Thursday, June 14, 2007

"എടീ, ഞാനൊന്ന് സുധനെ കണ്ടിട്ട് വെരാം. ഓക്ക് തീരെ ആവതില്ല പോലും. ഫ്രിജ്ജിന്നും ആ പാലെടുത്ത് ഒന്ന് തെളപ്പിച്ച് മൂടിക്കാളി...ഞാമ്മന്നിട്ട് തരി കാച്ചാം." ഉമ്മ അടുത്ത പൊരെയിലെ സുധേച്ചിനെ കാണാനുള്ള പോക്കാണ്. പള്ളയിലായേനു ശേഷം എപ്പളും ശീണോം വെരുത്തവുമാണ് പാവത്തിന്. ഉമ്മ രാവിലെ കൊറച്ച് ജീരക്കഞ്ഞിയും കൊണ്ട് പോകും.
ഫ്രിജ്ജിന്നും പാലെടുത്ത് അടുപ്പത്ത് വെച്ച് പത്ത് മുപ്പത്തഞ്ചു മിനിട്ട് കാത്തിരുന്നിട്ടും പാല് തിളക്കുന്നില്ല... കുറച്ചും കൂടി തീ കൂട്ടിയിട്ട് നിന്ന്... അടുത്ത് ഒരു ബാലരമയും വായിച്ചു ഇരുന്നു. ഉമ്മ വരുന്നതും, "റബ്ബേ!!" എന്നാ വിളിയും, നടപ്പൊറം പൊളിയുന്ന ഒരു അടിയും കിട്ടിയത് മായാവി  "ഓം ക്രീം " എന്ന് പറയുന്നതിനേക്കാളും വയങ്കര സ്പീഡിലായിരുന്നു.
"നിനക്ക് വായിച്ച് വെവരം കൂടിട്ടാണോ ബലാലെ ദോശ മാവും പാലും തമ്മിതമ്മി തിരിയാത്തെ?"  രണ്ടടിയും കൂടി!

 അടുക്കള ഒരിക്കലും എന്റെ ഒരു സാമ്രാജ്യം ആയിരുന്നില്ല. വെള്ളം പോലും കരിച്ചല്ലാതെ ഇറക്കാത്ത ഞാന്‍. പാലു കരിയും എന്നു ഞാന്‍ മനസ്സിലാക്കിയത് ഈയടുത്ത്!! ഇഞ്ചി ഒരു കസ്ണം എന്ന് ഉമ്മ പറയുമ്പോള്‍, കഷ്ണത്തിന്റെ സൈസ്,ഉമ്മാന്റെ voice modulation അനുസരിച്ച് മനസ്സിലാക്കണം എന്നു കറി വായില്‍ കോരി ബീത്തിയപ്പളാ കത്തിയത്.എന്തിന് പറയുന്നു? ഉള്ളി കൊത്തുന്നതിന് ഒരു രുചി, അരച്ചാല്‍ വേറൊന്ന്,വാട്ടിയാല്‍ വേറെ, പൊരിച്ചിട്ടാല്‍ വേറെ!! ഇഞ്ചി കുത്തിയിട്ടാല്‍ ഒന്ന്, അമ്മിയിലും മിക്സിയിലും അരച്ചാല്‍ വെവ്വേറെ, ചുരണ്ടിയിട്ടാല്‍ ഒന്ന്, അരിഞ്ഞിട്ടാല്‍ വേറെ ടേസ്റ്റ്!!

അങ്ങനെ ട്രയല്‍ &എറര്‍ അടിച്ച് അടിച്ച് ഞാന്‍ ചായ ഉണ്ടാക്കാന്‍ പഠിച്ചു! ആ വിജയം ഇന്നും ഞാന്‍ മണിക്കൂറില്‍ ഒരു ചായ വീതം കുടിച്ച് ആഘോഷിക്കുന്നു. വെറും ചായ കുടിച്ച് അത്യാഗ്രഹിയായ ഞാന്‍ അടങ്ങിയില്ല!!! കള്ളിയങ്ങാട്ടു നീലി വെറും ചോര കുടിച്ചെന്നോ? പൊട്ടി!! അതിന്റെ കൂടെ കടിയായി ഒരു നുണുങ്ങ് പയമ്പൊരിയും കൊറച്ച് പെട്ടിയപ്പോം, അല്ലെങ്കില് കെയങ്ങു പട്ടിസും  ഇണ്ടായീനെങ്കില്‍ ...ഹായ് ഹായ്!!
പറഞ്ഞു വരുന്നത് ഞാന്‍ പഴം പൊരിയും, ആലൂ റ്റിക്കി potato patties എന്നീ പേരില്‍ അറിയപെടുന്ന കെയങ്ങ് പട്ടീസ് എന്ന് ഉമ്മാമ്മയും ഉമ്മയും എളാമയും തറപ്പിച്ചു പറയുന്ന സാധനവും ഉണ്ടാക്കാന്‍ പഠിച്ചു. ജീവിതം സൌമ്യദീപ്തം.
പയമ്പൊരി രണ്ടു തരത്തില്‍ ഉണ്ടാക്കാം. വട്ടത്തില്‍ മുറിച്ച് നീളത്തില്‍ കിടത്തി കുറച്ച് പശൂ നെയ്യില്‍ പൊരിച്ചെടുത്ത് പഞ്ചസാര വിതറി വെട്ടി വിഴുങ്ങല്‍ ഒരു തരം. പിന്നുള്ളത് മുക്കി പൊരിക്കുന്നത്. ചായ പീടികയില്‍ കാണുന്ന തരമല്ല. അതിനോട് എനിക്ക് ഒരു തരം കലിയാ. ഇന്ത്യക്ക് ബാറ്റായി ഉപയോഗിക്കാം. എനിക്കിഷ്ട്ടം ചെറുതും, പതുത്തതും, ഒരു ഇടലിന് വിഴുങ്ങാന്‍ പറ്റിയതാണ്.ഏത് അടിയന്തര കാലഘട്ടത്തിലും തറവാട്ടില് സ്റ്റോക്ക്‌ സൂക്ഷിക്കുന്ന നാലു സാധനങ്ങള്‍ = ഉരുളക്കിഴങ്ങ്, മുട്ട, ബ്രെഡ് & നേന്ദ്രപ്പയം. ഇതു നാലും വെച്ച് ഉമ്മാമ്മ പുസ്പ്പം പുസ്പ്പം പോലെ ഒരു 20 ഐറ്റം കാണിക്കും! കദീജ എതാ ഐറ്റം! കദീജയുടെ പേരക്കുട്ടി ആയിഷ ഏതാ ഐറ്റം? എന്റെ പാചക കലകള്‍ (കലക്കല്‍) നാലാള്‍ അറിയും ,പക്ഷെ ആക്രാന്തം എന്റെ സുഭാവഗുണമാണ് -അതോണ്ട് ഒണ്‍ലി ഫോര്‍ പീപ്പിള്‍സ് അറിഞ്ഞാ പോരാ എനിക്ക് ... ഞാന്‍ ആലോചിച്ചിട്ട് ഈ ബ്ലോഗ് നട മാത്രമേ ഞാന്‍ കണ്ടുള്ളൂ. എന്റെ പരീക്ഷണ കാലഘട്ടത്തിലൂടെ ലോകത്തുള്ള എല്ലാ പടപ്പുകളെയും അറിയിക്കാന്‍...


പയം മുക്കി പൊരിച്ചത്
അതിനായി നല്ല പഴുത്ത നേന്ദ്രപ്പഴം എടുത്ത് തൊലി കളഞ്ഞ് ചെരിച്ച് മുറിക്കുക. ഒരു കാല്‍ഭാഗത്ത് നിന്നുമാണ് ചെരിച്ചു മുറിച്ചു തുടങ്ങേണ്ടത്. കുറച്ച് മൈദപ്പൊടി എടുത്ത് കുറച്ച് വെള്ളം, ഒരു നുള്ള് ഉപ്പ്, 1 സ്പൂണ്‍ അരിപ്പൊടി, ഒരു മുട്ട, 1 സ്പൂണ്‍ പഞ്ചാര  ഇട്ട് മയത്തില്‍ കലക്കുക. തീരെ കട്ട കെട്ടാന്‍ പാടില്ല. എണ്ണ ചൂടാക്കുക പഴം മുക്കുക ഇടുക പൊരിക്കുക! ഫിനിഷ്!
മുട്ട ഉപയോഗിക്കാന്‍ പറ്റാത്തവരും എന്നെ പോലെ മുട്ട ഇടുന്നത് ഇഷ്ട്ടമില്ലാതോരും ഒരു റോബസ്റ്റ പയം നല്ലോണം അടിച്ചു ചേര്‍ത്താല്‍ മതി.

കെയങ്ങ് പട്ടീസ്/ Potato Patties..

Potato taking, boiling, തൊലി ഉരിക്കലിങ്ങ്, shape ഇടിച്ച് മാറ്റല്‍. ഒരു രണ്ടു പീസ് ബ്രെഡ് എടുത്ത് ഒന്നു വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് ഉടച്ച്, ഉരുളക്കിഴങ്ങുമായി ചേര്‍ക്കുക. ഒരു നുള്ള് ജീരകവും, കൊത്തിയരിഞ്ഞ പച്ചമുളകും, ഉപ്പും ചേര്‍ത്ത് തോന്നിയ ഷേപ്പില്‍ - ഉരുട്ടിയൊ, പരത്തിയോ, ഹ്രിദയാകാരത്തിലോ പൊരിച്ചെടുത്ത് വിഴുങ്ങുക. ഇടക്ക് ഞാന്‍ റ്റൊമാറ്റോ സോസ് ആദ്യമേ കുഴക്കുമ്പോള്‍ ചേര്‍ക്കും. ഉമ്മാമ്മയും മറ്റു സ്ത്രീ ജനങ്ങളും എന്നെക്കാള്‍ ആക്രാന്തം കുറഞ്ഞതു കൊണ്ട് സമയമെടുത്ത്, ഇതില്‍ മുട്ട പുഴുങ്ങി നാലായി മുറിച്ച് വെച്ച്, മൈദയില്‍ മുക്കി പൊരിക്കും. മഴയത്ത്  ഇങ്ങനെ ഉള്ള ഐറ്റംസ് പോരെ മടി പിടിച്ച് തിന്നാന്‍!!!


8 comments:

Gautham said...

Ennaappinne oru paakacha pusthakamangezhutharutho path? Ella itevum enikkishttamaayi. Aaa mutta cherthathozhike. (Olum njaanum pande moyi cholliyathalle?)

KNM & KNM said...

aaaaaasiaaaa..ejj ndkya chattikkareente ruchi nte bayyeenu ponilledeei...ante ummante bhagyam !!!!

ശാലിനി said...

കൂടുതല്‍ വിഭവ സമ്യദ്ധമായ എന്റെ പരീക്ഷണ കാലഘട്ടത്തിലൂടെ...

എഴുതിക്കോ, വായിക്കാന്‍ ഞാനുമുണ്ട്. പിന്നെ ആ കദീജയുടെ പൊട്ടറ്റോ പട്ടീസ് ഒന്നു പരീക്ഷിക്കണം.

Muhammad Riyaz said...

ആദ്യം പറഞ്ഞ പയമ്പൊരി പയമ്പൊരിയല്ല ഐസൂ.. അതിനു കായ വാട്ടിയത് എന്നാണ് ഞങ്ങളുടെ നാട്ടില് പേര്. പുയ്യാപ്ലക്ക് ചായക്ക് കൊടുക്കുന്ന കായ വാട്ടിയത്.

SHAN ALPY said...

Good wishes

SULFI said...

ന്റെ ഐചീബീ ....... ഈ നോമ്പിനു വെറുതെ മനസിന്റെ ബായില്‍ ബെള്ളം ഊറിക്കാനെ കൊണ്ട് ബന്നോലും. ബെര്‍തെ ന്റെ നോമ്പ് മുറിപ്പിക്കല്ലേ .
എന്റെ ബ്ലോഗിലെ കമന്റ് കണ്ടു ആദ്യ ബ്ലോഗില്‍ ഒന്ന് വന്നു നോക്കിയതാ. വായില്‍ വെള്ളമൂറുന്നു. പഴയ കാല പലഹാരങ്ങള്‍ ഓര്‍ത്തിട്ടു. ഇനി ഏതായാലും നോമ്പ് കഴിയുന്ന വരെ ക്ഷമിച്ചിരിക്കാം അല്ലെ.
"അസ്സബ്രു നിസ്ഫുല്‍ വയര്‍", (ക്ഷമ വയറിനു നല്ലതാണെന്ന്) ഹി ഹി ഹി. വരുന്നുണ്ട് ഇവിടെ ഇനിയും ട്ടോ.
ന്റെ മോളുടെ ഫോട്ടോ കണ്ടിഷ്ട്ടപ്പെട്ടതിനും കമന്റിട്ടതിനും വേറെ നന്ദി കേട്ടോ.
കമന്റ് മറ്റൊരു വിന്‍ഡോ ആയി തുറക്കുന്നത് ഒഴിവാക്കി കൂടെ.

ഹാപ്പി ബാച്ചിലേഴ്സ് said...

ഇത്താ ആദ്യകാല പോസ്റ്റുകള്‍ വായിക്കാന്‍ ഒരു സുഖമാണ്.
അതാണ്‌ ഇവിടെ എത്തിയത്. ഏറ്റവും പുതിയ പോസ്റ്റില്‍ കണ്ടത് ഇതേ നര്‍മം..
ഒരു മാറ്റവും ഇലല്ലേ. ഗലക്കി. ഇനിയും വരാം.
ഒയിവ് കിട്ടുമ്പോ ആ ബയിക്കും ബരീന്ന്‍.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആദ്യ പോസ്റ്റ് മുതല്‍ തന്നെ വായന തുടങ്ങാമെന്നു കരുതി...
എന്തേയ്.........?

Eppadi?