സുബൈറ് ഗള്‍ഫിന്നും വന്നു! പയങ്ങാടി ആക മൊത്തം ഒരു ബ്രൂട്ടിന്റെ സ്മണം! മൂപ്പിലാന്‍ വാടകക്കെടുത്ത കോളിസിന്റെ മണ്ടി പോയ വയ്യറിയാന്‍ മൂക്കൊന്ന് ട്യൂണ്‍ ചെയ്താ മതി. ബ്രൂട്ടും, മാള്‍ബോറോന്റെ സിഗര്‍റ്റും, വാസ്ലീന്റെ ഹേറോയിലും കൂടി ഒരു മണമേളം. സുബൈറിനാണെങ്കില് നാട്ടിലെ ചൂട് പറ്റ്‌ന്നില്ല, റോട്ടിലെ കുയി പറ്റ്‌ന്നില്ലാ, ബസ്സിന്റെ ഓണിന് ഒട്‌ക്കത്ത സമണ്ട്, എപ്പം നോക്കിയാലും പവ്വറ്‌ക്കട്ട്, മീനും എറച്ചിയും ഫ്രെഷല്ല... ഒന്നും പറയണ്ടാ.
"ദുബെയ്‌ലെ മത്തിയെന്താ മത്തി, തിന്നുമ്പം വെരെ ഇങ്ങനെ പെടപെടക്ക്‌അല്ലെ?? ഇബടെള്ളോര്‍ക്ക് യാതൊരു കോളിറ്റി കണ്ട്രോളും ഇല്ല! അബ്‌ടത്തെ മത്തിന്റെ ഒരു കണ്ണ് ചൊമന്നാല് ഷെയ്ക്കിനൊടാണേ ഉത്തരം പറയണ്ടി! ഇബട പിന്നെ ചീഞ്ഞാലും മാങ്ങി തിന്നാനാള്‌ണ്ടല്ലോ...” എട്ടാങ്ക്ലാസ് വെരെ സുല്‍ത്താന്തോട്ടിന്റെ കരെയില് തൂറി നടന്ന സുബെയിറിന്റെ കോളിറ്റി കണ്ട്രോള് പെറ്റുമ്മ കേട്ടാ സയിക്കൂല!
നാട്ടിലെ ഏതു കണ്ട്രി പീപ്പിള്‍സും അടുത്തൂടെ നടന്നാലും സ്ക്രാച്ച് വീഴുന്ന ഒരു റേബാന്റെ ഗൂലിണ്‍ഗ്ലാസുണ്ട് സുബെയിറിന്റെ പിസ്തയും ബദോം തിന്ന് ബെള്പ്പിച്ച നെയ്യൊലിക്ക്‌ന്ന അല്‌വാക്കണ്ടം പോലത്തെ മോന്തമ്മല്. സാമാനപീടിയേല് മൂന്നുറുപ്പ്യക്ക് പുതീന്റെ ചപ്പ് മേങ്ങാനായാലും അതില്ലാണ്ട് മ്‌മ്‌മ്‌മ്‌ഹു!! ദുബെയ്‌ലെ മായിരിയല്ലാലോ,നാട്ടില്‍, സൂര്യനു ബയങ്കരം ലെയിറ്റല്ലെ? പോരാത്തെയ്‌ന് “സയിക്കാന്‍ പറ്റാത്ത ചൂടും. ദുബെയിലെ പോലെ ഇബടേം ഫുള്ള് ഏസി ആക്കണ്ടത് ഒരു ലക്ഷറി അല്ലുമ്മാ, ഒരു നെസെസ്സിറ്റിയാ”.
“അയിനു മോനെ, ഒരു മാസം കയ്യുമ്പളേക്ക് ഇബടെ കോരി ചൊരിയൂലെ? അപ്പം ഈ ഏശീം കുന്തോം നമ്മക്കെന്തിനാ?" ഏശി ഒരു നെസെസ്സിട്ടിയായ വിവരം അറിയാത്ത കുഞ്ഞേയിസെളാമ ചോയിച്ചു പോയി.
“ഇങ്ങക്കൊക്കെ ഇതൊക്കെ ഒരു ശീലമായതോണ്ടാ ഇമ്മാ... മനിഷ്യന്മാര്‍ക്ക് സയിക്കാന്‍ പറ്റണ്ടേ? കൊതൂം ചൂടും ഒലക്കമലെ ലോട് ഷെഡിങ്ങും! ഈ നാട് നന്നാവൂല! ബെറ്‌തെയാ അറബിയേള് ഇബടേ ഓയില്‍ ടില്ലിങ്ങിനു ബരാത്തെ? ഈലും ഒണങ്ങിയ നാട് ലോകത്തേടേം ഉണ്ടാഊല!”
കുഞ്ഞെയിസെളാമ താടിക്ക് കയ്യും കൊട്‌ത്ത് പണിക്ക്‌ക്ക്‌ന്ന കച്ചിബിനോട് ചോയിച്ചു, “എല്ലാ, ഈ അറബ്‌നാട്ടിലല്ലേ ബെലിയ ബെലിയ മരിബൂമീം ഒട്ടകോം ഇള്ളേഅ്? ഞമ്മളെ കേരള്‍ത്തില് ഇണ്ടാ, ഇമന്‍ പറീന്ന മായിരി ഒണങ്ങാന്‍?”
റേബാനും ഫിറ്റാക്കി ഹാപ്പിന്റെ ബനിയനും സിങ്കപ്പൂര് ലുങ്കീം ഒരു പാട്ട ബ്രൂട്ടും മാള്‍ബോറൊന്റെ സിഗര്‍റ്റ് പെട്ടീല് ഒരു സിഗര്‍റ്റും ഓവല്‍ടിന്നു കുടിച്ച് പുഷ്ടിച്ച കൈകള്‍ക്കു മാത്രം താങ്ങാനാവുന്ന ഒരു ഗോള്‍ഡന്‍ വാച്ചും കെട്ടി, സുബെയിറ് നാട്ടുകാര്‍ക്ക് ദര്‍ശനമേകാനായി ഇറങ്ങി. തിരിച്ച് ദുഫായിലെത്തുമ്പോള്‍ “നാട്ടുവഴികളിലൂടെ വൈകുന്നേരങ്ങളില്‍ നാട്ടുകാരുമായി ലോക്യം പറഞ്ഞു നടന്നതും ഇസ്മായില്‍ക്കാന്റെ ചായപീടിയേന്ന് ചായ കുടിച്ചതിന്റേയും ആ നൊസ്റ്റാല്‍ജിക്ക് സൊഹം” പങ്കു വെക്കണമല്ലൊ?
പോന്ന വയി നീളെ കാണുന്നോര്‍ക്ക് ഫ്രീ കുളൂസിന്റെയും അഭിപ്രായങ്ങളുടേയും വിതരണവും ഇണ്ട്... “ദുബായിലെ സോപ്പിന് ഇതിനേക്കാളും മണവും ഗുണവും കോളിറ്റി കണ്ട്രോളും ഇണ്ട്” “ദുബൈലെ റോട്ടുമ്മല്‍ ഒരു കല്ല് അടര്‍ന്നാല്‍, ഉടനെ! ഇമ്മിഡിയറ്റായി, റോഡ് ഫുള്ളായി ഒരു മണിക്കൂറു കൊണ്ട് ടാര്‍ ചെയ്‌തിരിക്കും! ഷൈക്കിനോട് ഇബടത്തെ പോലെ എക്സ്ക്യൂസുകളൊന്നും നടക്കൂല!” “ഔക്കര്‍ക്കാ, ഇങ്ങള് റസീദിനെ ഗള്‍ഫിലേക്ക് കേറ്റാന്‍ നോക്ക്, നാട്ടില് നിന്ന്‌ട്ട് ഒര് കാര്യോല്ല. സമയോം കസ്റ്റപ്പാടും ബാക്കിയാവുന്നല്ലാണ്ട്. ഔട ഡോക്കിട്ടര്‍മാര്‍ക്ക് എന്താ വെലാന്നാ?”
അങ്ങനെ നാട്ടുകാരെ നന്നാക്കി നന്നാക്കി സുബെയിറ് ഇസ്മായിക്കാന്റെ ചായപീടിയന്റെ മുന്നിലെത്തി. സ്ഥലത്തെ ഇമ്പോര്‍റ്റന്റായിട്ടുള്ള ഒട്ട് മിക്ക ടീംസും ഹാജരു വിളിച്ചിട്ട്‌ണ്ട്. ക്ലോറോഫില്ല് പിടിച്ചെട്‌ക്ക്‌ന്ന സൂര്യപ്രകാശം എലെയ്ന്നും ചോര്‍ത്തി കുപ്പിയിലാക്കി ചികിത്സ നടത്തുന്ന വൈദ്യര് വാസു, എന്തെങ്കിലും ജോലി ചെയ്ത കുടുംബം പോറ്റാനുള്ള മടി കാരണം പള്ളിയിലെ ആദ്യത്തെ സഫ്ഫിലിരുന്നു വലിയാളായ ഗഫൂറ്, നാട്ടിലുള്ള എല്ലാ അടുക്കള കഥകളും വീട്ടിലെ പെണ്ണ്‌ങ്ങളറീന്നെയ്ന്റെ മുന്നേ മണത്തറിയാന്‍ കഴിവുള്ള മൂക്കന്‍ മുസ്തഫ, എപ്പളും ഒപ്പരം മാത്രം നടക്കുന്ന കപ്പലു കണാരനും തോണി മജീദും, നാട്ടിലെ ഏറ്റവും വലിയ ചന്തിക്കുടമയായ ചന്തിയില്ല പരീക്കയും...തുടങ്ങി വലുതും ചെറുതുമായ എല്ലാ ഐറ്റംസും നെരന്നിരിക്കുന്നുണ്ട്. സുബെയിറ് തന്റെ സ്മണം പരത്തി കൊണ്ട് കേറിയിരുന്നു. എല്ലാര്‍ക്കും ഒരു റൌണ്ട് ചായേം കടീം.
രണ്ട് ബെഞ്ചപ്പറം കത്തികുത്ത് സുലെയ്‌മാനിര്ന്ന് പേപ്പറ് വായിക്ക്‌ന്ന്‌ണ്ട്. കത്തികുത്ത് സുലെയ്‌മാന്‍ സ്ഫടികം സിനിമേന്റെ ഒര് റീമേക്ക് വര്‍ഷനാ. ഉപ്പ ഇസ്ക്കൂള്‍ മാഷ്, ബ്ലഡില് പട്ടാളം കലര്‍ന്നോയ മായിരി ചിട്ടന്റെ അസ്‌ക്യത. അങ്ങനെ മോനെ തല്ലി തല്ലി, മോന്‍ വെടക്കായി. കഞ്ചാവ്, കള്ള്, കത്തിക്കുത്ത്, അടിപിടി മുതലായ എല്ലാം തികഞ്ഞ സര്‍വഗുണസമ്പന്നന്‍. ആരു കണ്ടാലും ഒന്നു വണങ്ങി പോവും. സുബെയ്‌റ് നാട്ടില് വരുന്നെയ്ന്റെ ഒരു കൊല്ലം മുമ്പ് നടന്ന ഒരു അടിപിടിക്കേസില് കാലിന് വെട്ടേറ്റ് നാലു മാസം ആശുത്രീല് കെടന്ന് കസ്‌ട്ടപ്പെട്ട്, ആകെ തടിയൊക്കെ തളര്‍ന്നാണ് സുലെയ്മാന്‍ ഇരിക്കുന്നത്. ആര്‍ക്കും ഓനെ മേണ്ട. “ഒന്നു പീടിയേന്ന് സാമാനം മേങ്ങാന്‍ അയക്കാന്ന് വെച്ചാ, ആ ഒന്നരക്കാലും വെച്ച് നൊണ്ടി നൊണ്ടി ഓനെത്തുമ്പളേക്കും നേരം സുബൈയാകും.” എന്നാലും സുലെയ്‌മാന്‍ ഒരാളോടും കൈന്നീട്ടൂല, ആരെങ്കിലും വാങ്ങി കൊട്‌ത്താ തിന്നും, ഇല്ലെങ്കില് പട്ടിണി കെടക്കും, അത്രേയുള്ളൂ.
മൂപ്പരെ ആകെയുള്ള ദോസ്‌ത് പിരാന്തന്‍ മാമുവാണ്. പിരാന്തന്‍ മാമു എല്ലാരേയും, അത് ആരായാലും വേണ്ടീല, “നായിന്റെ മോനെ” എന്നേ വിളീക്കൂ. പള്ളീലെ ഇസ്മായില്‍ മൊയിത്സായിവ് നടന്നു പോകുമ്പോള്‍ വളരെ വിനീതമായി, മാമു പറയും, “അസ്സലാമു അലൈക്കും, നായിന്റെ മോനെ”. കുന്നുമലെ അസ്സനാജിന്റെ മയ്യത്തും കൊണ്ട് ഖബറെടത്തിലേക്ക് പോവുമ്പം മാമു മയ്യത്ത് ഏറ്റിയ കട്ടിലിന്റെ മുമ്പില് പോയി നിന്ന് പറഞ്ഞു, “അനക്ക് അങ്ങനെ തന്നെ വേണം നായിന്റെ മോനെ!”
ചായപ്പീടിയേല് എത്തിയ മുതല് സുബൈറ് തുടങ്ങീലേ പ്രഭാഷണം. “ഇന്നത്തെ കാലത്ത് ആര്‍ക്കും കരിയര്‍ നന്നാക്കണമെന്നൊന്നും ഇല്ല! ഇമനെ തന്നെ നോക്ക്, തടിയും മിട്‌ക്കും ഇല്ലാഞ്ഞിട്ടാ? മെനക്കെടാന്‍ മടി, അല്ലാണ്ടെന്ത്? അന്നോനോട് ഞാമ്പറഞ്ഞീന്, നീ ഈ അടിപിടിയും കഞ്ചാവും നിര്‍ത്തി വല്ല ബീഡി തെരക്കാനോ, കല്ല് ചെത്താനോ, കമ്പ്യൂട്ര് പടിക്കാനോ പൊവ്വാന്‍. ഇപ്പളെന്തായി? ഇതൊക്കെ അവസാനം ഇങ്ങനെ തന്നെയാവും. നമ്മള് ഇപ്പം തടി വെള്ളാക്കി നയിച്ചാല് മരിക്കുമ്പം കെടക്കാന്‍ ഒര് പൊരെയ്ം സംസംബെള്ളം ബീത്തി തെരാന്‍ ആരെങ്കിലും അട്‌ത്തൂം ഇണ്ടാവും. ഇതിപ്പം ഒന്നിനും കയ്യാണ്ടായീലെ? ഇന്നാട്ടില്‍` ഓനാരെങ്കിലും പെണ്ണ് കൊട്‌ക്കോ? അല്ലനിപ്പം ബീടരെ കിട്ടിയാ തന്നെ ഓള് ഇമന്റെ കളിക്ക് നിക്കോ? ഇഞ്ഞി ഈ ഒന്നരക്കാലും വെച്ച് എന്ത് പണി ചെയ്യാന്‍? പോരാത്തെയ്‌ന് ഗുണ്ടാന്ന് പേരും, ബീഡിക്കാര് വെരെ പടി ചൌട്ടിക്കോ? അവസാനം തെണ്ടല് തന്നെ ഗതി..ഹ്‌മ്മ്!” ഈ ഒട്ടകപ്പാല് കുടിക്കുന്നതു കൊണ്ട് ഗള്‍ഫിന്നും ലീവിനു വരുന്നോര്‍ക്കൊക്കെ പൊതുവേ എല്ലാ കാര്യത്തിനെ പറ്റിയും ഭയങ്കരം അറിവാണല്ലോ? അതു മുഴുവന്‍ എവിടെങ്കിലും കൊണ്ടോയി എറക്കി വെക്കണ്ടേ, അതിനുള്ള പറ്റിയ സമയമാണ് ഈ ലീവും നാടും. മാക്സിമം കവറേജാണ് ലക്ഷ്യം.
അന്നത്തെ ടോക്ക്ടൈം കയിഞ്ഞ് മൈരിബ് നിസ്ക്കരിക്കാന്‍ പള്ളീലേക്ക് ഇറങ്ങുന്ന വയിക്ക്, സുബൈറ് പോക്കറ്റിന്നും ഒരു നൂറ് രൂഫാ നോട്ടെടുത്ത്, “ദുബെയ്‌ല് ഇത് വെറും പത്ത് ദിര്‍ഹല്ലെ?” എന്ന ഒരു കൂള്‍ ഭാവം മോന്തക്ക് ഫിറ്റ് ചെയ്ത്, ലുങ്കി വലിച്ച് അണ്ടിമ്മല് കൊളത്തിക്കൊണ്ട് നിവര്‍ന്ന് നിന്ന് സുലെയ്മാന്റെ നേരെ നീട്ടി, പിരാന്തന്‍ മാമുവാണ് വാങ്ങിയത്. എന്നാലും അവസാനമായി കിട്ടിയ ഉപദേശാവസരം കളയാന്‍ യാതൊരു മട്ടുമില്ലാത്ത സുബെയ്‌റ് സുലെയ്മാന് ചെവിക്കാണ് തകരാറ് എന്ന പോലെ ഒറക്കനെ പറഞ്ഞു, “എട സുലെയ്മാനെ, ഇനി ഈ പൈശേം കൊണ്ടോയി കഞ്ചാവടിക്കണം കേട്ടോ?” എന്നിട്ട് ഒരു വിജയഷ്രീലാളിത ചിരിയും പാസാക്കി, നരസിംഹം സ്റ്റൈലില്‍ തിരിഞ്ഞതും ബാക്കിന്നും ഒരശരീരി,
“ഇല്ല നായിന്റെ മോനെ, അന്റെ നൂറ് ഉലുവേം കൊണ്ട് ഞാന്‍ ഹജ്ജിന് പൊവ്വാടാ ചെറ്റേ!!!”
ആരും മുണ്ടീല. ദുബെയ്‌ക്ക് ഫ്ലൈറ്റ് കേറ്‌ന്ന വെരെ സുബൈറിനും മുണ്ടാട്ടം കൊറവേയ്‌നി!
60 comments:
റേബാനും ഫിറ്റാക്കി ഹാപ്പിന്റെ ബനിയനും സിങ്കപ്പൂര് ലുങ്കീം ഒരു പാട്ട ബ്രൂട്ടും മാള്‍ബോറൊന്റെ സിഗര്‍റ്റ് പെട്ടീല് ഒരു സിഗര്‍റ്റും ഓവല്‍ടിന്നു കുടിച്ച് പുഷ്ടിച്ച കൈകള്‍ക്കു മാത്രം താങ്ങാനാവുന്ന ഒരു ഗോള്‍ഡന്‍ വാച്ചും കെട്ടി, സുബെയിറ് നാട്ടുകാര്‍ക്ക് ദര്‍ശനമേകാനായി ഇറങ്ങി. തിരിച്ച് ദുഫായിലെത്തുമ്പോള്‍ “നാട്ടുവഴികളിലൂടെ വൈകുന്നേരങ്ങളില്‍ നാട്ടുകാരുമായി ലോക്യം പറഞ്ഞു നടന്നതും ഇസ്മായില്‍ക്കാന്റെ ചായപീടിയേന്ന് ചായ കുടിച്ചതിന്റേയും ആ നൊസ്റ്റാല്‍ജിക്ക് സൊഹം” പങ്കു വെക്കണമല്ലൊ?
parethu kalakki! gollam, nayinte mone! :D
ha ha.... kollaam aisha... aa pranthane enkayo parthamaathiri? kuttichira?
enakku bayyantayisho..ugrugran :)
ഇത് തന്നെയല്ലേ “രാജാവ് നഗ്നനാണെന്ന്’ പണ്ടൊരു കുട്ടി വിളിച്ച് പറഞ്ഞതും ... :)
Good one. Humorous and satirical..!
ഇതൊക്കെ പണ്ടത്തെ ഗള്‍ഫ് കാരുടെ കാര്യം അല്ലെ ?
നല്ല മണവും ഗുണവും കോളിറ്റി കണ്ട്രോളും ഇണ്ട്ട്ടാ..
പിരന്തന്‍ മാമൂന്റെ ബിളി പെറ്റ തള്ള സയിക്കൂല്ല.. :)
നല്ല സ്വയമ്പൻ എഴുത്ത്!
ഞാൻ വീണൂ!
മനൂ: :) നന്ദി. പിരാന്തന്‍ പയങ്ങാടിക്കാരനാ..
സനാതനങ്കാ, റഷീദ്ക്കാ, വായനക്കാരാ, നജൂസ്, ജയന്‍ : വന്നതിനും വായിച്ചു ഇഷട്ടപ്പെട്ടതിനും പെരുത്തുപകാരം :)
കുഞ്ഞു: ഏയ്, ഇപ്പളും ഇമ്മായിരിയുള്ളവരു മത്തി പോലെ സുലഭം!
Accideltly came across your blog..
Good one... You should publish..!
കുന്നുമലെ അസ്സനാജിന്റെ മയ്യത്തും കൊണ്ട് ഖബറെടത്തിലേക്ക് പോവുമ്പം മാമു മയ്യത്ത് ഏറ്റിയ കട്ടിലിന്റെ മുമ്പില് പോയി നിന്ന് പറഞ്ഞു, “അനക്ക് അങ്ങനെ തന്നെ വേണം നായിന്റെ മോനെ!”
ഹഹഹ.. ഇതു പുത്തന്‍ പണക്കാര്‍ക്കുള്ളൊരു അടിയാണല്ലോ. ഇത്ര മോഡേണായിട്ടും സുബൈറിന്റെ സംസാര ഭാഷ തനി നാടന്‍ തന്നെയാണല്ലോ.
കൊള്ളാം...
നല്ല രസത്തില്‍ വായിച്ചു.... തനി നാടന്‍ ഫാഷ...
കൊള്ളാം നന്നായിട്ടുണ്ട്
നന്നായ പ്രതിഫലനം. ഒരു നോവലിനുള്ള കഥാപാത്രങ്ങള്‍. എല്ലാവരേയും അറിയുമ്പോലെ തോന്നുന്നതു തന്നെ മെച്ചമായ എഴുത്തിന്‍റെ മിച്ചം തന്നെ.ഇഷ്ടമായി.
:)
Kollaaam
nannaayittunde.... malapparam baasha aane enikkishttaaye....
Intumma, njammam inganthe oru Payangaadikkarathi aayittu onnum parayaand pogaambatwo?
Onnu lesham chipparaakkiyaa oru novelaakka, tta pathoo...Edakkethe aa koyikkottu varthaanaannu njammakku putikkath.....
Too good mam. Its kinda graphic, animated one...could actually visuallise the whole thing frame by frame...keep it up..
parayana pole eluppam illya, parayana bhaasha ezhuthiyathu vaayikkaan. ezhuthiyathokke nalla rasamundu vaayikkaan.
ആദ്യായിട്ടാ ഇവിടെ. ഇഷ്ടായി. സ്ലാന്ക് ആണ് കൂടുതല്‍ ഇഷ്ടപെടുതിയത്.
ഒഴുക്കോടെ പറഞ്ഞു പഴയ കാല ദുബൈക്കാരനെ.
ഇന്നൊക്കെ അതിനു നേരമുണ്ടോ? ഗള്‍ഫുകാരെ നോക്കാന്‍ വരെ ആളില്ല. (കടം ചോതിക്കുമെന്നു പേടിച്ചിട്ടാ)
എന്നോടൊരിക്കല്‍ എന്റെ കൂട്ടുകാരന്‍ പറഞ്ഞു. നീ ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല. ദയവു ചെയ്തു പൈസ കടം ചോതിക്കരുത്. (എങ്ങിനെ ഉണ്ട്?)
ഇനിയും വരാം എന്ന് പറയാന്‍ കഴിയില്ല. കാരണം ഫോളോ ചെയ്യാന്‍ ഒരു ഓപ്ഷനും ഇവിടെ എവിടെയും കാണുന്നില്ല.
കറങ്ങി തിരിഞ്ഞു ഇനിയും ഭാഗ്യമുണ്ടെങ്കില്‍ കാണാം. അല്ലെങ്കില്‍ എന്റെ ബ്ലോഗില്‍ ഒരു ഹായ് പറഞ്ഞു പോവുക. അപ്പോള്‍ അതില്‍ നോക്കി വരാമല്ലോ.
is there a way to avoid the small window which tracks the users logging into ur site. it hides some part of your blog textand I am not able to read the matter.
Briliant, aiseevi!
ഹഹഹ...ഇഷ്ടമായി.
kalakki!!!!!!!!!!!!!!!
ella postum nan vayichu
nannayi
appo nammude nattu kari anu alleeee??
anass
ബ്ലോഗുലകം വഴി എത്തിയതാ..
സുബൈറിന്റെ ബഡായി കേട്ടിരിക്കാന്‍ നല്ല രസമുണ്ടായിരുന്നു.
മൈത്രേയി,ങ്ങള് ബല്യ മൊഞ്ചത്തിയാന്ന് പറഞ്ഞട്ടു ഒന്ന് കാണാൻ ബന്നതാ, ഏറനാടൻ നാട്ടുവഴക്കത്തിൽ(ഭാഷയുടെ സൌഭാഗ്യങ്ങളിലൊന്ന്) ദുബായ് കുളൂസ് അടിപൊളിയായി എയ്തീട്ട്ണ്ട്! പെരുത്ത് ഇസ്റ്റായീ.
ഈ ചട്ടിക്കാരി ഒരു ചട്ടമ്പികല്ല്യാണി തന്നെയാണല്ലോ...
മലയാളത്തിലെ എല്ലാവാക്കുകളെയും എടുത്ത് പെടച്ചു കളഞ്ഞല്ലോ...
അഭിനന്ദനങ്ങൾ കേട്ടൊ... ഐസിബി
കലക്കീട്ടാ..നല്ലോണം ചിരിപ്പിച്ചു ഈ എഴുത്ത്.:)
മയിത്രെയി വഴി വന്നതാ. കലക്കീലോ മൊഞ്ചത്തി.പെരുത്തിസ്ടായി......സസ്നേഹം
എന്റെ ഐസിബീ,
ഒരു പതിനഞ്ചുമിനിട്ടു ചില്വഴിച്ചിട്ട് ഇതിന്റെ പകുതിപോലും എനിക്കു വായിക്കാന്‍ കഴിഞ്ഞില്ല.കോയിക്കോടന്‍ ഭാസ മനസിലാക്കാനൊള്ള ഒരു മധ്യതിരിവിതാംകൂറുകാരീട പുത്തിമുട്ടേ. വായിച്ചിടത്തോളം, ബെസ്റ്റ്, ബെസ്റ്റു. ബാക്കി വായിക്കാന്‍ ഇനി നേരം കീട്ടുമ്പോള്‍ വരാം.
ഇതിലെ ഓരോ കഥാപാത്രങ്ങളും മുമ്പ് കണ്ടു മറന്നപോലെ, അല്ല ജീവിക്കുന്നവരും ഉണ്ട് എന്റെ ചുറ്റുവട്ടത് . സുബൈര്‍ ഇനെ പോലെ എനിക്കൊരു കൂട്ടുകാരനുമുണ്ട് , വെക്കെഷന് ഗള്‍ഫില്‍ പോയി വന്നു , നമ്മുടെ നാടിനെ കുറ്റം പറയുന്ന ഒരു ക്ലാസ്സ് മേറ്റ് .
നല്ല പോസ്റ്റ് , ഇഷ്ട്ടായി ട്ടോ
വളരെ വളരെ ഇഷ്ടമായി , വര്‍ഷങ്ങള്‍ക്കു മുന്പ് ഞാന്‍
തിരോന്തരം ഭാഷ കൊടുത്ത് പകരം വാങ്ങിയ അതേ ഭാഷ .
മൂന്നു വര്‍ഷത്തെ നാദാപുരം ജീവിതത്തിലെ സുന്ദരമായ
നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഐസീബിയുടെ എഴുത്ത്
സഹായിച്ചു ..അറിയില്ലാരുന്നു ഇങ്ങനെ ഒരിടം , ഇനി
ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട് കേട്ടോ .....
ആശംസകള്‍ .....
അതേയ് മുഴുവൻ പോസ്റ്റും വായിച്ചിട്ട് കമന്റിടാം ന്ന് വെച്ചിരിയ്ക്ക്യാണ്.
വായിച്ച് വരണേള്ളൂ.
എനിയ്ക്ക് ഒരുപാടിഷ്ടായീ........
ഐസീബിന്റെ ചട്ടിക്കരി കൊള്ളാം. പിന്നെ ആളുകള്‍ പിന്നാലെ കൂടുമെന്നു കരുതിയാണോ ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ വെക്കാത്തത്?. ഈ “സ്മണം” എന്നതു ഒരു പുതിയ വാക്കാണല്ലോ. സ്മെല്ലും മണവും കൂടി കലര്‍ന്നതാവുമല്ലെ?.പിന്നെ എട്ടാം ക്ലാസ്സ് വരെ സുല്‍ത്താന്‍ തോട്ടിന്റെ കരയില്‍ തൂറി നടന്ന സുബൈറിന്റെ ക്വാളിറ്റി കണ്ട്രോള്‍ ഉഗ്രന്‍!
എന്തിറ്റാ പെട എന്റെ നാത്തൂനേ!
:) എനിക്ക് നിങ്ങള്‍ടെ ഭാഷ അത്ര പിടിയില്ല. എന്നാലും മനസ്സിലാക്കിയോടത്തോളം ജ്ജാതി പെടന്നെ ട്ടാ..
അടിപൊളി!
First time this way...Good One.
ആദ്യമായി ആണ് ഇവിടെ . ഇഷ്ടായി .. ഇനിയും ഈ വഴി വരും .. പുതിയ ചിരിക്കും കഥകള്‍ പ്രതിഷിക്കുന്നു
ഈ ഒട്ടകപ്പാല് കുടിക്കുന്നതു കൊണ്ട് ഗള്‍ഫിന്നും ലീവിനു വരുന്നോര്‍ക്കൊക്കെ പൊതുവേ എല്ലാ കാര്യത്തിനെ പറ്റിയും ഭയങ്കരം അറിവാണല്ലോ? അതു മുഴുവന്‍ എവിടെങ്കിലും കൊണ്ടോയി എറക്കി വെക്കണ്ടേ, അതിനുള്ള പറ്റിയ സമയമാണ് ഈ ലീവും നാടും. മാക്സിമം കവറേജാണ് ലക്ഷ്യം
-വളരെ ഇഷ്ടപ്പെട്ടു.....ഈശൈലിയും സ്ലാങും ഘംഭീരം!
നായിന്റെ മോനെ ഇയി തന്ന നൂറു ഉള്വേം കൊണ്ട് ഞമ്മള് ഹജ്ജിനു പോവാം ...ചെറ്റേ...... സൂപ്പര്‍ അയ്സുമ്മ...... ഇങ്ങനല് എയിതിക്കൊളി.. ഞമ്മളെ പോലത്തെ ഹമുകുകള്‍ ഉണ്ട് ഇബടെ ബായിക്കാന്.
adi poli.
വിശാലമനസ്കന്റെ link കണ്ടിട്ട കയറിയത്.
എഴുത്ത് ഇഷ്ടമായി.നല്ല humour.പിന്നെ നമ്മുടെ നാടിനെ അല്പം കൂടുതല്‍ വാരിയെന്നു തോന്നുന്നു.
“ഇങ്ങക്കൊക്കെ ഇതൊക്കെ ഒരു ശീലമായതോണ്ടാ ഇമ്മാ... മനിഷ്യന്മാര്‍ക്ക് സയിക്കാന്‍ പറ്റണ്ടേ? കൊതൂം ചൂടും ഒലക്കമലെ ലോട് ഷെഡിങ്ങും! ഈ നാട് നന്നാവൂല! ബെറ്‌തെയാ അറബിയേള് ഇബടേ ഓയില്‍ ടില്ലിങ്ങിനു ബരാത്തെ? ഈലും ഒണങ്ങിയ നാട് ലോകത്തേടേം ഉണ്ടാഊല!”
ഇത്രേം വേണ്ടായിരുന്നു.ഒരു പ്രവാസിക്ക് സ്വന്തം നാടിനോടുള്ള സ്നേഹം ഒരിക്കലും നാട്ടിലുള്ളവര്‍ക്ക് ഉണ്ടാകില്ല.
കൊള്ളാം... സംഭവം കിടിലന്‍
ഉവ്വ ഉവ്വേ ...കലക്കീലോ ഇത്താത്താ
:) നല്ല പോസ്റ്റ്.. ഇനിയും ഇതേ പോലെ പ്രതീക്ഷിക്കുന്നു..
Kalakkeend tta... simply superb! nice language too :)
ഹൊ!! ഇതാണ് തലമൂത്തോര് എപ്പളും പറീണത്, ഇപ്പം പറയാന്ള്ളത അപ്പം പറയണമെന്ന്. എത്തിര കമന്റിനാ ഇപ്പം സമാധാനം പറയേണ്ടി!!!
അനോണി: ബുക്കെറക്കാന് ഞാന്‍ മാത്തിരം വിജാരിച്ചാ പോരല്ലോ? എന്റെ ധൈര്യോം വിജാരിക്കണ്ടേ?
കുമാരരേട്ടാ: അങ്ങനെ പുത്തന്‍ പണക്കാരെന്നു മാത്രം വിജാരിച്ചു കൊടന്ഞതല്ല. അല്ലാത്തോരുമുണ്ട്. കേരളമല്ലാത്ത നാലു നാടു കണ്ടാല് അപ്പം തൊടങ്ങും, "ചെയ്നേലെന്താ ജനപെര്പ്പം ഇല്ലെ? എന്നിട്ട് ഓരെ നാട് നല്ല കണ്ണാടി പോലാണല്ലാ" "മലേഷ്യേത്ത ബസ്സെന്താ ബസ്സ്. ഓര്‍ക്കെ ഇന്ത്യന്റെ പൈതി പൈസേം കൂടില്ല!"
നൌഷുക്കാ: ഇതും നമ്മളെ ഫാരതത്തിലെ ഒരു ഫയങ്കര ഫാഷ!
അഭി: :)
വേണു: നന്ദി. ഇന്നീം വരണം. ഞാന് എഴുതിയത് ഒരു കഥാപാത്രത്തെ പറ്റിയാണ് എഴുതിയതെങ്കിലും ഇതു പോലെയുള്ള ഒരു നൂറെണ്ണത്തിനെ ദിവസേന എന്ന പോലെ കാണാറുണ്ട്!
സാബിക്ക് : നന്ദി :)
ജൈ: കീ ജൈ ഉണ്ടേ.. പക്ഷെ ഭാഷ കോയിക്കോടാണേ..
പാലിയോഡോനിസ്ട്: വല്ലാത്ത് പേരെന്നെ ഇങ്ങളേ.. കോയിക്കോടിള്ള എനിക്ക് കോയിക്കോട് ബാഷല്ലാണ്ട് ഇങ്ക്ളീസ് പറയാമ്പറ്റോ? ഞാമ്പയങ്ങാടിക്കാര്ത്തിയല്ല...എന്റുപ്പാനെ പയങ്ങാടീന്നും കെട്ടിക്കൊണ്ടാന്നതാ, അതേയുള്ളൂ ബന്ധം.
Arun: Thank you so much sir. Lovely complement that is :)
ചിലനേരത്ത് : അതു ശെരിയാ. എടക്ക് ഈ കീബോര്ഡില് പല തരത്തില് കുത്തി നോക്കണം, നമ്മക്ക് വേണ്ട അച്ചരം ബെരാന്.
സുല്ഫിക്കാ: ഗള്‍ഫുകാരെ നമ്മളു നോക്കീലെങ്കിലും അവരു നോട്ടം ചോയിച്ചു വാങ്ങിച്ചോളും. ആ ഫോളൊ ചെയ്യാന് അമുക്ക്ന്ന ബട്ടന്‍ അയിന്റെ വയിക്ക് പോയത് ഞാന്‍ കണ്ടില്ലെയ്നി. തേടി കൊണ്ടാന്ന് തിരിച്ച് പിടിപ്പിച്ചിട്ട്ണ്ട്. ഇങ്ങളെ ബ്ലോഗ് വയി വരാം.
Rolex: Have realigned the entire blog. I believe it's easier on the readers now.
മേലേതില്: ഇങ്ങളെ ഈ വയിക്ക് കണ്ടിട്ട് കൊറച്ച് കാലായല്ലൊ?
ജിഷാദേ : :) നന്ദി. ഇന്ഞും ബെരണം.
അസ്ലംക്കാക്കാ: :)
അനസ്സ്: അതേ കോയിക്കോടാ :)
മേഫ്ലവര്സ്: ബഡായികള്‍, അത് ആരുടേതായാലും കേട്ടിരിക്കാന്‍ നല്ല രസമല്ലെ?
സ്രീനാഥുങ്കാക്കാ: മൈത്രേയി എന്നെ പറ്റി നന്നായി പൊക്കിയടിച്ചിട്ടുണ്ട്. ഞാന്‍ കൊട്ക്കാമെന്നേറ്റ കോയിബിരിയാന് നന്നായി ഏശിയെന്നു തോന്നുന്നു :). ഇനിയും ഈ ബയിക്കൊക്കെ ബെരണം.
ബിലാത്തി: ഇങ്ങലെയൊക്കെ പറ്റിയാ എയുതിയത്! :)
റോസ്: :)
യാത്രക്കാരാ യാത്രക്കാരാ ഒരു യാത്ര തരാമൊ? :) വന്നതിനും ഇഷ്ടപ്പെട്ടതിനും മൊഞ്ചത്തീന്നു വിളിച്ചതിനും നന്ദി!
മ്കേരളം: അതെന്താ, ഇങ്ങളെ കേരളത്തിന്റെ മുന്നിലൊരു മുക്കല്? 'മ്'ന്ന്? ഇങ്ങള് പറീന്ന് പോലെന്നെ പലോരും എന്നോട് പറന്ഞിട്ട്ണ്ട്. ആ പറന്ഞ് കൂട്ടത്തില് എന്റെ പിയാപ്ലേം പെടും.:)
ദീപോ: ഹ ഹ...
കതയില്ലാത്തോളേ: വരണമ്. പറ്റിക്കരുത് :)
എച്ച്മുക്കുട്ടീ: ഇങ്ങളെ മുന്നില് ഞാനൊക്കെ ബെറും പുയു!! വെലിയ അഹങ്കാറില് ഇങ്ങളെ ബ്ലോഗില് വന്നീനും ഞാന്‍, ഒന്നു വായിച്ചു പ്രോത്സാഹിപ്ഇക്കാം എന്നും വെച്ച്, കോരിത്തരിച്ച് ഞെട്ടി സൈടായി പോയി ഞാന്‍!
മമ്മൂട്ടിക്കാ: :) ഫോളൊ ചെയ്യുന്ന ബട്ടന്‍ തൊയിന്ഞു പോയത് ഞാന്‍ അറിന്ഞീല!! :(
വിശാല മനസ്ക്കാ: ഇങ്ങളു പോയ വയി കണ്ടില്ലെയ്നല്ലൊ? വെല്ക്കം ബാക്ക്. ഇങ്ങളെ പോലെ തലമൂത്തോര് വന്ന് രണ്ട് പായാരം പറന്ഞാല് എനിക്ക് അഹങ്കരിക്കാലോ?
ചാളിപ്പാടന്‍: ഇനിയും വരാം.. വരണം.
നവരുചിയന്‍: ശ്രമിക്കുന്നുണ്ട് ചിരിപ്പിക്കാന്‍! :)
ഖാദ്രാക്കാ: നന്ദി.
ദാസാ: എന്നെ പോല്ള്ള ബലാല്‌കള് എയ്താനും ഇങ്ങളെ പോല്ള്ളോര് വായിക്കാനും!! ഹിയ്യട ഹിയ്യാ :)
താന്തോന്നി: ഞാന്‍ ആരുടേയും നാട്ടുസ്നേഹം ചോദ്യം ചെയ്യല്ല! ആ സ്നേഹം കുറ്റം പറച്ചിലിലൂടെ പ്രകടിപ്പിക്കുന്നവരെ ഒന്നു വാരി എന്നേ ഉള്ളൂ...
വിനു: :)
എറക്കാടാ: :)
ബ്രായോണ്: എനിക്കും പ്രതീക്ഷയുണ്ടേ..
അബു: തേങ്ക്സ്!!
തിരോന്തരംകാരന്‍ ആണെങ്കിലും ഈ കൊയികോടന്‍ ഭാഷ ഐസിബിയുടെ കീബോര്‍ഡില്‍ കൂടി വരുന്നത് വായിക്കാന്‍ ഒരു പ്രത്യേക സുഖം. കുറെ നാളായി വായിച്ചു പോകുന്നതല്ലാതെ കമന്റിയിട്ടില്ല. ഇന്ന് ആ കുറവ് നികത്തി.
അ അ അ ആ!! അപ്പം ഇങ്ങളെയ്നും ആ മനിസ്യന് അല്ലെ? കോയിനെ കയറൂരി വിട്ട മായിരി എന്റെ ബ്ലോഗിലൂടെ എടക്കെടക്ക് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കളിച്ചാള്!! :)
ഇപ്പോ ആളെ പുടി കിട്ടിലോ? അതാ തിരോ ന്തരം അങ്കിളേന്നെ. ബേറെ ആരാ അന്റ ചട്ടിക്കരി തേമ്പാന്‍ ബരണത്?
>...” എട്ടാങ്ക്ലാസ് വെരെ സുല്‍ത്താന്തോട്ടിന്റെ കരെയില് തൂറി നടന്ന സുബെയിറിന്റെ കോളിറ്റി കണ്ട്രോള് പെറ്റുമ്മ കേട്ടാ സയിക്കൂല! <
അത് കലക്കി
പിന്നെ ഇപ്പഴത്തെ ഗൾഫുകാരൊന്നും സുബൈറിന്റെ ടൈപ്പല്ലാട്ടാ. ഹതൊക്കെ പണ്ടായിരുന്നു :)
എന്നാലും ചിലരുണ്ട്..ബെറും ബിടൽസുമായി നടക്കുന്നവർ...അവർക്ക് സുലൈൻമാന്റെ മറുപടി തന്നെ മരുന്ന്
എന്‍റെ അയിസീബീ അറിയാതെ വന്നുപെട്ടതാണെ..ചിരിച്ചുചിരിച്ച് ഞാന്‍ കീബോര്‍ഡ് കപ്പി!!..
ഇങ്ങളെ ബൌസുല്ല എയ്ത് ആണ് ഇത്....!!!!
ഇങ്ങ അറിഞ്ഞ... സുല്തന്റൊട്ടില്‍ ഇപം തുറാന്‍ കുടി പറ്റുല്ല...
Aysha...lovely writeup!!Proud of u my friend!!
adipoli
Post a Comment