Wednesday, July 2, 2008

സൂപ്പർമാനും പക്കിയും കാഡ്ബറീസും

.“ഒര് സാമാനം എവിടേം വെക്കാൻ വിടൂല, ബലാലുകൾ” ഉമ്മാമ്മയുടെ നായിക്ക് നാപ്പട്ടം പറയുന്ന ഡയലോഗ്ഗ്. “ബലാത്സ്” ഞങ്ങളാണ്...ഞാൻ, അബി, അനി, നസിക്കാ, നജുക്കാ, ഹേന, കുട്ടൻ, സജി, നിഷാത്താത്ത എന്നിവർ.അബിയും അനിയും... എളാമയുടെ മക്കളും എന്റെ ഏറ്റവും അടുത്ത കൌമീങ്ങളും. പ്രായം 3 മുതൽ 5 വരെ. ഞാനും അബീയും ഒരേ പ്രായം, എന്നാലും അബിനെയാ കാണാൻ ബങ്ങി. നീല കണ്ണും ബ്രൌൺ മുടിയുമൊക്കെ ആയി അവനും അനിയ്ക്കും ഒരു സ്പെഷ്യൽ കൊഞ്ചൽ അധികമുണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ. വീട്ടിലെ എലിസ്വഭാവം, (എല്ലാ ഇടത്തും കേറി മാന്തുക, കട്ട് തിന്നുക, മുറ്റത്ത് മുഴുവൻ കുഴി കുഴിക്കുക തുടങ്ങീയവ) കാരണം എല്ലാരെയും പ്ലേസ്ക്കൂളും സ്ക്കൂൾമൊക്കെ ആയി പടിക്ക് പുറത്താക്കിയിരുന്നു.. വൈകുന്നേരം സ്ക്കൂളിന്നും വന്നാലാണ് ഒന്നു അർമാദിക്കാൻ സമയം കിട്ടുക. ബഡായിയുടെ ഒരു കെട്ടങ്ങോട്ട് തുറക്കും..
“ഇന്ന് നമ്മള സ്കൂളില് റ്റോമഞ്ചെറി വന്നല്ലോ..!! ഡിങ്കടക്കാ‍!!!“ ഈ ടോം & ജെറി കാർടൂണിൽ മാത്രമാണെന്ന് എനിക്കറിയോ?
ഉടനെ അബി ഇറക്കും, “ഇന്ന് ഫൈടർമാൻ നമ്മള സ്കൂളിന്റെ മോളിൽ എന്നെ എടുത്ത് കൊണ്ടോയല്ലോ!!! നാൻ ഈ വീടൊക്കെ കണ്ട്..പിന്നെ തുബായിയും കണ്ട്”
ഇന്നത്തെ ബഡായിയിൽ അബി എതിരില്ലാതെ ജയിച്ചിരിക്കുന്നു. നാളെയാവട്ടെ മോനേ... സൂപ്പർമാനും ഞാനും ഒരു കളി കളിക്കുന്നുണ്ട്!
അനി അവന്റെ മൂന്ന് വയസുള്ള മൊട്ട കണ്ണും വായിലൊരു വിരലും തിരുകി എല്ലാം കേട്ട് നിൽക്കും. നിൽ‌പ്പ് ഇങ്ങനെയൊക്കെ ആണെങ്കിലും അവന്റെ കയ്യിന്നാ വെളച്ചിലിന്റെ ബാലപാഠങ്ങൾ എല്ലാരും പഠിക്കുന്നത്. ഒരു ദിവസം തിരക്കിട്ട ഒളിച്ചു കളിക്കിടയിൽ പെട്ടന്ന് അനിനെ കാണാനില്ല..നോക്കുമ്പം അറയിലെ കട്ടിലിന്റടിയില് ഒരു മൂലക്ക് മൂക്കില് കയ്യും ഇട്ട് ചെങ്ങായി ഇരിക്കുന്നുണ്ട്..എത്ര വിളിച്ചിട്ടും എറങ്ങി വര്ന്നില്ല. ഇല്ലെങ്കിൽ പോടേ എന്നും പറഞ്ഞു നമ്മളും വിട്ടു. കൊറെ കയിഞ്ഞ് എളാമ നോക്കുമ്പം അനിന്റെ മൂക്കിന്നും സോര!!! ഒച്ചേം നെലോളിയുമായി...എത്ര ചോയിചിട്ടും അനി ഒന്നും മുണ്ട്‌ന്നില്ല.
“എടാ..ഈ മൂക്കിന്റൌത്ത് എന്തേലും ഇട്ടീനെയ്നൊ?”
“ഇല്ലുമ്മാ”
“ആ ഞെക്ക്‌ബെളക്കെട്‌, മൂക്കിന്റൌത്ത് തെളിച്ച് നോക്കട്ടെ”
അനി വിട്‌ന്നില്ല!! “എനിക്കൊന്നുല്ല!! ന്റെ മൂക്കിന്റൌത് ഒന്നുല്ല!!!“
ഉമ്മാമ്മ അനിനെ ചേർത്ത് നിർത്തി നെറോംത്തലയിൽ തടകീട്ട് പറഞ്ഞ്, “പറയെടാ പൊന്നു മോനേ..അനക്ക് ഉമ്മാമ്മ വേണ്ടീയ മുട്ടായി മേങ്ങി തരാലോ...”
“കാട്ബറീസ് വേങ്ങി തര്വോ?”
“തരാടാ.. ഈ പറയ്”
“എന്നാ പിന്നെ ന്റെ മൂക്കിലൊരു വേട്ടറിണ്ട്”
“പടച്ച രബ്ബേ!!! വേട്ടറിയാ?!!! പഹയാ!!! ഹമ്ക്ക് വലാലെ!! എങ്ങനാണ്ടാ ഈ അതു ഇത്തിരി പോന്ന അന്റെ മൂക്കിന്റൊട്ടെയ്‌ല് കേട്ടിയത്?!! എവ്‌ട്‌ന്നാണ്ടാ വേറ്ററി കിട്ടിയെ?”
“ഉപ്പാപ്പന്റെ അൾമാറേയ്ന്ന്”
“സാപ്പിനേ നൌഷർന്നേ ബിളി..ഔക്കർന്റാസ്പത്രീല് കൊണ്ടോവ്വാ..നോക്കീറ്റ് കാണ്‌ന്നുമ്പാടില്ല!! ആപ്പർഷൻ ബേണ്ടി ബര്വോ ഇഞ്ഞി? അല്ല! കരണ്ട്‌ള്ള വേട്ട്‌റിയെയ്നിയോ?”
“ഈ മൂക്കിലൊരു ബൾബ് കുത്തി നോക്ക്!! അല്ല പിന്ന!! എടുത്ത് കൊണ്ടോയിക്കൂട് ഓന ടോക്ടറട്ത്ത്”!!!
അനി വെലിയ വായിൽ കീറി പൊളിക്കുന്നുണ്ട് “എന്റെ മൂക്ക് മുറിക്കണ്ടാ... ന്റെ മൂക്ക് മുറിക്കണ്ടാ..വേട്ടറി ഔട നിന്നോട്ടെ.. നിക്ക് കാഡ്ബറീസ് മേണം...”
തൂക്കിയെടുത്ത് കൊണ്ടോയി ഒരു കാഡ്ബറീസിന്റെ ബലത്തിൽ അനസ്തീസിയ ഇലാണ്ടന്നെ കമ്പിയിട്ട് വേട്ടരി ഔക്കർ ഡോക്കിട്ടർ പുറത്തെട്ത്ത്!!
അന്ത അനിയാണ് ഈ നിസ്ക്കളങ്ക പച്ച കണ്ണും ചിമ്മി നിക്കണത്.
സമയം ഏഴാകുമ്പം മക്കക്ക് തീറ്റേം കൊട്ത്ത് “മക്കളെ” പഠിക്കാൻ ഇരുത്തും. അബിയുടെ നാവിന്റെ കൊഞ്ചൽ അപ്പോഴും മാറീറ്റില്ല. അതിനൊക്കെ അവനിട്ട് ചന്തിക്ക് നുള്ള് കിട്ടും. അവനു താറാവ് താവാറും, മായാവി മാവായിയും ചപ്പാത്തി ചത്താപ്പിയുമായിരുന്നു.
“റബ്ബറിന്റെ സ്പെല്ലിങ്ങ് പറയെടാ”
“ആർ യൂ എബ് എബ് ഈ ആർ”
“എന്ത്?!!! എബ്ബ് എബ്ബോ?!!!നിന്റെ തലമണ്ട ഞാൻ കുത്തി പൊട്ടിക്കും!! സ്കൂളില് എന്തെയ്നും പണി ഏ?”
ഉടനെ ഞാൻ പറയും “ഫൈടർമാനും ഓനും പറന്ന് കളിക്കെയ്നും..”
പഠിപ്പ് കഴിയുമ്പം അബി വെലിയ വായിൽ “എന്റെ തലമണ്ട പൊട്ടിക്കണ്ടുമ്മാ..” എന്നും, “എനിക്ക് പഠിക്കണ്ടാ” എന്ന് ഞാനും കരഞ്ഞ് കരഞ്ഞ് മൂക്കട്ടയൊക്കെ മേശവിരിപ്പില് തൊടച്ച് മൊക്കറയിടുന്നുണ്ടാകും. അനി വായിന്നും സീറും ഒലിപിച്ച് എപ്പളോ നിദ്രപ്രാപിച്ചിട്ടുണ്ടാകും.
അങ്ങനെയിരിക്കെ ഒരു ഓണപ്പൂട്ട്!! വീട് മുയുമൻ ആളും പാളും മക്കളും വിര്ന്ന് വന്നോലും, പണിക്കാരും. ഒരു ചന്തക്ക്‌ള്ള ആള്!! നോക്കാനും ശ്രദ്ധിക്കാനും ഒരു കോയിക്കുഞ്ഞ് പോലുമില്ല!! ലക്കും ലഗാനുമില്ലാതെ കളിയേ കളി... ഓൾറെഡി രണ്ട് മൂന്ന് വീഴ്ച്ചയും പൊട്ടലും ഒടിയലും ഒക്കെ കഴിഞ്ഞിട്ടുണ്ട്, അതൊക്കെ ഉപ്പാപ്പന്റെ മരൾമാറ തൊറന്ന് ചികിത്സിച്ച് വിട്ടു. വീണു കാലോ കയ്യോ മുറിഞ്ഞാൽ ആരും മുണ്ടൂല, കാരണം അതിന്റെ മരുന്ന് ഓൾഡ് സ്പൈസ് ലോഷനാ. പക്ഷേ, വേറെയാരതെങ്കിലും മുറിഞ്ഞ് കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ ഭയങ്കരം ഉഷാറാ... ആരാന്റെ കാല്, ഉപ്പാപ്പന്റെ ലോഷൻ, കരയെടാ കരയ്..അന്നു നീ എന്റെത് പറഞ്ഞു കൊടുത്തില്ലെ?
അന്നൊരു ദിവസം രാവിലെ മുതൽ എന്താണെന്ന് മനസ്സിലാകുന്നില്ല വീട്ടിൽ ഒരു ഒരു എന്തോ ഒരു അധികമായ ഒച്ചേംബിളീം അടുക്കളെയില് ഒരു തട്ടും മുട്ടും പണിക്കാരിത്ത്യേള് ജഹപൊഹ... മാത്രമല്ല അന്ന് അനിനോട് എല്ലാരും ഒരു അധികസ്നേകം. എല്ലാർക്കും മുട്ടായി തന്നപ്പം ഓനൊന്ന് അധികം!
“ഓൻ ചെറ്തല്ലെ?” എന്ന ന്യായവും.
അന്നുച്ചക്ക് കുർബാനർത്ത എറച്ചിന്റെ ബീഫ് ബിരിയാനും കോയിപേസ്റ്റും. കോയിപേസ്റ്റിന് എങ്ങനെ ആ പേരു വന്നു എന്നു ചോദിച്ചാൽ...എനിക്കറീല. ഒരു പക്ഷെ അതൊരു പേസ്റ്റ് പോലുള്ള മസാലയിൽ കിടക്കുന്നത് കൊണ്ടാകണം. കോഴി കഷ്ണങ്ങൾ നെയ് പോലെ അരച്ച ചൊർക്കയിലിട്ട ചോന്നമൊളകും ഇഞ്ചീം നാരങ്ങനീരും ഒരു നുള്ള് മഞ്ഞളും ഉപ്പും ചേർത്ത് കൊയച്ച് മാറ്റി വെക്കുന്നു. ഒരു നാലഞ്ച് മണിക്കൂറു കയ്യുമ്പം ചീനച്ചട്ടീല് ചെറീയെ തീയിലിട്ട് വരട്ടിയെടുക്കുന്നു.
ഇതൊക്കെ വിഴ്ങ്ങി വീണ്ടും “വെയ്ലത്ത് ഒണങ്ങാൻ” ഇറങ്ങാൻ നിക്കുമ്പം എളാപ്പ വന്ന് അനിനോട് പറഞ്ഞു “എടാ പോയി കുളിച്ച് മാറ്റ്, ഒരു സ്ഥലത്ത് പോകണം”
“എങ്ങോട്ടാ?”
ഉടനെ ഉപ്പാപ്പ പറഞ്ഞു, “നിന്റെ ഒരു ഫോട്ടോ എട്ക്കാൻ.”
“എന്നാ പിന്നെ ഐസനേം, ബി’നേം എസികാനേം, ചെച്ചൂനേം, നേനനേം കൂട്ടണം..”
“അതൊന്നും മേണ്ട, നിന്റെ ഫോട്ടം എട്ക്ക്‌ണേനെന്തിനാടാ ഇള്ള പടനെ മുയുമനും ?” ഉമ്മാ‍മ്മ ഇടപെട്ടു.
അനി ഒന്നു സംശയിച്ചു നിന്നു... “പടകളൊക്കെ” അവനെ ആശയോടെ നോക്കിയും നിന്നു.
അനി നിരാശപ്പെടുത്തിയില്ല, ഉടനെ തൊള്ള തുറന്നു “ഓരും മേണം...” എന്ന് നെലോളിക്കാൻ തൊടങ്ങി
“ഓര വേണ്ടടാ.. ഇങ്ങോട്ട് വാ അനക്കൊരു കാര്യം ചെവീലു പറഞ്ഞെരാം”
“കുസു പുസു കുസു പുസു...”
“വേണ്ടാ..ഓൽക്കും മുട്ടായി മാങ്ങി കൊടുക്കണം...!!!“
ഹൊ!!! ഇതാണ് സോര സോര എന്ന് പറയുന്നത്... പങ്കിട്ടേ തീരൂ.എനിക്ക് അനിയെ കുറിച്ച് എന്തെന്നില്ലാത്ത അഭിമാനം തോന്നി. ഞാൻ ഉടനെ അബിനോട് പറഞ്ഞു, “ഇഞ്ഞി സൂപ്പർമാൻ ബെരുമ്പം ഞാൻ അനീനേം പറത്താൻ കൊണ്ട് പൊകും”
അങ്ങനെ എല്ലാരെയും കാറിക്കേറ്റി ഫോട്ടൊ എടുക്കാൻ പോയി. എല്ലാർക്കും അനിന്റെ അടുത്ത് ഇരിക്കണം, അനിനോട് കഥ പറയണം...ഞാൻ രണ്ട് മുത്തം കൊടുത്തു, ഉടനെ അബിയും നെസിയും ചെച്ചുവും ഹേനയും കൊടുത്ത് ഓരോന്ന്. സ്വന്തമായി ഐഡിയകളില്ലാത്ത കണ്ട്രി കിട്സ്. “ഞാനാണ് ഫസ്റ്റ് ഉമ്മ വെച്ചത്.” ഞാൻ ഒരു ഓർമ്മപെടുത്തലിനു പറഞ്ഞു.
അങ്ങനെ സ്റ്റുഡിയോ എത്തി. “നിങ്ങളിവിടെ ഇരിക്ക്, ആദ്യം അനിന്റെ ഫോട്ടോ എട്ത്തിട്ട്, നിങ്ങടെ എടുക്കാം.”
“ഓക്കെ. കാറ് ഞാൻ നോക്കികോളാം” എന്ന് നസിക്കാക്ക.
ഇന്നെ വരെ സ്റ്റുഡിയോ കണ്ടിട്ടില്ലാത്ത നമ്മളിരുന്ന് പൊരിഞ്ഞ ഡിസ്ക്കഷൻ.. “ഞാനിങ്ങനെ നിന്ന് ഫോട്ടോ എടുക്കും” ഉടനെ മറ്റോനും അങ്ങനെ നിക്കണം.. “പറ്റൂല ഞാനാ ആദ്യം അങ്ങനെ നിന്നത്” അങ്ങനെ വഴക്കായി.
പെട്ടന്ന്, നമ്മടെ ഡിസ്ക്കഷൻ തകർത്തു കൊണ്ട് ടൌസർ ഇടാത്ത ഒരു അനി കാറിന്റെ മുമ്പിലൂടെ “എന്റെ സാമാനം മുറിക്കണ്ടാ‍.. എനിക്കെന്റെ പക്കി വേനം...” എന്നും അലറി കൊണ്ട് അടുത്ത ബിൽഡിങ്ങിലേക്ക് ഓടിക്കേറി. പിന്നാലെ എളാപ്പയും രണ്ട് നർസമ്മാരും ഉണ്ട്...
കാറിലെ എട്ട് സാമാന്യം വലിയ കണ്ണുകളും ഫോട്ടോക്ക് ചെയ്യണ്ട പോസൊക്കെ മറന്ന് മുമ്പിലു നടക്കുന്ന ഹോറർ നാടകത്തിലെ രണ്ടാമത്തെ സീനിൽ, അനിനെ തൂക്കിയെടുത്ത് കൊണ്ടു പോകുന്നത് നോക്കി നിന്നു.
“ഓന്റെ പക്കിയെന്തിനാ മുറിക്കുന്നത്?“ എനിക്കാകെ ബേജാറായി..എനിക്ക് പക്കിയില്ലാ എന്ന കാര്യമൊന്നും ഇവിടെ പ്രസക്തമായിരുന്നില്ല. കാറിൽ കനത്ത നിശബ്ദത... ആരും ഒന്നും മിണ്ടീല..അടുത്തത് ആരാണെന്ന് അറീലല്ലോ?
അങ്ങനെ വിയർത്ത് പേടിച്ച് മിണ്ടാതെ ഉണ്ടക്കണ്ണുകളുമായി ഒരു മണിക്കൂർ കഴിയാറായപ്പോൾ എളാപ്പ വന്നു, കയ്യിൽ അനിയുണ്ട് ഒരു മുണ്ടിൽ പൊതിഞ്ഞ്, ഒരു സമണ്ടും അനക്കോം ഇല്ല. ഞാൻ തുടങ്ങി.. ഹേന എന്നെ പിന്തുടർന്നു കൊണ്ട് നെലോളിക്കാൻ തൊടങ്ങി, “എന്റെ സാമാനം മുറിക്കണ്ടാ...എനിക്കെന്റെ പക്കി മേണം...”
അതു വണ്ടി വിട്ട് എല്ലാർക്കും ഒരോ മുട്ടായിയും, അനിക്ക് ഒരു വെലിയ കാഡ്ബറീസും കിട്ടുന്ന വരെ തുടർന്നു.
കാഡ്ബറീസ് കിട്ടുമായിരുന്നെങ്കില്...“എന്റെ സാമാനം....” :)

18 comments:

Aisibi said...

സൂപ്പർമാനും പക്കിയും കാഡ്ബറീസും
അബിയും അനിയും... എളാമയുടെ മക്കളും എന്റെ ഏറ്റവും അടുത്ത കൌമീങ്ങളും. പ്രായം 3 മുതൽ 5 വരെ. ഞാനും അബീയും ഒരേ പ്രായം, എന്നാലും അബിനെയാ കാണാൻ ബങ്ങി. നീല കണ്ണും ബ്രൌൺ മുടിയുമൊക്കെ ആയി അവനും അനിയ്ക്കും ഒരു സ്പെഷ്യൽ കൊഞ്ചൽ അധികമുണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ.

സനാതനന്‍ said...

ഇദാണ് ആണുങ്ങളെ വെഷമം പെണ്ണുങ്ങൾക്കറിയൂല്ലാന്ന് പറേണത് :)

ഗുപ്തന്‍ said...

ഹഹഹഹ !

RR said...

:))

ശിവ said...

വായിച്ചു....രസിച്ചു.

ഇപ്പോള്‍ എനിക്കും ഒരു സംശയം.....പക്കിയെന്തിനാ മുറിക്കുന്നത്?

സസ്നേഹം,

ശിവ.

പാമരന്‍ said...

അയ്യോ ചിരിച്ചു ചിരിച്ചു മരിച്ചു..! സൂപ്പറെന്നെ...!

sha said...

aisaaaa
nerippavunnund.
keep going

Aisibi said...

ഈ പോസ്റ്റ് ഒന്നും കൂടി ഒന്നു എഡിറ്റ് ചെയ്തു...ഒരിക്കൽ കൂടി വായിക്കണം എല്ലാരും..

സുല്‍ |Sul said...

ഐസാബീ
ഈ എയ്ത് അസ്സലായീക്ക്ണ്.

-സുല്‍

കുറ്റ്യാടിക്കാരന്‍ said...

ലാ ഹൌലവലാ...

ഞാന് ഈ ഐസീബീന്ന് പറേന്നകേട്ടിറ്റ് ബിജാരിച്ചത് എന്തോ ജീസീബിയാരിക്കുംന്നെയ്നും....
ബന്ന് നോക്ക്ന്നേരല്ലേ തിരീന്നേ ഐസത്താത്യാന്ന്...
എഞ്ചാതി പോസ്റ്റാ താത്തേ ഇത്.. ഇങ്ങള് ഒര് സംബവം തെന്നെ...

ചിരിച്ച് ചിരിച്ച് മനിച്ചന്റെ എടപാട് തീര്‍ന്ന്....

mayankutty&manavalan co.. said...

എന്റെ മണവാളാ ഇചേചി പൊരിപ്പൻ വിറ്റാടാ......ചിയ്ച്ച്‌....ചിയ്ച്ച്‌.....മണ്ൺ കപ്പി......ചേച്ചീടെ പേരിൽ നമ്മൾ തൃശ്ശൂർ ഒരു ഫാൻസ്‌ അസ്സോസിയഷൻ തുടങ്ങാൻ പൂവാണേ.......

കുതിരവട്ടന്‍ :: kuthiravattan said...

:-)

രസികന്‍ said...

ഹഹ
എന്താ പറയേണ്ടത്
ഒരു കാഡ്ബറീസുകൊണു എന്തെല്ലാം കാര്യങ്ങളാ......

കുട്ടിക്കാല ഓർമ്മകൾ രസിപ്പിച്ചു

Kichu & Chinnu | കിച്ചു & ചിന്നു said...

ചിരിപ്പിച്ചല്ലോ ഐശിബീ.. :)
നല്ല പോസ്റ്റ്....
നീലാംബരിയില്‍ വന്നതിന്‍ നന്ദി... തുടര്‍ന്നും കാണാം എന്നു പ്രതീക്ഷിക്കുന്നു...
-സ്നേഹപൂര്‍വം
ചിന്നു,കിച്ചു

Aisibi said...

ഇബിടം ബരെ ബന്ന് തൊള്ളയാട്ടിയ എല്ലാർക്കും... ഐസിബിന്റെ പ്രത്യേക ഡാങ്ക്സ്!!! :)
@ mayankutty& manavalan.. ഫാൻ അസോസിയേഷന്റെ തക്കാരതിനു ഞാനും ഉണ്ടാകുമൊ?

Sharu.... said...

കിടിലന്‍ പോസ്റ്റ്....:)

Ifthikhar said...

എനിക്കും വേണം ഒരു കേഡ്ബറീസ് ... ങ്ഗ്യാ ഹഹ...
ഐഷതാത്ത കലക്കി.... ആദ്യം വായിക്കാന്‍ കുറച്ച്‌ ബുദ്ധിമുട്ടിയെങ്കിലും(ഞാന്‍ ഒരു കണ്ണൂര്‍കാരനാണേ) പിന്നെ സുഖമായി.... എനിക്ക്‌ ഇതു പെരുത്ത് ഇഷ്ടായിട്ടോ...
കൂടാതെ എന്റെ പക്കി മുറിച്ച കഥയും ഓര്‍മ വന്നു... എന്റമ്മോ ... എന്തായാലും ഒരു നല്ല വായനാനുഭവം നല്‍കിയതിന് പെരുത്ത് നന്ദി ഉണ്ട്‌

WildEagle said...

I just read it to my friends! All are still laughing. So that's the best compliments I guess. We seriously think about publishing it now. Super Comedy Timing!

Eppadi?