്ങനെയാണൊ?
swaagatham.... ente veettil vannathukontaanu,'koyipuraanam' vaayikkaan saadhichath. vatakk ee saili valare kurachalle upayogamulloo. enkilum kaalaharanappetunna sailikal thutarunnathu kollaam. 'biriyaanikk nalla ruchiyuntaayirunnu, aasamsakal.............
"കോയിക്കുടുമ്പത്തിനു വിളമ്പിയ തീറ്റ ഒരു കല്‍മാടി ലൈനില് മുയുമനും അകത്താക്കി മൂപ്പിലാന്‍ റെസ്റ്റിനായി ചുറ്റും നോക്കി,"
കൊട് കൈ..
ചിരിച്ചു വീണല്ലോ ഇത്താ. ഈ ഭാഷ ഇപ്പൊ നാട്ടിപ്പോയപ്പോ അറിഞ്ഞു. ഇതൊരു രസാ കേള്‍ക്കാന്‍! ഇഷ്ട്ടായിട്ടോ.
കോയിപുരാണം ഉഷാറായി!!
ദെന്താപ്പൊ,ഞ്മ്മക്ക് ദൊന്നും തിരിയൂലാ..
ഇഞ്ഞി ആര്യാ കൊയ്യ്യാക്കുന്നദ്..?
ഇപ്പൊളത്തെ കോയിക്കെത്രേ കാല്‍ന്നറിയോ
നനക്ക് ഐസീബ്യേ..?
:) ബ്രോസ്റ്റഡ് (ബാസ്റ്റാഡല്ലാട്ടോ)ചിക്കന്‍
മാത്രം ശീലിച്ച അഭിനവ മക്കള്‍ക്ക് കോഴിക്കാല്‍
മാത്രമേ അറിയൂ.!!
ഒരു കോയിബിരിയാണി
തിന്നേന്റെ സുകം ണ്ട് ഈ കഥ
ബായിക്കാന്‍.
ഞമ്മക്ക് പെരുത്തിഷ്ടായി ഈ കോയിപുരാണം
ഇന്നലെ തുടങ്ങിയ പരിശ്രമം ആണ് ഇതൊന്നു വായിച്ച് തീര്‍ക്കാന്‍. അവസാനം ഞാന്‍ അത് ചെയ്തു. ഈ ഭാഷ എഴുതാനും വായിക്കാനും ഇത്രേം പാടാണെങ്കില്‍ ഇത് സംസാരിക്കുന്നവരെ സമ്മതിക്കണമല്ലോ..!!
പടച്ചോനെ.. ഒരേ ബീട്ടില്‍ ലണ്ട് പുലികളോ?
ഹ...ഹ...കോയിപുരാണം കലക്കീട്ടോ....
ന്റെള്ളോ...
ഇത്താ ഗലക്കി ഗോട് കൈ.
ചില പ്രയോഗങ്ങള്‍ അസ്സലായിട്ടുണ്ട്.
ശരിക്കും ചിരിപ്പിച്ചു. ബാസ ഒന്നൊന്നര അയിനി.
ശ്രീമാഷ് പറഞ്ഞപോലെ ഒരു കോയിക്കോടന്‍ ബിരിയാണി കയിച്ച സോഖം.
കണ്ടം ജണ്ട് എയുതുമ്പോ ബിളിക്കാന്‍ മറക്കണ്ടാ
സമ്മതിക്കണം, ഇതൊക്കെ ഓര്‍ത്ത് വെച്ച് എഴുതാന്‍.. രസിപ്പിച്ചു.
ഭാഷ വായിച്ചെടുക്കാന്‍ പരിചയമില്ലാത്തതിനാല്‍ ഇച്ചിരി പാടുപെട്ടു.
ഇസ്ടായി.
കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും വായന രസകരമായി ട്ടോ...
ഗലക്കൻ ഗഥ!
ഈ കോയിക്കോടെന്ന്വച്ചാ കോയികള്ടെ കോട്ടേന്നാ അർത്തം?
നല്ല ഇസ്ടായി.
ഇന്നാലും ന്റെ ഐശീബിയെ, ഒരു കോയീനെക്കൊണ്ട് വലഞ്ഞല്ലോ ങ്ങള്.
ആ കൽമാഡീനെ പറഞ്ഞ്ത് ഉസാറായിരിക്ക്ണ്.
പെരുത്ത് ഇസ്ടായി....
മിട്ക്കത്തി.
ഈ കൊയികഥ കണ്ഠം ഒന്ന് ഇച്ച് പെരുത്ത് ഇസ്തപെട്ടു ...മലപ്പറത്തുകാരിയായിട്ടും ഭാസ വായിച്ചു അര്‍ത്ഥം പുട്ചാന്‍ ഇത്തിരി ഞമ്മള് കഷ്ത്തപെട്ടു ...
നര്‍മ്മത്തിന് ഭാവുകങ്ങള്‍ !!!
"എടത്തേ ചിറ്ക് മുന്നോട്ട്... വലത്തെ കാല് പിന്നോട്ട്... പറന്നു കൊത്തി.. താഴ്ന്നു മാന്തി"
heheh kidilan ! ishtapettu ":D
50 nan thikakaam
ne VALLATHA ORU SAMBAVAMA
anass
ഭാവുകങ്ങള്‍!
ത് ഇപ്പളാ ബായിച്ചത്. ന്നാല്ലും ഒരു അയിപ്രായം പര്യാതെ ങ്ങനാ പോവാ. ജോറായിക്കുണ്
ഇന്നാണ് ഈ കൊയിക്കൂട്ടില്‍ എത്തിയത് .. മുതലായി. ഇത് ഒരു കോയി ക്കൊരക് തന്നെ .. ആയിസുമ്മക്ക് ഞമ്മളെ വക ഒരു സല്യൂട്ട്
:-D
Post a Comment