“കിരീഷ് ച്ചേട്ടാ.. സുമിത്തക്ക് എത്ര മാര്‍ക്ക്”.. എന്നാണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ ഒരു നാലഞ്ച് മിനിറ്റ് പ്രോസസ്സ് ചെയ്യേണ്ടി വന്നു.
ഈ പാട്ടും ഡാന്‍സും പോട്ടേന്ന് വെക്കാം... അതിന്റെയ് ഒരിത് പിന്നെ മാഞ്ഞാളമാണല്ലോ? അതു കാണാനും കേക്കാനുമാണല്ലൊ നമ്മളൊക്കെ സമയവും കളഞ്ഞ് ഇരിക്കുന്നതും വിളിക്കുന്നതും. കൈരളിയില് “ലേഡീസ് ഒണ്‍ലി” എന്ന പരിപാടി... ചുണ്ടൊക്കെ ചോന്ന്, മൈദമാവു പോലുള്ള ഒരു മൊഞ്ചന്‍ നിന്നു “ചേച്ചി, അമ്മേ, മോളൂ” മുതലായ എടീ വിഭാഗത്തിലു പെട്ട എല്ലാ ഇവളുമാരുടേയും ഫോണ്‍കാളുകള്‍ കൈകാര്യം ചെയ്തു വരുന്നു... “അശ്ശോടാ, മോളൂന്‍ എത്ര വയസ്സായി?” “പാട്ടു പാടുമോ?” എന്നു തുടങ്ങിയ എല്ല വിധ മാഞ്ഞാള ചോദ്യങ്ങളും മുടങ്ങാതെ പുട്ടിനു തേങ്ങ പോലെ വിതറുന്നുണ്ട്. അപ്പോഴാണ് ഒരു ലിസി ചേച്ചി വിളിക്കുന്നത്. ലിസി ചേച്ചിനോടും, മക്കളോടും എല്ലാരോടും കുടുംബപുരാണം മുഴുവനും അറിഞ്ഞ ശേഷം, ലിസി ചേച്ചിക്ക് ഒരു ചെറിയ ആഗ്രഹം, “മോനെ, അങ്കിളിന് ഒന്നു സമസാരിക്കണേ” മോനു പറഞ്ഞു, “അയ്യോ ലിസി ചേച്ചി, ഇതു ലേഡീസ് ഒണ്‍ലിയല്ലേ? അങ്കിള് ലേഡിയല്ലാലോ?” ലിസി ചേച്ചിക്ക് ചൊറിഞ്ഞു, “അപ്പം പിന്നെ നീനക്കെന്താ ഇതില് കാര്യം?”. ആല്ല പിന്നെ!!
വാര്‍ത്താ ചാനലുകളെടുത്താലൊ? അതിലും മുന്തും! വളിയിട്ടപ്പം തൂറി പോയതു പോലെ ഉള്ള വാര്‍ത്തകള്‍! യാതൊരു കാരണവുമില്ലാതെ “അദ്ദേഹം ഇദ്ദെഹത്തെ പറ്റി പരാമര്‍ശിച്ചത്” “ഇന്നലെ കൂടിയ സമ്മേളനത്തില് തെറി വിളീച്ചതും” “ഇവിടെ തുപ്പിയതും അവിടെ തൂറിയതും” നമ്മളെ വടിയാക്കുകയാണോ അതൊ നമ്മള് മൊയന്തന്മാരാണെന്ന് അവര്‍ക്ക് അറിഞ്ഞിട്ടാണോ ഈ ഏനാന്തം എന്ന് മനസ്സിലാവുന്നില്ല! ആത്മഹത്യയും,കൊലയും, മാനഭംഗവും വല്ലതും നടന്നാല് അന്നു പെരുന്നാളാണ്. എങ്ങനെ കൊന്നു, ഏതിലൂടെ കേറി, എങ്ങനെ കാവല്‍ക്കാരനെ മയക്കി, തലക്ക് എത്രയടിയേറ്റു, എത്ര തവണ മാനഭംഗത്തിനു വിധേയയായി... എന്നീ ഡീട്ടേയ്ല്‌ഡ് വിവരണം. വേറൊരു കൊലയോ, റേപ്പോ, ആത്മഹത്യയോ നടക്കുന്നതു വരെ ദിവസവും ഇതു തന്നെ. അതു വരെ വീണ്ടും വീണ്ടും മരിക്കുകയും മാനഭംഗത്തിനു ഇരയാവുകയും ചെയ്യുന്ന വ്യക്തി. ചെയ്തവനോ മരിച്ചോ, ജയിലിനുള്ളിലോ പോലീസ് സംരക്ഷണയില് ആരെയും കാണാതേയും കേള്‍ക്കാതെയും... ഇനി ശിക്ഷിച്ചാലോ? അവനു മൂന്നു നേരം സുഭിക്ഷമായ തീറ്റ, സൌജന്യ ചികിത്സ, ജോലിയും ശമ്പളവും... ഇവിടെ മരണപ്പെട്ടത് വീട്ടിലെ ഏക ശമ്പളക്കാരന്‍- പട്ടിണി, മാനഹത്യ, ഒരാഴ്ച്ച നീളുന്ന സഹായവാഗ്ദാനങ്ങള്‍. കഴിഞ്ഞു!
പിന്നെ നമ്മടെ “സ്ത്രീ ഒരു സാധനം” സീരിയലുകള്‍... അവിഹിത ഗര്‍ഭം/ ബന്‌ധം/ സ്വത്ത്/ സമ്പാദ്യം/സന്തതി... മുതലായ എല്ലാ വിധ അവിഹിതങ്ങളും എങ്ങോട്ട് തിരിഞ്ഞാലും. ഇതാണ് ജീവിതം എന്നു തോന്നിപോയില്ലെങ്കിലല്ലെ?!! അതും പ്രായഭേദ്യമേന്യ ഉപ്പാപ്പ മുതല് മുത്താരി കോരി കൊടുക്കുന്നു നവീദു വരെ!! നവീദ് സ്കൂളില് പോയി തൊടങ്ങീറ്റേയുള്ളൂ, എല്‍ കെ ജി. ഒരു ദിവസം സ്കൂളിലെ പരാക്രമം കഴിഞ്ഞ്, വീട്ടില് ചായേം കടീം ദുഷിപ്പും നടക്കുന്നു... എല്ലാരേയും ഞെട്ടിച്ചു കൊണ്ട് നവീദ് പറയുന്നു, “ഉമ്മാ, എനിക്ക് പാത്തനനെ ഇസ്ട്ടാ”
“പാത്തനേ? അതാരാ?”
“ന്റെ ഇസ്കൂളില്‌ള്ള കുട്ടിയാ, നല്ല വങ്ങിയാ ഉമ്മാ... നാന്‍ പാത്തനനെ കല്യാണം കയിക്കും”
എല്ലാരും ഒന്നു ഞെട്ടിയെങ്കിലും, അമ്മായി വനിതയില്‍ കുട്ടികളുടെ മനശാസ്ത്രം ഒക്കെ വായിച്ചതു കാരണം, “ഇതു തന്നെ പറ്റിയ അവസരം” എന്നു മനസ്സിലാക്കിയ അമ്മായി, വളരെ വിദഗ്ദമായി കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു, അവനോട് തീരെ ദേഷ്യം പിടിക്കാതെ അവനോട് പറഞ്ഞു, “മോനേ, ഇങ്ങനെയൊന്നും ഇപ്പം പരയാന്‍ പാടില്ല. നീ സ്കൂളില് പോകുന്നത് പഠിക്കാനല്ലെ? പഠിച്ച് നല്ല കുട്ടിയായി വളര്‍ന്നാല്‍ നിനക്ക് ഉപ്പയും ഉമ്മയും നല്ല വങ്ങിള്ള കുട്ടിനെ നോക്കി കല്യാണം കയിപിച്ച് തരും...”
നവീദ് ഒരഞ്ചു നിമിഷം അതൊന്നു തൂക്കി നോക്കി, അമ്മായിനോട് ചോദിച്ചു, “അപ്പോള്‍ ഉമ്മ പറയുന്നത് നാന്‍ പാത്തനനെ മറക്കണമെന്നാണോ?”
“എടാ, ഹംക്ക് വലാലെ!! അന്റെ തല ഞാന്‍ അടിച്ചു പൊളിക്കും ഹിമാറെ!!! അന്റെ സീരിയല് കാണല് ഞാന്‍ നിര്‍ത്തി തെര്ന്ന്‌ണ്ട് കൊരങ്ങേ!!! ഇഞ്ഞിയേറ്റം അയിന്റെ മുന്നിലിരിക്കുന്നത് കണ്ടാല് അന്റെ രണ്ട് കണ്ണും ഞാന്‍ കുത്തി പൊട്ടിക്കും!” അമ്മായി വനിതയിലെ ബാക്കി വായിച്ചതൊക്കെ മറന്നോയി!!!
എന്തു പറയാന്‍, നമ്മള് കാണുന്നതും കേക്കുന്നതുമല്ലെ ആദ്യം പഠിക്കുക? അതു തന്നെയ് ഇമ്മയിരി ഒരോന്നാണെങ്കിലോ? ഇമ്മായിരി അക്രമങ്ങളെ കുറിച്ച് കൊറെ വായിട്ടടിച്ചപ്പം ഉയര്‍ന്നു വന്ന ഒരു ബ്ലോഗാണ് ഞാനും ഓഫീസിലെ കുറച്ച് പെരും കൂടി തുടങ്ങിയ http://wheresdnews.wordpress.com/... ഇതോണ്ടൊന്നും മാഞ്ഞാളങ്ങള് നിക്കുമ്മെന്നതു കൊണ്ടല്ല... ഇളിച്ചം മാറ്റാന്‍ ഒരുപാധി...
16 comments:
കൊറേ കാലത്തിനു ശേഷം, കയിഞ്ഞായ്ച്ച.. അറിയാണ്ട്, ആ പെട്ടി തൊറന്നോയി. ടി.വി.
“കിരീഷ് ച്ചേട്ടാ.. സുമിത്തക്ക് എത്ര മാര്‍ക്ക്”.. എന്നാണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ ഒരു നാലഞ്ച് മിനിറ്റ് പ്രോസസ്സ് ചെയ്യേണ്ടി വന്നു....
വാല്‍ക്കണ്ണാടി എന്നൊരു ഉഗ്രന്‍ സാധനം ഏഷ്യാനെറ്റില്‍ ഉണ്ട്. കഴിഞ്ഞയാഴ്ചയില്‍ ഒരു ദിനം കണ്ടത് വാലുവെച്ച പെങ്കൊച്ചുങ്ങളെ സ്റ്റേജിലിട്ട് ചാടിയ്ക്കുന്നത്....
നാറീട്ട് വയ്യാതായിട്ടുണ്ട് ടെലിവിഷന്‍ പരിപാടികള്‍!
ഐസീബി,
ങ്ങടെ കയ്ഞ്ഞ പോസ്റ്റില് കണ്ടപ്പൊയേ കരുതീതാ പറേണംന്ന് ഈ പോസ്റ്റില്‍ങ്കൂടി കണ്ടപ്പോ പറേണ്ടാതിരിക്കണെതെങ്ങിനാ?
എഴുത്തുകാരനും(രിക്കും) കഥാപാത്രത്തിനും വ്യത്യസ്ഥ ഭാഷകള്‍ / ഒരേഭാഷകള്‍ ആവുന്നതില്‍ തെറ്റില്ല എന്നാല്‍; ഇടക്കിടക്ക് (മാത്രം) 'അറിയാതെ' മാറിപ്പോകുമ്പോള്‍ ഒരു കല്ലുകടി :)
വെട്ടി നിരത്തി അല്ലേ?
Oh couldnt guess how that link happened to be there earlier.
മഞ്ഞാളങ്ങള്‍ നല്ല ഭാഷ ഇഷ്ടായി ട്ടോ ...
നമ്മുടെ കുട്ടികള്‍ ....എന്തെല്ലാം കേള്‍ക്കണം
നന്‍മകള്‍ നേരുന്നു
നന്ദന
സീരിയലുകള് കണ്ട് വളരുന്ന കുട്ടികള്‍ ഇതൊക്കെ തന്നെയാണ് ജീവിതം എന്ന് ധരിയ്ക്കുന്നതില്‍ അവരെ എങ്ങനെ കുറ്റം പറയാനൊക്കും?
നമ്മുടെ നാടും തലമുറയും രക്ഷപ്പെടണമെങ്കില്‍ ഏഇ മഞ്ഞളം നിരോധിക്കേണ്ടി വരും
നമുക്ക് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത നിലയിലേക്ക് അത് വഷളയിരിക്കുന്നു
ഐസീയുടെ ശക്തമായ ഇടപെടലുകള്‍ക്ക് നന്ദി.
വനിത വായിച്ച് എത്രയോ കുടുംബം രക്ഷപ്പെട്ടിരിക്കിണ്.
നുമ്മളീ എലിവിഷൻ പരിപാടി കാണാറില്ലാത്തോണ്ട് അത്രയും ഭാഗ്യം :)
വാര്‍ത്താ ചാനലുകളെടുത്താലൊ? അതിലും മുന്തും! വളിയിട്ടപ്പം തൂറി പോയതു പോലെ ഉള്ള വാര്‍ത്തകള്‍!
ഹൌ ഭയങ്കരം !
തറവാടി പറഞ്ഞതിനോട് ഞാനും യോചിക്കുന്നു. എഴുത്തുകാരനും/കാരിക്കും കഥാ പാത്രത്തിനും ഒരേ ഭാഷയാവുമ്പോള്‍ ഇടയ്ക്ക് കല്ലു കടി അനുഭവപ്പെടുന്നു. ബിലാത്തിയുടെ “വളിയിട്ടപ്പം തൂറി പോയതു പോലെ ഉള്ള വാര്‍ത്തകള്‍!
ഹൌ ഭയങ്കരം !”.....ഈ പോസ്റ്റിനു ചേര്‍ന്ന കമന്റ്!.എല്ലാവരും ഒന്നിനൊന്നു മെച്ചം!.ഏതായാലും മാഞ്ഞാളം നന്നായി.തുടര്‍ന്നും പോരട്ടെ “സംഗതികള്‍”.
ഞമ്മക്ക് സമൂസേം ഉന്നക്കായും ഒന്നും കിട്ടീല,തിരൂരില്‍ വരാതിരുന്നത് നഷ്ടായി
ന്റെ കുഞ്ഞയ്ചീബീ..ഇച്ചും ഞാനുക്കെ അങ്ങനെത്തന്നെ അല്ല്യ്നോ...ഇപ്പോ ഈ പീള്ളെര്‍ക്കൊരു മൊഹബ്ബത്ത് ബന്നപ്പം ഇച്ച് അതില്‍ കോലിടാ...?ന്റെ റബ്ബേ....
ആരാണ്ടു പുതുതായി കമന്റിയപ്പോ പുതിയ പോസ്റ്റാന്നു കരുതി വന്നു നോക്കിയതാ.. അപ്പോഴല്ലെ അമളി തിരിഞ്ഞത്. നമ്മളു പണ്ട് വന്നു നോക്കിയതാ...പിന്നെ രണ്ടു മൂന്നു ദിവസം മുമ്പു പത്രത്തില്‍ നാലിലും അഞ്ചിലും പഠിക്കുന്ന ബന്ധുക്കളായ ആണ്‍ കുട്ടികള്‍ ഒരു കൊച്ചു പെണ്‍ കുട്ടിയെ പീഠിപ്പിച്ച വാര്‍ത്ത വായിച്ചിരുന്നു. ഇതൊക്കെ സംഭവിക്കുന്നത് ഇത്തരം “മാഞ്ഞാള”ങ്ങള്‍ കണ്ടിട്ടു തന്നെയാണ്.
പാത്തൂട്ടി ആളൊരു സംഭവം തന്നെ...!!
Post a Comment