ലോങ്ങ് ടൈം എഗോ ഉള്ള സംഭവമാണ്...ഇന്ത്യക്ക് ഫ്രീഡം ഒന്നും കിട്ടീട്ടില്ല..പുവര്‍ കണ്ട്രി പീപ്പിള്‍സ്!!
“മുക്രീന്റകം തറവാട് കത്തി ലെങ്ക്ന്ന വക്ക്ത്ത്!!!“ എന്ന് ഉമ്മാമ്മ ഒറ്റ വാക്കില്‍ സംഗ്രഹിക്കും, ബാക്കി വിഷയംസൊക്കെ സില്ലി മാറ്റേര്‍സ്. കോയിക്കോട് വീച്ചൊട്ടലിന്റെ മതിലുമ്മല് പറ്റി പറ്റീല എന്ന ചേലില് നിക്ക്ന്ന “മാക്കേര്‍സ് ഔസ്”!!! ഞമ്മള തറവാട്ടിനു പേരു വീണതിന്റെ ബാക്കിലുള്ള കിസ്സ രണ്ട് തരം. “മുക്രീന്റകം” ലോപിച്ച് ലോവിച്ച് കുളൂസും കൂട്ടി മാര്‍ക്കേര്‍സ് ആയി എന്ന ഒന്നും, പണ്ട് പണ്ട് സായിപ്പന്മാര് വീച്ചൊട്ടലിലും കിനലൂര്‍ എസ്റ്റേറ്റിലും റ്റെന്നിസ് കളിക്കുമ്പം റെഫറി കം മാര്‍ക്കര്‍ കം പ്ലേമേറ്റ് ആയ അഹ്മദ്കാക്ക മുക്രീന്റകം തറവാട്ടിലെ കണ്ണിലുണ്ണിയായിരുന്നു എന്നതാണ് സ്റ്റാറ്റസിനു പറ്റിയത് എന്നു എതോ കാര്‍ന്നോരു തീരുമാനിച്ച കാരണം അതായി റെക്കഗ്നൈസ്ട് & ആക്സെപ്പ്റ്റ്ട് വിശദീകരണം.
ഉമ്മാമന്റെ കല്ല്യാണത്തിന്റെ സമയത്ത് കോയിക്കോടുള്ള മരമൊന്നും പോരാഞ്ഞിട്ട് ബോമ്പായിന്നും ഫുള്ള് അറസാമാനവും ഇറക്കുമതി ചെയ്ത് ചരിത്രം സ്രിഷ്ടിച്ച മുക്രീന്റകം സോറി, മാര്‍ക്കേറ്സ് ഔസ്!!!! കാര്‍ന്നോത്തി ബിച്ചാമി മൂത്തമ്മന്റെ കാതുകുത്തിന് ഇബ്‌ട്‌ത്തെ ആടൊന്നും കരച്ചിലു പോരാ എന്നു പറഞ്ഞു കൊയമ്പത്തൂരിന്നും ആട്ടിനെ ബെര്ത്തിച്ച മുക്രീന്റകം സോറീ..മാര്‍ക്കേര്‍സ് ഔസ്!!! അങ്ങനെയുള്ള മാര്‍ക്കേര്‍സ് ഔസിലേക്ക് ഒരു ദിവസം അഹ്മദ്കാക്കന്റെ കയ്യും പിടിച്ച് ഒരു സെല്ലി സായ്‌വ് കേറി വന്നു. തറവാട്ടില്‍ ആകെ ജഗപൊഹ!!! സായ്‌പ്പിനു കൊടുക്കാന്‍ ഘര്‍ മെ കുച്ച് നഹീ...!!!!! എല്ലാവരും ഞെട്ടല്‍ രേഖപ്പെടുത്തി... അടുക്കളയില്‍ പൊരിഞ്ഞ കുസുകുസുപ്പ്!! വാട്ട് റ്റു ഡൂ? കാര്‍ന്നോത്തി മാത്രം കുലുങ്ങീല... ഹ!!! ഇതെത്രെ കണ്ടിരിക്കുന്നു?!!
മിസ്സിസ് ബിച്ചാമിന അടുക്കളയില്‍ കേറി ഒന്നു പരതി... രാവിലെയുള്ള പുട്ട് കൊറച്ച് കുണ്ടന്‍പാത്രത്തിലുണ്ട്... ഒരു കൊല പൂവമ്പയോം! ബിച്ചാമി ചിരിച്ചു!!! കുണ്ടന്‍പ്പാത്രത്തിലുള്ള പുട്ടിലേക്ക് ഒരു നാലു പൂവമ്പയം ഇട്ട് കൊയച്ച് ഇത്തര പസൂനെയ്യും പഞ്ചാരേം കൂട്ടി നല്ലോണം ഞമ്ണ്ടി. അതൊരു പൂവ്‌ള്ള പോട്ട്ണബസീലേക്ക് കമത്തി. നല്ല ഇസ്റ്റയിലില്‍ അത് നിന്ന്, അയിന്റെ മോളില് പയം കൊണ്ട് ഒരു റ്റച്ചപ്പും കൊടുത്ത് , ഒരു അസ്സല് ചായെം കമ്പനിക്ക് വെച്ച് സായിപ്പിനു ബെളമ്പി. ചായ കുടിച്ച് ഒരു കസ്ണം പുട്ടും വായിലിട്ട് ബെളുക്കനെ ചിരിച്ച സായിപ്പ് മൊഴിഞ്ഞതായി മൂത്തമ്മ പറഞ്ഞു “ ബണ്ണര്‍ഫുള്‍ ഫുഡ്ഡിങ്ങ് ബീവി” !!!!

14 comments:
മൌനം വിദ്വാനു ഭൂഷണം !
?
ഇതെന്താപ്പം ഇങ്ങനെ..
എന്നിട്ട്? ഇങ്ങള് കൊസറ കളിക്കാണ്ട് ബാക്കി കിസ്സേം കൂടി പറീന്ന്.
ഹ ഹാ അടിപൊളി.. സായിപ്പിനെ മാത്രമല്ല ദേ ഇപ്പോ സനാതനന്‍, മൂര്‍ത്തി, മനു, രേഷ്മ അങ്ങിനെ നാല്... നാലല്ല നാലല്ല, അഞ്ചു പേരെ കൂടെ പറ്റിച്ചേ...
സോറി തെറ്റി പോയി... :)
അയ്ശരി, ഇതാണ് ഇങ്ങള് നേരത്തെ ഇമ്മളെ എടങ്ങേറാക്യ സാധനം. അപ്പോ സായിപ്പിനെ പറ്റിക്കാന്‍ പുട്ട് പുടിംഗ് മതീലേ.
ഹൌ !! ബണ്ണര്‍ഫുള്‍ റൈറ്റിംഗ് ബീവി !!!
ഇടക്കൊരു സെന്റന്‍സ് നാഷണല്‍ ഹൈവേ പോലെ പൊളിഞ്ഞുകിടപ്പുണ്ട്. അതൊന്നുമെയ്‌ന്റനന്‍സ് നടത്തി വയ്ക്ക്!!
ഇത്രയും നോക്കിയിരുത്താതെ ഇടക്കൊക്കെ എഴുതരുതോ....
ഇനീം ഞമ്മള് ആദ്യേ വായിച്ച് കെണീമ്മല്‍ ബീയൂല്ല ബീവി.
ഇങ്ങളിദെന്താക്കിയേക്കണേ ആയിശത്താത്താ?
തെക്കേപ്പുറത്തിനോട് ഇടക്കെങ്കിലും തോന്നാറുള്ള വെറുപ്പകല്‍ച്ച ഇല്ലാതാക്കുന്നു അയിഷാന്റെ ചട്ടിക്കരി.
ബീച്ച് റോട്ട്മ്മലാ ന്റെ ഇത്താത്താന്റെ പെര,കേട്ടീക്കണാ ദാദാ ഹൌസ് ന്ന്....കഥ ബായിക്കാ ഇഞ്ഞീം ബരാം
Aisibi Aunty
Ithu malyalamanooo?
Ande daaadyum mammiyum amerikayilayadukondooooo aniikkonum mansilaakunillaaa
Post a Comment